EntreprenuershipSuccess Story

പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ‘ലൈഫ് ടൈം വാറന്റി’ ഉറപ്പു വരുത്താം; Tupperwareലൂടെ…

നാം ഉള്‍പ്പെടുന്ന മനുഷ്യസമൂഹവും ജീവജാലങ്ങളും സസ്യങ്ങളും അതിന്റെ വൈവിധ്യവും എത്ര മനോഹരമാണ്. ഈ പറയുന്ന പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് അത്ര നിസ്സാരമല്ല. പ്രകൃതിക്കും പ്രകൃതിവിഭവങ്ങള്‍ക്കും ദോഷം വരാത്ത രീതിയില്‍ ജീവിക്കാന്‍ കഴിയുക എന്നത് ടെക്‌നോളജി യുഗത്തില്‍ പ്രയാസമായിരിക്കും. കാരണം നാം പ്രകൃതിക്ക് ദോഷകരമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തന്നെ. എന്നാല്‍ അതില്‍ നിന്നുമൊക്കെ ഒരു മാറ്റം കൊണ്ടുവരാന്‍ Tupperware എന്ന രാജ്യാന്തര സ്ഥാപനത്തിനും അതിന്റെ ഉത്പന്നങ്ങള്‍ക്കും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് കഴിഞ്ഞ 16 കൊല്ലമായി Tupperware ന്റെ ഭാഗമായി ബിസിനസ് നടത്തുന്ന ലത വി നായര്‍ പറയുന്നത്.

Tupperware എന്നാല്‍ വെര്‍ജിന്‍ ഹോം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരയാണ്.
ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കുക, ഭക്ഷണം തയ്യാറാക്കല്‍ എന്നിവയ്ക്കുള്ള ഉത്പന്നങ്ങള്‍ ടപ്പര്‍വെയര്‍ വാഗ്ദാനം ചെയ്യുന്നു. റീസൈക്കിള്‍ ചെയ്യാത്ത ഓര്‍ഗാനിക് കളര്‍ മാത്രം ഉപയോഗിക്കുന്ന ഒറിജിനല്‍ പ്ലാസ്റ്റിക് ഗ്രാനൂസില്‍ നിന്നും നിര്‍മിക്കപ്പെടുന്നതായതിനാല്‍ Tupperware ഉത്പന്നങ്ങള്‍ സുരക്ഷിതവും വിഷരഹിതവുമാണ്. അവ ആഹാര പദാര്‍ത്ഥങ്ങളിലേക്ക് ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നില്ല.

ഭക്ഷണം പുതുമയോടെ സൂക്ഷിക്കാന്‍ സഹായിക്കുന്നതിലൂടെ ഉപഭോക്താവിനായി സമയവും പണവും ലാഭിക്കുന്നു എന്നത് എല്ലായ്‌പ്പോഴും Tupperware ന്റെ പ്രധാന ലക്ഷ്യമാണ്. 1946-ല്‍ Early Tupper എന്ന വ്യക്തി വീടിനുള്ളില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുവാനും സംഭരിക്കാനുമായി കണ്ടെത്തിയതാണ് ഈ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍. അതിനെ പിന്നീട് ഠൗുുലൃംമൃല ഉത്പന്നങ്ങളെന്ന് അറിയപ്പെടാന്‍ തുടങ്ങി.

പൂര്‍ണമായും വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന ഈ ബിസിനസ് സംരംഭത്തില്‍, ഡയറക്ട് സെല്ലിങ് മാര്‍ക്കറ്റിങാണ് ചെയ്തു വരുന്നത്. Tupperware ബിസിനസ് സംരംഭത്തിന്റെ ഭാഗമായി 2006 ല്‍ ഇതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഇന്ന് വഴുതക്കാട് സ്വന്തമായി ഹോം ഷോപ്പ് നടത്തുകയും ചെയ്യുന്ന സംരംഭകയാണ് ലത വി നായര്‍. ക്വാളിറ്റി പ്രോഡക്‌സാണ് ഡെപ്പര്‍വെയര്‍ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തന്റെ ഉപഭോക്താക്കളെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല എന്നും ഈ സംരംഭക പറയുന്നു.

ഒറിജിനല്‍ പ്ലാസ്റ്റിക് കണ്ടെന്റുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉത്പന്നങ്ങള്‍, ലൈഫ് ടൈം ഗ്യാരണ്ടി, റീപ്ലേസ്‌മെന്റ് പോളിസി എന്നിവയാണ് Tupperware ന്റെ നേട്ടങ്ങള്‍.  ലോകത്ത് 150 രാജ്യങ്ങളില്‍ പ്രചാരമുള്ള Tupperware കമ്പനിയുടെ സ്‌കീം ആയ ഹോം ഷോപ്പാണ് കേരളത്തില്‍ തിരുവനന്തപുരത്ത് വഴുതക്കാട് പ്രവര്‍ത്തിക്കുന്നത്.

വിലാസം:
Tupperware Smart Seller Letha (Homeshop) Lekshmivilasom,
Opposite Tagore Theatre,

Near Fatiz, Vazhuthacaud, Thiruvananthapuram
Phone: 9387577669

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button