ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം ഇന്റീരിയോ ഇന്റീരിയേഴ്‌സിനൊപ്പം
വീടിന്റെ ‘അകക്കാഴ്ച’ എന്നര്‍ത്ഥം വരുന്ന ഇന്റീരിയര്‍ എന്ന പദം നമുക്കിടയിലേയ്ക്ക് കടന്നു വന്നിട്ടു കുറച്ചധികം വര്‍ഷമായിട്ടുണ്ട്. ‘സ്റ്റാറ്റസ് വാല്യു’ ഉള്ള ഒന്നായി ഭവനങ്ങള്‍ മാറിയതിനു പിന്നില്‍ ഈ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വീടിന്റെ നിര്‍മാണത്തിലെ വൈദഗ്ധ്യം എന്നതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നായി ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ മാറിക്കഴിഞ്ഞു.
മലയാളികളെ സംബന്ധിച്ചു വീടൊരുക്കല്‍ എന്നതിന് പ്രാധാന്യം ഏറെയാണ്. മറ്റുള്ളതിനേക്കാള്‍ മികച്ചതാക്കുക എന്നതാണ് ഓരോരുത്തരുടെയും സ്വപ്‌നം. അതില്‍ പുറത്തെ കാഴ്ചയ്ക്കും അകത്തെ സ്വീകാര്യതയ്ക്കും തുല്യ പരിഗണന നല്കുന്നുണ്ട്. ആധുനിക ഭവന നിര്‍മാണത്തില്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ക്കുള്ള പ്രാധാന്യവും അതില്‍ തങ്ങളുടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കുള്ള നേട്ടങ്ങളെയും കുറിച്ചും ‘സക്‌സസ് കേരള’യോട് പങ്കുവയ്ക്കുകയാണ് ഇന്റീരിയോ ഇന്റീരിയേഴ്‌സിന്റെ സാരഥി വിഷ്ണു വിജയന്‍.
കണ്‍സ്ട്രക്ഷന്‍ ഇന്റീരിയര്‍ രംഗത്ത് 10 വര്‍ഷത്തെ സേവനമികവ് പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. മാറി വരുന്ന ഭവന നിര്‍മാണ ശൈലിയ്ക്ക് അനുസരിച്ചു ഇന്റീരിയര്‍ ഡിസൈനിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട എല്ലാ അപ്‌ഡേഷനും ഇന്റീരിയോ ഇന്റീരിയേഴ്‌സ് നടത്തുന്നുണ്ട്.
പുതുമകള്‍ക്കൊപ്പം സഞ്ചരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. അതുകൊണ്ടു തന്നെ നമ്മള്‍ ചെയ്യുന്ന ഇന്റീരിയര്‍ വര്‍ക്കിലും ആ പുതുമ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. അതുമാത്രവുമല്ല, മെറ്റീരിയല്‍ ക്വാളിറ്റി എന്നത് ഇതില്‍ പ്രധാനമാണ്. ഉപഭോക്താക്കളെ സംബന്ധിച്ചു മെറ്റീരിയലിന്റെ ക്വാളിറ്റി അവര്‍ക്കുകൂടി മനസിലാക്കി കൊടുക്കേണ്ടതുണ്ട്.
എത്രത്തോളം ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നോ, അത്രത്തോളം മെറ്റീരിയല്‍ വാറന്റി ഉറപ്പുവരുത്താന്‍ കഴിയുന്നു. കൂടാതെ ഇതിനായി പ്രധാനമായി ഉപയോഗിക്കുന്ന മറൈന്‍ പ്ലൈവുഡ്‌സും അതിനകത്തെ മിക്‌സിങ്ങും ഈ ഉല്പന്നത്തിന്റെ ഡ്യൂറബിലിറ്റിയും ഉറപ്പുവരുത്തുന്നുണ്ട്. ഗര്‍ജാന്‍ മറൈന്‍ പ്ലൈവുഡ്സ് 710 ഗ്രേഡിങ്ങിന്റെതാണു ഉപയോഗിക്കുന്നതെങ്കില്‍ 20 വര്‍ഷം വരെ വാറന്റിയും ഉറപ്പുവരുത്താന്‍ കഴിയുന്നു.
ഓരോന്നിന്റെയും ആക്‌സസറീസിന്റെ വാറന്റി അഞ്ച് വര്‍ഷമാണ്. പ്ലൈവുഡ്‌സിന്റെ കാര്യത്തിലും ഗുണമേന്മയ്ക്കനുസരിച്ച് പല തരമുണ്ട്. വെയ്റ്റ് കുറഞ്ഞതും കൂടിയതുമുള്‍പ്പെടെ പല തരത്തില്‍ അവ ലഭ്യമാണ്. ഓരോ പ്ലൈവുഡിലും ചേര്‍ക്കുന്ന പശയുടെ ബോണ്ടിങ് മിക്‌സ് ചെയ്യുന്നത് അനുസരിച്ചാണ് പ്ലൈവുഡിന്റെ വാറന്റി തീരുമാനിക്കുന്നതും. ഇതെല്ലാം കസ്റ്റമേഴ്‌സിന് പറഞ്ഞു മനസിലാക്കിയ ശേഷമാണു ഇന്റീരിയോ ഇന്റീരിയേഴ്‌സ് തങ്ങളുടെ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റീരിയോ ഇന്റീരിയേഴ്‌സ് നല്‍കുന്ന സേവനം തികച്ചും മികവുറ്റതും തീര്‍ത്തും കസ്റ്റമൈസ്ഡുമാണ്.
വ്യക്തമായ ധാരണയില്ലാതെയാണ് പല കസ്റ്റമേഴ്‌സും ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നത്. എന്നാല്‍ കസ്റ്റമേഴ്‌സിന്റെ തൃപ്തിക്കു തന്നെയാണ് എപ്പോഴും ഇവര്‍ പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാല്‍ ഇവിടെ ഇന്റീരിയറിന്റെ ഡിസൈനും കളറിങ്ങും പൊസിഷനും വരെ കസ്റ്റമേഴ്‌സിന് തന്നെ സെലക്ട് ചെയ്യാന്‍ സാധിക്കും.
നിലവില്‍ കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ പൂര്‍ത്തിയാക്കിയ വര്‍ക്കുകള്‍ നിരവധിയാണ്. മള്‍ട്ടി വുഡ്, WPC യുടെ ല്യൂവേര്‍ പാനെല്‍സ്, HDFMR തുടങ്ങി ഗ്രേഡ് സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിലൂടെ മെറ്റീരിയല്‍ ക്വാളിറ്റിയും സുരക്ഷിതത്വവും ഇവര്‍ ഉറപ്പുനല്‍കുന്നു. കൂടാതെ, ഫാക്ടറിയില്‍ വച്ചു ഫിനിഷ് ചെയ്തശേഷം പ്രോഡക്ടിനെ സൈറ്റില്‍ കൊണ്ടുപോയി സെറ്റ് ചെയ്യുന്ന രീതിയാണ് ഇന്റീരിയോ ഇന്റീരിയേഴ്‌സ് ചെയ്തു വരുന്നതും.
ഫ്‌ളോറല്‍ പെയിന്റിങ് മുതല്‍ വാള്‍പേപ്പര്‍ പെയ്ന്റിങ് ഒട്ടിക്കുന്നത് തുടങ്ങി ഇന്റീരിയര്‍ വളരെ മനോഹരമാക്കുന്നതിലും ഇവര്‍ മികവ് പുലര്‍ത്തുന്നുണ്ട്. സംരംഭക യാത്രയില്‍ ഇതുവരെയും വലിയ പ്രതിസന്ധികളൊന്നും ഇതുവരെയും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. തുടക്കത്തില്‍ പാര്‍ട്ണര്‍ഷിപ്പിലാണ് വിഷ്ണു വിജയന്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു തുടങ്ങിയെങ്കിലും പിന്നീട് ഒറ്റയ്ക്ക് ഒരു സംരംഭം എന്ന തലത്തിലേയ്ക്ക് ഇതിനെ വളര്‍ത്തിക്കൊണ്ടു വന്നതിനു പിന്നില്‍ വിഷ്ണുവിന്റെ കഴിവ് തന്നെയാണ്.
Opp. Eden Eye Hospital
Thekkumgopuram, Kottayam – 686001
Email : interiointeriors3@gmail.com, Info@interiointeriors.com
https://interiointeriors.com/
Mob: 9188873714