സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം അപ്ഡേറ്റഡായി യാത്ര ചെയ്യുന്ന സംരംഭക; സിന്ധു പ്രദീപ്
സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്ക്കും അണിഞ്ഞൊരുങ്ങി നടക്കാനാണ് ഇഷ്ടം. ദൈനദിനം ഓരോ മനുഷ്യന്റെയും സൗന്ദര്യ സങ്കല്പങ്ങളില് നിരവധി മാറ്റങ്ങളാണ് വരുന്നത്. മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം യാത്ര ചെയ്ത സിന്ധു പ്രദീപ് എന്ന വനിതാ സംരംഭക ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയിലൂടെ രചിച്ച വിജയഗാഥയിലൂടെ….
സൗന്ദര്യ സങ്കല്പങ്ങളില് വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും പ്രവര്‍ത്തിച്ചും സൗന്ദര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ സംരഭകയാണ് സിന്ധു പ്രദീപ്. സിന്ധുവിന്റെ ഈ മനോഭാവമാന് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയെ ഉയരങ്ങളിലേക്ക് എത്തിച്ചത്. പത്ത് വര്‍ഷമായി ഗുരുവായൂരാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.
എയര്‍ ബ്രഷ് മേക്കപ്പ്, HD മേക്കപ്പ്, സ്കിന്‍ ട്രീറ്റ്മെന്റ്സ്, ഹെയര്‍ കെയര്‍ & ട്രീറ്റ്മെന്റ്സ്, വാട്ടര്‍ പ്രൂഫ് & വാട്ടര്‍ റെസിസ്റ്റന്റ് മേക്കപ്പ് എന്നീ സര്‍വീസുകളാണ് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയില്‍ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. സ്വയം ഒരുങ്ങി നടക്കാനും മറ്റുള്ളവരെ ഒരുക്കാനുമുള്ള താല്പര്യമാണ് സിന്ധു പ്രദീപിനെ ഈ മേഖലയിലോട്ട് ആകര്‍ഷിച്ചത്.
ഓരോ ദിവസവും സ്വയം അപ്ഡേറ്റ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സിന്ധു പ്രദീപ്. പുതിയ തലമുറ മേക്കപ്പിനെ കുറിച്ചും കോസ്മെറ്റിക്സിനെക്കുറിച്ചും വളരേ അപ്ഡേറ്റഡ് ആണെന്നും, അവരെക്കാള്‍ ഒരു പടി കൂടുതല്‍ അപ്ഡേറ്റാല് മാത്രമേ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് നിലനില്ക്കാന് കഴിയുകയുള്ളൂ എന്ന് സിന്ധു പ്രദീപ് പറയുന്നു.
സൗന്ദര്യ മേഖലയിലെ പുത്തന്‍ അറിവുകള്‍ അപ്പപ്പോള്‍ സ്വായത്തമാക്കി സ്ഥാപനത്തെ വിജയത്തിലെത്തിക്കുക മാത്രമല്ല, അതോടൊപ്പം ഈ മേഖലയിലെ പുത്തന്‍ തലമുറകളെ ഈ കഴിവുകള്‍ സ്വന്തം അക്കാദമി വഴി പഠിപ്പിക്കുകയും ചെയ്യുന്നു, ഈ സംരംഭക.
മുംബൈയില്‍ നിന്നും മേക്കപ്പില്‍ സിന്ധു പ്രദീപ് ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. എയര്‍ ബ്രഷ് മേക്കപ്പില്‍ മാസ്റ്റേഴ്സും കരസ്ഥമാക്കി. നിരവധി പേരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ബ്രൈഡല്‍ മേക്കപ്പ് കൂടാതെ ആല്‍ബം ഷൂട്ടിലും പരസ്യങ്ങളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഒത്തിരി സെലിബ്രിറ്റികളുടെ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്കി അവരുടെയും സങ്കല്പങ്ങള്ക്ക് നിറമേകാന്‍ സാധിച്ചതായി സിന്ധു പറയുന്നു. സൗന്ദര്യ സങ്കല്പങ്ങളില് മാനവര്‍ സ്വീകരിച്ച മാറ്റങ്ങള്‍ സാധ്യമായത് മീഡിയയിലൂടെയാണെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.
ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും ഹെയര്‍ സ്റ്റൈലിസ്റ്റുമാണ് സിന്ധു പ്രദീപ്. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് സിന്ധു. എമരൈറ്റ്സ് ഫാഷന്‍ വീക്കിന്റെ മിസ്സിസ്സ് ഇന്ത്യ ട്രഡീഷണല്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി വിജയം നേടിയിട്ടുണ്ട്. കൂടാതെ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സിന്റെ വനിത സംരംഭകയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് തനിക്ക് പ്രചോദനമേകുന്നതെന്ന് സിന്ധു അഭിമാനത്തോടെ സിന്ധു പറയുന്നു. സിനിമയിലേക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ചുവടുവക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സിന്ധു പ്രദീപ്. ”വീട്ടില്‍ വെറുതെയിരുന്ന് ബോര് അടിച്ച് ഡിപ്രഷനാകാതെ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യൂ”, ഇതാണ്വീട്ടമ്മമാരായ വനിതകളോട് സിന്ധുവിന് പറയാനുള്ളത്…!