മുഖം മനസിന്റെ കണ്ണാടി; അതു തിളങ്ങട്ടെ എന്നെന്നും…
നന്മ നിറഞ്ഞ മനസും തിളങ്ങുന്ന മുഖവും സൗന്ദര്യത്തിന്റെ പൂര്‍ണതയാകുന്നു. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നതും. അണിഞ്ഞൊരുകുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മലയാളികളെ സംബന്ധിച്ചു സൗന്ദര്യബോധത്തെ കൂടുതല്‍ അഴകാര്‍ന്നതും മനോഹരവുമാക്കുക എന്നത് പരിശ്രമകരം തന്നെയാണ്. ആ പരിശ്രമത്തില്‍ നിന്നും ആരും കൊതിക്കുന്ന ‘മേക്കോവര്‍’ സ്വന്തമാക്കാന്‍ ഇപ്പോള്‍ ഹില്‍ വ്യൂ ബ്യൂട്ടി സലൂണ്‍ തിരുവനന്തപുരത്ത് PMG യില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.
പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസമേ ആയിട്ടുള്ളു എങ്കിലും, പ്രിയ പ്രകാശ് അഞ്ച്‌വര്‍ഷമായി ഈ ഫീല്‍ഡില്‍ മികവ് തെളിയിച്ച വ്യക്തിയാണ്. വളരെ വിജയകരമായി നടത്തിപ്പോരുന്ന ഹില്‍ വ്യൂ ബ്യൂട്ടി സലൂണിനെ കുറച്ചുകൂടി വിപുലീകരിച്ചുകൊണ്ട് പിഎംജിയിലെ പുതിയ ഷോപ്പിനോപ്പം കോസ്‌മെറ്റോളജി, ബ്യൂട്ടീഷന്‍ ക്ലാസുകള്‍ എന്നിവ കൂടി നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രിയ പ്രകാശ്.
ബ്യൂട്ടീഷന്‍ ഫീല്‍ഡിനോടുള്ള അമിത പാഷനും അതില്‍ തന്റെ കഴിവുകള്‍ പ്രതിഫലിപ്പിക്കണമെന്ന അതിയായ ആഗ്രഹവും ഒപ്പം കുടുംബത്തിന്റെയും ജീവിത പങ്കാളി പ്രകാശിന്റെയും പിന്‍ബലവും തന്നെയാണ് പ്രിയയുടെ ഇന്നത്തെ വിജയത്തിന് പിന്നില്‍. കോസ്‌മെറ്റോളജി പഠനശേഷമാണ് പ്രിയ പ്രകാശ് ബ്യൂട്ടീഷന്‍ എന്ന തന്റെ ഇഷ്ട ഫീല്‍ഡിലേയ്ക്ക് ഇറങ്ങുന്നതും.
കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണമുള്ള മേക്കോവറുകള്‍ ചെയ്തു കൊടുത്തുകൊണ്ട് അവരുടെയെല്ലാം തൃപ്തിക്കനുസരിച്ച് സൗന്ദര്യ കലയെ ഭംഗിയാക്കുവാന്‍ ഇവര്‍ക്കു ഇന്നു കഴിയുന്നുണ്ട്. ഇവരുടെ സേവനത്തിനായി ഇവിടെ എത്തുന്ന കസ്റ്റമറുടെ ‘സ്‌കിന്നു’മായി തങ്ങളുടെ പ്രോഡക്റ്റ് എത്രത്തോളം കംഫര്‍ട്ടാണ് എന്ന് ടെസ്റ്റു നടത്തി നോക്കിയശേഷം മാത്രമാണ് ഇവിടെ ട്രീറ്റ്‌മെന്റ് തുടങ്ങുന്നതും.
ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകളും ഫങ്ഷണല്‍ വര്‍ക്കുകളും ഉള്‍പ്പെടെ നിരവധി വര്‍ക്കുകള്‍ ഇതിനോടകം ഇവര്‍ ഭംഗിയാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിനു പുറമേ വയനാട്, കോഴിക്കോട്, എറണാകുളം തുടങ്ങി മിക്ക ജില്ലകളിലും ഇവര്‍ മേക്കപ്പ് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. ചര്‍മ സംരക്ഷണത്തിനായി ഇതില്‍ ഉപയോഗിക്കുന്ന പ്രോഡക്റ്റുകളെല്ലാം തന്നെ കമ്പനി പ്രോഡക്ടുകളാണ്. അതിനെക്കുറിച്ചുള്ള വക്തമായ ധാരണ കസ്റ്റമേഴ്‌സിനു പകര്‍ന്നു നല്‍കാനും പ്രിയ ശ്രദ്ധിക്കാറുണ്ട്. കൂടാതെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ട്രീറ്റ്‌മെന്റുകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
പ്രായഭേദമന്യേ ഇപ്പോള്‍ എല്ലാവരും ആശ്രയിക്കുന്ന ഒരു ഫീല്‍ഡായി ഇപ്പോള്‍ ബ്യൂട്ടീഷ്യന്‍ മേഖല മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കോമ്പറ്റീഷനും കൂടുതലാണ്. ‘ആന്റി ഏജിങ്ങി’നായാണ് ഇപ്പോള്‍ ഒരുപാടു പേരും ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നത്. എന്നിരുന്നാലും ആരോടും മത്സരിക്കാന്‍ ഹില്‍ വ്യൂ ബ്യൂട്ടി പാര്‍ലര്‍ തയ്യാറല്ല.
തങ്ങളുടെ സേവനം മികച്ചതാണെങ്കില്‍ അത് അന്വേഷിച്ച് കസ്റ്റമേഴ്‌സ് ഇവിടെയെത്തുമെന്നും പ്രിയ പറയുന്നു. അതുകൊണ്ടു തന്നെ കസ്റ്റമേഴ്‌സിന്റെ ചര്‍മത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറുമല്ല. ഓരോരുത്തരുടെ ചര്‍മവും വ്യത്യസ്തമാണ്. ചര്‍മത്തിന് അനുസൃതമായിട്ടുള്ള മേക്കപ്പ് രീതികള്‍ നിര്‍ദ്ദേശിക്കുന്നത് കസ്റ്റമേഴ്സിനെ സംബന്ധിച്ചു കൂടുതല്‍ ആത്മബലം നല്‍കുന്നുണ്ട്.
നിരവധി സിനി-സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ ഹില്‍ വ്യൂ ബ്യൂട്ടി സലൂണിന്റെ കസ്റ്റമേഴ്‌സാണ്. ഹെയര്‍ ട്രീറ്റ്‌മെന്റ് ആയാലും ചര്‍മ സംരക്ഷണമായാലും വേണ്ട രീതിയിലുള്ള കണ്‍സള്‍ട്ടേഷനു ശേഷം മാത്രമേ ട്രീറ്റ്‌മെന്റ് തുടങ്ങാറുള്ളു. മാത്രമല്ല, ശുചിത്വത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇവിടെ ട്രീറ്റ്‌മെന്റ് ചെയ്യുന്നതും. ഇതിനായി ഉപയോഗിക്കുന്ന ടൂള്‍സ് ഏതായാലും കസ്റ്റമേഴ്‌സിന്റെ മുന്നില്‍ വെച്ച് അല്‍ക്കോഹോളിക് കണ്ടെന്റ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയശേഷം മാത്രമേ വീണ്ടും ഉപയോഗിക്കുന്നുള്ളൂ. കൂടാതെ ഹെയര്‍ കെയറിനു ഉപയോഗിക്കുന്ന ടവലുകള്‍ ഉള്‍പ്പെടെ ചൂട് വെള്ളത്തില്‍ ‘ട്രൈക്ലീനിങ്’ ചെയ്ത ശേഷം മാത്രം ഉപയോഗിക്കുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ.
നാച്വറല്‍ ഫിനിഷ്, എച്ച് ഡി മേക്കപ്പ്, എയര്‍ ബ്രഷ്, സിഗ്‌നേച്ചര്‍ ഫിനിഷ്, ഗ്ലോ മേക്കപ്പ് തുടങ്ങി വ്യത്യസ്തങ്ങളായ മേക്കപ്പ് രീതികള്‍ ഇവിടുത്തെ പ്രത്യേകതകളാണ്. ഹൈഡ്ര ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിനായി കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നും കസ്റ്റമേഴ്‌സ് ഇവിടെ എത്താറുണ്ട്. ഇവര്‍ക്കെല്ലാം മികച്ച സേവനം ലഭ്യക്കാന്‍ കഴിയുന്നതു തന്നെയാണ് തങ്ങളുടെ വിജയമെന്നും പ്രിയ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ഏറ്റെടുക്കുന്ന വര്‍ക്കില്‍ കസ്റ്റമേഴ്‌സ് എത്രത്തോളം തൃപ്തരാണോ അവിടെയാണ് നമ്മുടെ വിജയമെന്നും അതില്‍ വിശ്വാസമര്‍പ്പിച്ച് ‘പെര്‍ഫക്ഷനോ’ടു കൂടി ചെയ്തു കഴിഞ്ഞാല്‍ ഫീല്‍ഡില്‍ ടെന്‍ഷനൊന്നുമില്ലാതെ മുന്നേറാന്‍ കഴിയുമെന്നും പ്രിയ പ്രകാശ് തെളിയിച്ചു കഴിഞ്ഞു.
ആശയവിനിമയം വേണ്ട തരത്തില്‍ പ്രയോജനകരമാക്കേണ്ട പ്രവര്‍ത്തനമേഖല കൂടിയാണ് ഇത്. കസ്റ്റമേഴ്സുമായി നല്ല രീതിയിലുള്ള ആശയവിനിമയം നിലനിര്‍ത്തുന്നത് വഴി ഉപയോഗിക്കുന്ന പ്രൊഡക്ടിനെകുറിച്ചും മേക്കോവര്‍ രീതിയെ കുറിച്ചും വ്യക്തമായധാരണയും അവബോധവും അവരില്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് നമ്മുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുതാര്യവും ദൃഢവുമാക്കാന്‍ സഹായിക്കും. അമിത ലാഭം മാത്രം പ്രതിക്ഷിച്ചുകൊണ്ട് ഒരു ബിസിനസ് മേഖലയെയും സമീപിക്കരുത്. അത് ഗുണത്തേക്കാള്‍ ഏറെ ദോഷമായേ ഭവിക്കുള്ളു എന്നും പ്രിയ പ്രകാശ് ഓര്‍മപ്പെടുത്തുന്നു.
Hill View Beauty Salon and Makeup Studio,
Plamoodu – PMG One Way, Trivandrum
Contact:7025646950
https://www.instagram.com/hillview_beautyparlour/?igshid=ZDdkNTZiNTM%3D
https://www.facebook.com/profile.php?id=100086440140484&mibextid=ZbWKwL