ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തി യുവ സംരംഭകന്
ലോകം ഡിജിറ്റല്‍ യുഗത്തിന് വഴിമാറുമ്പോള്‍ ബിസിനസും ഡിജിറ്റല്വത്കരിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസിലെ വിജയം പ്രധാനമായും ആശ്രയിക്കുന്നത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെയാണ്. അനിയന്ത്രിതമായി വളരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുകയാണ് സൂരജ് കൃഷ്ണ എന്ന യുവസംരംഭകന്.
ബിടെക് പഠനത്തിനുശേഷം ക്രിയേറ്റീവായ ഒരു പ്രൊഫഷന് തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ച സൂരജ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ കുറിച്ച് മനസിലാക്കുകയും മൂന്ന് വര്‍ഷത്തോളം ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീടാണ് ബിസിനസിനെ കുറിച്ച് ചിന്തിച്ചതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട് ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. ഇതോടെ സ്വാഭാവികമായ എതിര്‍പ്പുകള്‍ പലവഴിക്ക് വന്നെങ്കിലും സൂരജ് പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്നതിനാല്‍ സാഹചര്യം അനുകൂലമായി വരികയായിരുന്നു.
അങ്ങനെ 2019ല്‍ ഒരു ക്ലെയ്ന്റുമായി സൂരജ് തന്റെ സാമ്രാജ്യമായ Digital Edenz ന് തിരുവനന്തപുരം പരുത്തിപ്പാറയില്‍ അടിത്തറ പാകി. വ്യക്തമായ കാഴ്ചപ്പാടോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള പ്രവര്‍ത്തനത്താല്‍ ഇന്നേവരെ പിന്നോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല സൂരജിന്.
നിലവില്‍ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ക്ലെയിന്റുകള്‍ ഈ കമ്പനിയ്ക്കുണ്ട്. Website Designing, Social Media Marketing, Google Ads, Branding, SEO, YouTube Marketing തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും Digital Edenz ല്‍ ലഭ്യമാണ്.
കൂടാതെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാമുകളും സൂരജിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. അതോടൊപ്പം ‘പാഷനേറ്റാ’യി തന്നെ സമീപിക്കുന്നവര്‍ക്ക് സ്ഥാപനത്തില്‍ ജോലി നല്‍കാനും ശ്രമിക്കാറുണ്ട് സൂരജ്.
മാര്‍ക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട കോമ്പറ്റീഷന് ഒന്നും ഈ കമ്പനിയെ ബാധിക്കുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കാരണം ഇവിടെ ലഭിക്കുന്ന വര്‍ക്കിന്റെ ഭൂരിഭാഗവും സംതൃപ്തരായ ക്ലെയ്ന്റുകളുടെ റെക്കമെന്റേഷന്‍ വഴിയാണ്. അതുതന്നെയാണ് Digital Edenzന്റെ വിജയവും.
സംതൃപ്തരായ കസ്റ്റമേഴ്സുള്ളപ്പോള് പ്രതിസന്ധികളൊന്നും തന്നെ ബാധിക്കില്ലെന്നും അവരുടെ പിന്തുണയാണ് തന്റെ ആത്മധൈര്യമെന്നുമാണ് സൂരജ് പറയുന്നത്. അതിനാല്‍ തിരുവനന്തപുരത്തെ മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം എന്ന നിലയിലേക്ക് വളരാന്‍ Digital Edenz-ന് അധികം കാത്തിരിക്കേണ്ടി വന്നില്ല.
തന്റെ സംരംഭത്തെ ലോകം അറിയുന്ന നിലയിലേക്ക് വളര്‍ത്തുക എന്നതാണ് സൂരജിന്റെ ലക്ഷ്യം. അതിനുള്ള പരിശ്രമങ്ങള്‍ ഇതിനോടകംതന്നെ ആരംഭിച്ചിരിക്കുകയാണ് ഈ യുവാവ്. സൂരജിന്റെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കി കുടുംബം എപ്പോഴും കൂടെത്തന്നെയുണ്ട്.