“Never Retire from Life” കൂടെയുണ്ട്; ‘സീസണ്‍ ടു’
റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു വിരസത മാത്രമായിരിക്കും അനുഭവപ്പെടുന്നത് അല്ലേ? പറന്നുനടന്ന ജീവിതത്തിന് പെട്ടെന്ന് ഒരു ഫുള്‍സ്റ്റോപ്പ് ഇടുന്നതുപോലെ… പ്രവര്‍ത്തിക്കാന്‍ ഒന്നും ഉണ്ടാകില്ല, സംസാരിക്കാന്‍ ആര്‍ക്കും സമയവുമുണ്ടാകില്ല! റിട്ടയര്‍മെന്റ് ലൈഫിനോടുള്ള ഈ പഴയ കാഴ്ചപ്പാടുകള്‍ ഇനി മാറ്റിവയ്ക്കാം. കാരണം ‘സീസണ്‍ ടു’ ഇപ്പോള്‍ നിങ്ങളോടൊപ്പമുണ്ട്.
റിട്ടയര്‍മെന്റ് ലൈഫിനോടുള്ള പുതിയ കാഴ്ചപ്പാടാണ് സീസണ്‍ ടു പകരുന്നത്. സംഭവബഹുലമായ ഒന്നാമത്തെ സീസണ് ശേഷം സന്തോഷവും സമാധാനവും സൗഹൃദ വലയവുമുള്ള രണ്ടാം ഭാഗമാണ് സീസണ്‍ ടു-വിലൂടെ ലക്ഷ്യമിടുന്നത്. നെവര്‍ റിട്ടയര്‍ ഫ്രം ലൈഫ് എന്ന കാഴ്ചപ്പാടോടെ 2017-ലാണ് ചെയര്‍മാനായ സാജന്‍ പിള്ള തന്റെ സ്വപ്‌ന പദ്ധതിയായ സീസണ്‍ ടു എന്ന സംരംഭം കേരളത്തില്‍ ആരംഭിക്കുന്നത്. മെക്ലാറന്‍ കമ്പനിയുടെ ചെയര്‍മാനായ അദ്ദേഹം യു.എസ്.റ്റി ഗ്ലോബലിന്റെ മുന്‍ സിഇഒ ആയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരായിരുന്ന സാജന്‍ പിള്ളയുടെ മാതാപിതാക്കള്‍ റിട്ടയര്‍മെന്റിന് ശേഷം മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം അത് സാധ്യമാകാതെ വരികയായിരുന്നു. കുടുംബത്തോടൊപ്പമുള്ള അവരുടെ ജീവിതം വിരസമായിത്തുടങ്ങിയെന്ന് മനസിലായപ്പോള്‍ അവരേപ്പോലെ ഒരേ പ്രായക്കാര്‍ താമസിക്കുന്ന സീനിയര്‍ ലിവിങ് ആയിരുന്നു ഏകപ്രതിവിധി.
പരമ്പരാഗത രീതിയിലുള്ള സീനിയര്‍ ലിവിങിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന സാജന്‍ പിള്ള തന്റെ മാതാപിതാക്കള്‍ക്കായി സുരക്ഷിതവും സന്തോഷദായകവും സൗഹൃദ വലയങ്ങളുമുള്ള മറ്റൊരു ഗൃഹം നിര്‍മിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. അങ്ങനെയാണ് പല മേഖലകളില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നിലവാരവും സന്തോഷവുമുള്ള ജീവിതം നല്‍കുക എന്ന ലക്ഷ്യത്തോടെ സീസണ്‍ ടു ആരംഭിച്ചത്.
പ്രശസ്ത ഫിസിയോതെറാപ്പിസ്റ്റും ഇന്‍സ്പയര്‍ വ്യക്തിത്വവികസന പരിശീലകനും ഗിന്നസ് വേള്‍ഡ് റെക്കോഡ് ഹോള്‍ഡറുമായ പി.കെ കുമാറാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍.
സമൂഹ്യസേവനത്തില്‍ തത്പരരായവരുടെ ശക്തമായ നേതൃത്വം തന്നെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് സ്ഥാപനമായ സീസണ്‍ ടു-വിന് ഉണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി പട്ടം, പേട്ട, കാക്കനാട് എന്നിവിടങ്ങളില്‍ മൂന്ന് സ്ഥാപനങ്ങളാണ് സീസണ്‍ ടുവിന് ഉള്ളത്.
സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടിയുള്ള താമസ സൗകര്യം നിരവധിയുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമാണ് ഇവിടം. എല്ലാ സൗകര്യങ്ങളോടും കൂടിയ എ.സി അപ്പാര്‍ട്ട്‌മെന്റുകള്‍ ആണ് ഇവിടെ താമസത്തിനായി ഒരുക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ഇണങ്ങുന്ന രീതിയിലുള്ള ഭക്ഷണ വിഭവങ്ങളാണ് ദിനംപ്രതി ഇവിടെ ഒരുക്കുന്നത്. അവയില്‍ നിന്നും ഇഷ്ടമുള്ളവ കഴിക്കാനും സാധിക്കും.
കൂടാതെ, ഇവിടെ താമസിക്കുന്നവരുടെ ആരോഗ്യത്തിന് സീസണ്‍ ടു വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയുമെല്ലാം സേവനം ഇവിടെ എപ്പോഴും തന്നെ ലഭ്യമാണ്. കൂടാതെ ആയുര്‍വേദ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതും നല്‍കുന്നുണ്ട്.
ഇന്‍ഡിപെന്‍ഡന്റ് ലിവിങ്, അസിസ്റ്റഡ് ലിവിങ്, തുടര്‍ച്ചയായ കെയറിംഗ് എന്നീ സേവനങ്ങളോടൊപ്പം പൂര്‍ണമായ സന്തോഷവും നല്‍കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ സമയം സ്റ്റാഫിന്റെ സേവനവും ശ്രദ്ധയും സീസണ്‍ ടു നല്‍കുന്നുണ്ട്. അതിനായി 170 സ്റ്റാഫുകളാണ് സേവന സന്നദ്ധരായി ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇവക്ക് പുറമേ ഹോം കെയര്‍, റീഹാബിലിറ്റേഷന്‍, സര്‍ജറികള്‍ കഴിഞ്ഞവര്‍ക്ക് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കി ദൈനംദിന ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരിക എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ഒരു സ്വകാര്യ സ്ഥാപനമാണെങ്കില്‍ കൂടിയും ബിസിനസിനെക്കാള്‍ സേവനത്തിനാണ് സീസണ്‍ ടു പ്രാധാന്യം നല്‍കുന്നത്. അത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയവും. ഇവക്കെല്ലാം പുറമേ ഇവിടെ താമസിക്കുന്നവരുടെ മാനസിക സന്തോഷത്തിനും ഉന്മേഷത്തിനുമായി യോഗയും കൂടാതെ ‘നിത്യവസന്തം’ എന്ന പേരില്‍ എല്ലാ മാസവും കള്‍ച്ചറല്‍ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
കലാ-കായിക മേഖലയില്‍ നിന്നുള്ള പ്രതിഭകള്‍ എത്തി പരിപാടികള്‍ അവതരിപ്പിക്കുകയും അതോടൊപ്പം സീസണ്‍ ടു-വിലുള്ളവരെയും പങ്കെടുപ്പിച്ച് ആഘോഷിക്കാനുള്ള ഒരു വേദിയാണ് ഇതുവഴി ഒരുക്കുന്നത്. അതിനാല്‍ അന്യോന്യം ഒരു സൗഹൃദ വലയം തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ഒരു പ്രത്യേകത തന്നെയാണ്. ഇവയൊക്കെയാണ് മറ്റ് സീനിയര്‍ ലിവിങ് കമ്യൂണിറ്റിയില്‍ നിന്നും സീസണ്‍ ടു-വിനെ വ്യത്യസ്തമാക്കുന്നത്.
ദമ്പതികളും അല്ലാത്തവരുമായ സീനിയര്‍ സിറ്റിസണ്‍സ് ആണ് ഇവിടെയുള്ളത്. അവര്‍ക്ക് മികച്ച ഒരു ജീവിത നിലവാരവും മാനസിക ഉല്ലാസവുമാണ് ഈ സംരംഭത്തിലൂടെ പ്രദാനം ചെയ്യുന്നത്. സ്ഥാപനത്തിന്റെ ഗുണമേന്മയും സേവന മനോഭാവവും കൊണ്ടുതന്നെ സമൂഹത്തില്‍ വ്യക്തമായ പേര് നിലനിര്‍ത്താനും സീസണ്‍ ടൂ-വിന് ഇതിനോടകം സാധിച്ചു. 2026 ആകുമ്പോഴേക്കും 5000 സീനിയര്‍ സിറ്റിസണ്‍സോടെ സീസണ്‍ ടു-വിന്റെ പ്രവര്‍ത്തന മേഖല ഉയര്‍ത്തി അവര്‍ക്ക് സന്തോഷം നല്‍കുക എന്ന ലക്ഷ്യവുമായാണ് ഇവര്‍ മുന്നോട്ടുപോകുന്നത്.