EntreprenuershipSuccess Story

ഫുഡ് നിര്‍മാണ രംഗത്തെ അവിസ്മരണീയ നേട്ടങ്ങളുമായി ‘Grill N Chill’

“Helping others is a way of happiness…”
കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തിനകത്തും പുറത്തും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന സംരംഭമാണ് Grill N Chill. സാധാരണ എല്ലാവരും റസ്റ്റോറന്റ്, ഹോട്ടല്‍ എന്നീ മേഖലയുമായി മുന്നോട്ടു പോകുമ്പോള്‍ പ്രവര്‍ത്തനം കൊണ്ടും ആശയം കൊണ്ടും Grill N Chill വ്യത്യസ്തമാവുകയാണ്.

കേരളത്തില്‍ 14 ഔട്ട്‌ലെറ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന Grill N Chillന്റെയും ഉടമ ഫസല്‍ റഹ്മാന്‍ സി യുടെയും വിശേഷങ്ങളിലൂടെ…

2018ല്‍ കൊച്ചി കേന്ദ്രീകരിച്ച് ആരംഭിച്ച സംരംഭമാണ് Grill N Chill. ഫുഡ് എന്റര്‍പ്രണേഴ്‌സ് ആകാന്‍ ഇഷ്ടമുള്ള ആളുകള്‍ Grill N Chill പോലെയുള്ള ഒരു സംരംഭം തങ്ങള്‍ക്കും എങ്ങനെ സ്വന്തമാക്കാമെന്ന് ചിന്തിച്ചതില്‍ നിന്നാണ് 14 ഔട്ട്‌ലെറ്റ് എന്ന നിലയിലേക്ക് Grill N Chill വളര്‍ന്നത്.

നിങ്ങള്‍ Grill N Chillന്റെ ഒരു ഫ്രാഞ്ചൈസി (ഔട്ട്‌ലെറ്റ്) സ്വന്തമാക്കുകയാണെങ്കില്‍, ഒരു ഉടമ എന്ന നിലയില്‍ റസ്റ്റോറന്റ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും നിങ്ങള്‍ക്ക് തുടര്‍ന്നുള്ള യാത്രയില്‍ Grill N Chillന്റെ ടീമിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും.

ബിസിനസ് വളരുന്നതും അതില്‍ നിന്ന് ലഭ്യമാകുന്ന വരുമാനം കൃത്യമായി മനസ്സിലാക്കുകയും ലാഭം കൈകാര്യം ചെയ്യുകയും മാത്രമാണ് ഒരു ഇന്‍വെസ്റ്റര്‍ക്ക് ഉണ്ടാകുന്ന ആകെ ജോലി. ബാക്കിയെല്ലാ പ്രവര്‍ത്തനവും Grill N Chill ടീമാണ് കൈകാര്യം ചെയ്യുന്നത്.

സ്ഥാപനത്തിന്റെ നെയിം ബോര്‍ഡ് മുതല്‍ കിച്ചന്‍ കൈകാര്യം ചെയ്യുന്ന ട്രെയിന്‍ഡ് സ്റ്റാഫ്, അവരുടെ യൂണിഫോം വരെയുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും ഔട്ട്‌ലെറ്റിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുന്നതും Centralised Supporting System ആയിരിക്കും.

പ്രധാനമായും നാല് തരത്തിലുള്ള ഔട്ട്‌ലെറ്റുകളായാണ് Grill N Chill പ്രവര്‍ത്തിക്കുന്നത്. Take Away Counter (360 Sq.ft), Cafe Category (860sq.ft), Restaurant Category (1500 Sq.ft), Resto Cafe എന്നിവയാണ് അവ. ആസൂത്രണം, സംഘാടനം, ഉദ്യോഗവത്കരണം, കാര്യനിര്‍വഹണം, നിയന്ത്രണം എന്നീ കാര്യങ്ങളില്‍ തികഞ്ഞ അവബോധം ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഒരു ബിസിനസ് ആരംഭിക്കാം എന്നാണ് Grill N Chill സി.ഇ.ഒ ഫസല്‍ റഹ്മാന്‍ പറയുന്നത്.

Payment Gateway Mode Operation, ഉയര്‍ന്ന കമ്പനികള്‍ക്കൊപ്പം ഉള്ള ഓപ്പറേഷന്‍ സിസ്റ്റം എന്നിവ Grill N Chill ന്റെ മാത്രം പ്രത്യേകതകളാണ്. കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കഴിഞ്ഞതില്‍ കസ്റ്റമേഴ്സിനോടും വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റാഫുകളോടും അതിലെല്ലാം ഉപരി സര്‍വശക്തനായ ദൈവത്തോടുമുള്ള നന്ദിയാണ് ഫസല്‍ റഹ്മാന്‍ എന്ന സംരഭകന്റെ ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button