രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി Nazmis Home Made Cakes
എന്തിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് മലയാളികള്‍. മലയാളികളുടെ ആ വ്യത്യസ്തത കൂടുതലും പ്രകടമാക്കുന്നത് ഭക്ഷണ കാര്യത്തിലാണ്. രുചിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കുവാനും അത് വേണ്ടുവോളം വിളമ്പുവാനും മലയാളികള്‍ക്കുള്ള അത്രയും താല്പര്യം വേറെ ഇല്ല. ഈ പ്രിയം തന്നെയാണ് രശ്മി ലെനിനെയും കേക്ക് നിര്‍മാണം എന്ന തലത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. നന്നേ ചെറുപ്പം മുതല്‍ തന്നെ രശ്മിക്ക് കേക്ക് നിര്മാണത്തിനോടു തോന്നിയ ഇഷ്ടവും താല്പര്യവും അതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും ഗുണം ചെയ്തു. അത് ഒരു സംരംഭക എന്ന തലത്തിലേയ്ക്ക് രശ്മിയെ വളര്‍ത്തിക്കൊണ്ടു വരുന്നതിനു ഏറെ സഹായിച്ചു.
Nazmis Home Made Cakes എന്നത് ഒരു സംരംഭമായി തുടങ്ങിയിട്ടു അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതേയുള്ളൂ എങ്കിലും രശ്മി തന്റെ പ്രവര്‍ത്തന മേഖലയില്‍ അതിനും മുന്‍പേ കഴിവ് തെളിയിച്ച വ്യക്തിയാണ്. ആദ്യമൊക്കെ ചെറിയ രീതിയില്‍ വ്യത്യസ്തങ്ങളായ കേക്കുകള്‍ നിര്‍മിച്ച് കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുമായിരുന്നു. അതിന് അവരില്‍ നിന്നും ലഭിച്ചിരുന്ന മികച്ച പ്രതികരണവും പ്രോത്സാഹനവും രശ്മിയെ എന്തുകൊണ്ട് ഇതൊരു സംരംഭമെന്ന നിലയില്‍ തുടങ്ങിക്കൂടാ എന്നു ചിന്തിപ്പിച്ചു. അവിടെ നിന്നുമാണ് Nazmis Home Made Cakes ന്റെ തുടക്കം. സുഹൃത്തുക്കളായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിജോയ്-യും സൗമ്യയും രശ്മിയ്ക്ക് ഇതൊരു സംരംഭമായി വളര്‍ത്താന്‍ വേണ്ട എല്ലാവിധ പിന്‍ബലവും നല്കി കൂടെ നിന്നതോടൊപ്പം ലിജോയ് തന്നെയാണ് തന്റെ ആദ്യ കസ്റ്റമര്‍ എന്നും രശ്മി പറയുന്നു.
ഇന്ന് തിരുവനന്തപുരം മലയില്‍ കീഴ് പ്രവര്‍ത്തിക്കുന്ന Nazmis Home Made കേക്കിന് കസ്റ്റമേഴ്സ് നിരവധിയാണ്. ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും ഇവിടെ നിന്നും കേക്കുകള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. പ്രധാനമായും Birthday Cakes, Cristmas Cakes, Seasonal Plum Cakes, Arabic Dessert Kunafa, Brownie തുടങ്ങിയവയെല്ലാം വ്യത്യസ്തമായ രുചിഭേദങ്ങളില്‍ വളരെ സ്വാദിഷ്ടമായി തയ്യാറാക്കുന്നതില്‍ രശ്മി മികവ് പുലര്‍ത്താറുണ്ട്.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു ഭംഗിയാക്കേണ്ട ഒന്നാണ് പാചകമെന്നു തന്നെയാണ് രശ്മിയുടെയും അഭിപ്രായം. അത് ഏതു തരം ആഹാര സാധനമായാലും അങ്ങനെ തന്നെയാണ്. പ്രധാനമായും കേക്കില്‍ അതിലെ ചേരുവകകളുടെ മിക്സിങ് തന്നെയാണ് അതിന് സ്വാദുളവാക്കുന്ന രുചി ഭേദങ്ങള്‍ നല്‍കുന്നതും. ഇതിനായി ഉപയോഗിക്കുന്ന മൈദ മാവ്, സണ്‍ ഫ്ളവര്‍ ഓയില്‍, ഫിയോനയുടെ ഫ്രഷ് ക്രീം, ബട്ടര്‍, മില്‍ക്ക്, ബേക്കിങ് സോഡ, കൊക്കോ, വാനില പോലുള്ള എസന്‍സ് എന്നിവ എല്ലാം കൃത്യമായ അളവില്‍ ചേരുമ്പോള്‍ മാത്രമേ അവ രുചികരമാകുകയുള്ളൂ.
ക്വാളിറ്റി ഉത്പന്നങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെയാണ് രശ്മി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത് എന്നതു തന്നെയാണ് Nazims Home Made കേക്കിലേക്ക് കസ്റ്റമേഴ്സിനെ എത്തിക്കുന്നതും. സ്ഥിരം കസ്റ്റമേഴ്സിന്റെ ‘മൗത് പബ്ലിസിറ്റി’യിലൂടെയും ഈ ഹോം മൈഡ് കേക്കിനു പുതുതായി എത്തുന്ന ഉപഭോക്താക്കള്‍ നിരവധിയാണ്. ഫുഡ് ഗ്രൂപ്പ് പോലൊരു സോഷ്യല്‍ ഗ്രൂപ്പില്‍ തന്നെ പരിചയപ്പെടുത്തിക്കൊണ്ട്, Nazims Home Made Cakeനു വേണ്ട എല്ലാ പബ്ലിസിറ്റിയും നേടിത്തന്നത് ഉള്ളൂരില്‍ കേക്ക് സ്റ്റോറീസ് എന്ന ബേക്കിങ് സപ്ലൈ സ്റ്റോറിന്റെ സാരഥി സൗമ്യ സന്ദീപാണെന്നും ഇതു തന്റെ സംരംഭത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും രശ്മി കൃതജ്ഞതയോടെ രശ്മി പറയുന്നു.
നിലവില്‍ മലയിന്‍കീഴ്, തിരുവനന്തപുരം, ഭാഗങ്ങളിലെല്ലാം Nazims Home Made Cakesനു നിരവധി കസ്റ്റമേഴ്സ് ഉണ്ട്. നിലവില്‍ ഈ ഉത്പന്നത്തിന്റെ ഹോം ഡെലിവറിയാണ് കൂടുതലായും നടത്തുന്നത്. ഒരു ഹോം മെയ്ഡ് ഉത്പന്നം എന്ന നിലയില്‍ Nazims Cake കള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും പൊതുവേ കൂടുതലാണ്. കസ്റ്റമേഴ്സിന്റെ ആവശ്യമനുസരിച്ചും അവരുടേതായ ഫ്ളേവറുകള്ക്കനുസരിച്ചും കൃത്യതയോടെ തങ്ങളുടെ ഉത്പന്നം എത്തിച്ചു കൊടുക്കുന്നതില്‍ രശ്മി ലെനിന് തികഞ്ഞ ഉത്തരവാദിത്വം പുലര്‍ത്തുന്നു എന്നതും ഈ സംരംഭത്തിന്റെ വിജയമാണ്.
കഴക്കൂട്ടത്തെ അല്‍-ഉത്മാന് സ്കൂളിലാണ് രശ്മി തന്റെ പഠനം നടത്തിയത്. അവിടുത്തെ സഹപാഠികളുടെ നല്ലരീതിയിലുള്ള പിന്തുണയും മക്കളുടെയും സുഹൃത്തുക്കളുടെയും പരിപൂര്‍ണ പിന്‍ബലവും പ്രചോദനവും ഈ സംരംഭകയ്ക്കു ലഭിക്കുന്നു എന്നതും ഈ ഫീല്‍ഡില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പകരുന്നുണ്ട്. ഒപ്പം, തനിക്കു കേക്ക് നിര്‍മാണ മേഖലയില്‍ ആവശ്യമായ എല്ലാവിധ നിര്‍ദേശങ്ങളും പകര്‍ന്നു നല്കുന്ന മോഹന്‍ ദിവാകരന് എന്ന വ്യക്തിയോടുള്ള കടപ്പാടും രശ്മി പങ്കുവയ്ക്കുന്നു.
തങ്ങളുടെ ഉത്പന്നത്തിന്റെ ക്വാളിറ്റിക്ക് മാത്രമാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും ഇതിലൂടെ കസ്റ്റമേഴ്സിന്റെ സംതൃപ്തി നേടിയെടുക്കാന്‍ കഴിയുന്നത് തങ്ങളുടെ പ്രൊഡക്ടിന്റെ വിജയമാണെന്നും ഇവര്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അമിത വില ലക്ഷ്യം വയ്ക്കാതെ ന്യായമായ ലാഭം മാത്രം പ്രതീക്ഷിച്ചു നടത്തുന്ന ഈ സംരംഭം കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യവും. ഇതിനായി സക്സസ് കേരളയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു .