EntreprenuershipSpecial Story

വാണിജ്യ മേഖലയ്ക്ക് കരുത്തായി സ്ത്രീ സാന്നിധ്യം

കര്‍ഷക സംസ്‌കാരം നിലനില്ക്കുന്ന പാലക്കാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ദേവകി എന്ന പെണ്‍കുട്ടി ഇന്ന് നിരവധി ചെറുകിട സംരംഭകര്‍ക്ക് അവരുടെ സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന കണ്‍സള്‍ട്ടന്റാണ്. NSDC സര്‍ട്ടിഫൈഡ് ട്രെയിനര്‍ കൂടിയായ അവര്‍ KPMGയുടെ Lean Six Sigma Green Belt കരസ്ഥമാക്കിയ വനിതയാണ്. Women’s Indian Chamber of Commerce and Industry (WICCI)യുടെ കേരള കണ്‍സള്‍ട്ടന്‍സി കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനവും ഇന്നവര്‍ അലങ്കരിക്കുന്നു. കരിയറിലും ജീവിതത്തിലും വിജയം വരിച്ച, ജീവിതത്തിലെ ഉയര്‍ച്ചയുടെ പടികള്‍ സധൈര്യം നടന്നു കയറിയ ദേവകി ആര്‍ മേനോന്‍ എന്ന വനിതയുടെ ജീവിതയാത്രയിലൂടെ…

അവസരങ്ങളില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്ന ഓരോ വ്യക്തിയും മാതൃകയാക്കേണ്ട ജീവിതത്തിനുടമയാണ് ഈ വനിത. ദേവകിയുടെ ആത്മധൈര്യത്തിനും മുന്നോട്ടുപോകാനുള്ള പ്രചോദനവുമായിരുന്നത് അവരുടെ പിതാവ് തന്നെയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ സ്വഭാവ രൂപീകരണം മുതല്‍ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളെയും എങ്ങനെ നേരിടണം എന്നതുള്‍പ്പെടെ ജീവിതത്തിലെ നേട്ടങ്ങള്‍ എങ്ങനെ സൃഷ്ടിക്കുന്നു എന്നുള്ളതിന്റെയുമെല്ലാം അടിസ്ഥാനം അവള്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് കിട്ടുന്ന പിന്തുണയുടെയും അനുഭവങ്ങളുടെയും ബലത്തില്‍ നിന്നാണെന്ന് ഈ വനിതാ രത്‌നം തന്റെ ജീവിതം കൊണ്ട് ചൂണ്ടിക്കാണിക്കുന്നു.

ജീവിതത്തിലെ വഴിത്തിരിവുകള്‍
ഗ്രാജുവേഷനും എം.ബി.എയും കരസ്ഥമാക്കിയശേഷം 10 വര്‍ഷത്തോളം വിവിധ മേഖലകളില്‍ വ്യത്യസ്തങ്ങളായ തസ്തികകളില്‍ മികച്ച സേവനം കാഴ്ച വച്ചു.
വിവാഹശേഷം ദേവകി ഭര്‍ത്താവിന്റെ ബിസിനസിന്റെ ഭാഗമായി മാറി. ബിസിനസിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുകയും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. പിന്നീടുള്ള തന്റെ ജീവിതത്തെ കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് ദേവകി മുന്നോട്ടു കൊണ്ടുപോയത്.

ബിസിനസുകാരനായ ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും ആ പെണ്‍കുട്ടിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. കുടുംബിനിയായ ശേഷവും അറിവ് നേടാന്‍ കിട്ടുന്ന ഓരോ അവസരവും അവര്‍ ഉപയോഗപ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളുടെ ജനനത്തിനുശേഷം കുസാറ്റില്‍ (CUSAT) നിന്നും MVoc Technology and Management Consulting എന്ന പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമിനുചേരുകയും ഒന്നാം റാങ്കോട് കൂടി ബിരുദം നേടുകയും ചെയ്തു. അങ്ങനെ കണ്‍സള്‍ട്ടിംഗ് മേഖലയിലേക്കുള്ള തന്റെ ആദ്യ ചുവടുവയ്പിന് തുടക്കം കുറിച്ചു.

പുതിയ കരിയറിലേക്ക്…
പഠനം പൂര്‍ത്തിയാക്കിയ ശേഷം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലി നേടി. ഒരു കണ്‍സള്‍ട്ടന്റ് എന്ന രീതിയില്‍ തന്നെ വാര്‍ത്തെടുക്കാനുള്ള മികച്ച അവസരമായി ദേവകി തന്റെ ആ ജോലിയെ പ്രയോജനപ്പെടുത്തി. പിന്നീട് സ്വന്തമായി കണ്‍സള്‍ട്ടിംഗ് സ്ഥാപനം ആരംഭിച്ചു.

എം.എസ്.എം.ഇ സെക്ടറിലുള്ള നിരവധി ചെറുകിട സംരംഭകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരുടെ സംരംഭത്തെ ശരിയായ രീതിയില്‍ മുന്നോട്ടു നയിക്കാന്‍ ദേവകിയ്ക്ക് കഴിഞ്ഞു. തന്റെ പ്രവര്‍ത്തന മേഖലയില്‍ വളരെ പെട്ടെന്ന് തന്നെ ശോഭിക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

വലിയ കമ്പനികളെ പോലെ ബിസിനസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുക എന്നത് സാധ്യമല്ലാത്ത ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങാണ് ദേവകിയും അവരുടെ സംരംഭമായ KACCHAPI യും. മാനുഫാക്ചറിങ്, ട്രേഡിങ്, സര്‍വീസ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ സംരംഭകര്‍, സ്ത്രീസംരംഭകര്‍, ചെറുകിട വ്യവസായികള്‍ എന്നിങ്ങനെ നിരവധി പേരാണ് ദേവകിയുടെ സേവനത്തിനായി എത്തുന്നത്…

തന്നെ തേടിയെത്തുന്ന ഓരോ സംരംഭകരുടെയും ബിസിനസ് സംബന്ധമായ ഓരോ കാര്യങ്ങളും കൃത്യമായ രീതിയില്‍ വിശകലനം ചെയ്തു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം കൃത്യമായ ഫോളോ-അപ്പിലൂടെ ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം നടപ്പിലാക്കുകയും ചെയ്യുന്നു.

ഏറ്റവും മികച്ച മാനേജ്‌മെന്റ് സര്‍വീസ് കൃത്യമായ രീതിയില്‍ ‘കസ്റ്റമൈസ്’ ചെയ്തു സംരംഭകര്‍ക്ക് നല്കുന്നു എന്നതാണ് ദേവകി എന്ന കണ്‍സള്‍ട്ടന്റിന്റെ പ്രത്യേകത. പ്രൊഫഷണലായും സിസ്റ്റമാറ്റിക്കായും കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതു മുതല്‍ എച്ച് ആര്‍ ട്രെയിനിങ്, മാര്‍ക്കറ്റിംഗ്, മാനേജ്‌മെന്റ് സപ്പോര്‍ട്ട്, എംപ്ലോയീസ് ട്രെയിനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, പ്രോസസ് ഇംപ്രൂവ്‌മെന്റ് തുടങ്ങി ഒരു സ്ഥാപനത്തിനു ആവശ്യമായ എല്ലാ സേവനങ്ങളും കൃത്യമായ മേല്‍നോട്ടത്തോടുകൂടി നടപ്പിലാക്കാന്‍ തന്റെ കണ്‍സള്‍ട്ടേഷനിലൂടെ ദേവകി എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

KACCHAPI എന്ന സ്വന്തം സ്ഥാപനത്തിലൂടെ കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടനേകം സംരംഭകര്‍ക്ക് ദേവകി ബിസിനസ് കണ്‍സള്‍ട്ടേഷന്‍ നല്‍കി വരുന്നു. തന്റെ ജീവിതത്തിലെ ഓരോ നേട്ടത്തിനും കാരണം താന്‍ നേടിയ അറിവാണ് എന്നു വിശ്വസിക്കുന്ന വ്യക്തിത്വത്തിനു ഉടമയാണ് ദേവകി. ആ അറിവും വിദ്യാഭ്യാസവുമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണവും തന്നെ ശക്തിപ്പെടുത്തിയ പ്രധാന ഘടകങ്ങളും എന്നുറച്ച് വിശ്വസിക്കുന്നത് കൊണ്ട് തന്നെയാണ്, തന്റെ സംരംഭത്തിന് സരസ്വതി ദേവിയുടെ വീണ എന്ന് അര്‍ത്ഥം വരുന്ന KACCHAPI എന്ന പദം നല്കിയത്.

മീഡിയം സ്‌കെയിലില്‍ നില്‍ക്കുന്ന സംരംഭകര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ സംരംഭത്തെ പിടിച്ചുയര്‍ത്തുന്നതിനോടൊപ്പം തന്റെ മേഖലയില്‍ കൂടുതല്‍ അറിവ് നേടാനും ദേവകി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സ്മാള്‍ സ്‌കെയില്‍ ബിസിനസിനു ഏറ്റവും നല്ല കണ്‍സള്‍ട്ടേഷന്‍ നല്‍കി മികച്ച കണ്‍സള്‍ട്ടിംഗ് സര്‍വീസിന് ഉടമയാവുക എന്നതാണ് ദേവകി ലക്ഷ്യമിടുന്നത്. എം.എസ്.എം.ഇ സെക്ടറിലുള്ള സംരംഭകര്‍ മാത്രമല്ല എല്ലാ മേഖലയിലെ ബിസിനസുകാരിലേക്കും ദേവകി തന്റെ സേവനം എത്തിക്കാറുണ്ട്. കൂടാതെ, ഈ കാലയളവിനുള്ളില്‍ ഗവണ്‍മെന്റ് പ്രോജക്ടുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തന്റെ വളര്‍ച്ചയില്‍ ഒപ്പം ഉണ്ടായിരുന്ന കുടുംബത്തെ എന്നും പ്രൊഫഷനോടൊപ്പം തന്നെ തികഞ്ഞ ഉത്തരവാദിത്വത്തോടു കൂടിയാണ് ഈ വനിത മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതത്തില്‍ ഇനിയും ഏറെ അറിവുകള്‍ നേടാനുണ്ടെന്നും താന്‍ നേടിയ അറിവ് മറ്റൊരു സംരംഭത്തിന്റെ വളര്‍ച്ചയ്ക്കു കാരണമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും ഓരോ ശ്വാസവായുവിലും വിശ്വസിക്കുന്ന ദേവകിയെ പോലുള്ള വ്യക്തികള്‍ നമ്മുടെ സമൂഹത്തിനു തന്നെ അഭിമാന ഭാജനമാണ്.

കുടുംബം –
ഭര്‍ത്താവ്: നവീന്‍.
മക്കള്‍ : അമന്‍, ശിവാനി.

https://www.facebook.com/devakirmenon
https://www.linkedin.com/in/devakirmenon
https://www.devakirmenon.com/
Contact No: 9074047798

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button