നിങ്ങളുടെ ‘സ്റ്റാറ്റസ് സിംബലി’നെ പുതുമയോടെ നിലനിര്‍ത്താം എന്നെന്നും; P Tech Builders നൊപ്പം
നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ടു പോകുന്നതാകണം ഒരു വീട് എന്നാണ് പ്രശസ്ത കവി റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമ്മുടെ വീടുകള്‍ അങ്ങനെയാണോ? വീട് എന്നാല്‍ മലയാളികളെ സംബന്ധിച്ച് ‘സ്റ്റാറ്റസ് സിംബല്‍’ ആണ്. കയ്യിലുള്ള പണം മുഴുവന്‍ ചെലവാക്കി നിര്‍മിക്കുന്ന വീട് എത്ര വര്‍ഷം കഴിഞ്ഞാലുംഅതേ പുതുമയില്‍ തന്നെ നിലനില്‍ക്കണം എന്ന ഓരോരുത്തരുടെയും ആഗ്രഹം നിറവേറ്റുകയാണ് P Tech Builders ഉടമ റാം കുമാര്‍.
സിവില്‍ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് കേരള സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്രയില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന റാംകുമാര്‍, കണ്‍സ്ട്രക്ഷന്‍ മേഖലയോടുള്ള അമിത താല്പര്യം കൊണ്ട് തന്റെ ജോലിയില്‍ നിന്നും അവധിയെടുത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ മാത്രം ഏറ്റെടുത്ത് നടത്തിവന്നിരുന്ന P Tech ബില്‍ഡേഴ്സിന് തുടരെത്തുടരെ കിട്ടിക്കൊണ്ടിരുന്ന വര്‍ക്കുകള്‍ കൂടുതല്‍ ഊര്‍ജവും സ്വീകാര്യതയും ഈ ബിസിനസ് മേഖലയില്‍ നേടിക്കൊടുത്തു.
റസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ക്ക് പുറമേ കൊമേര്‍ഷ്യല്‍ വര്‍ക്കുകളും കൂടി ഏറ്റെടുത്ത് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് റാംകുമാറിന്റെ ബിസിനസ് മേഖലയ്ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രചോദനവുമേകി. കണ്‍സ്ട്രക്ഷനും ഇന്റീരിയര്‍ ഡിസൈനും ഒരു പോലെ പ്രാധാന്യം നല്കി ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ആധുനിക രീതിയില്‍ ചെയ്യാന്‍ കഴിയുന്നുണ്ട് എന്നത് തന്നെയാണ് P Tech Builders ന്റെ എടുത്തു പറയേണ്ട സവിശേഷതയും.
ഇടുക്കി, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലായി 200 ലധികം പ്രോജക്റ്റുകള്‍ ചെയ്ത് തങ്ങളുടെ ബിസിനസ് മേഖലയിലെ വൈവിധ്യം പ്രകടമാക്കിയിട്ടുള്ള P Tech Builders, Postention Technologyയില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ചെയ്തുവരുന്ന ചുരുക്കം കോണ്ട്രാക്റ്റ് കമ്പനികളില്‍ ഒന്നാണ്.
കഴിഞ്ഞ 16 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റാം കുമാറിന് കണ്‍സ്ട്രക്ഷന്‍ മേഖല എപ്പോഴും പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. തന്റെ ഇഷ്ട മേഖലയില്‍ ആരാണ് റോള്‍ മോഡല്‍ എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ഈ എഞ്ചിനീയര്ക്കുള്ളൂ; രവി പിള്ള !
ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു വീട് പണിതു കൊടുക്കുമ്പോഴാണ് ഒരു എഞ്ചിനീയറെ സംബന്ധിച്ച് ആത്മസന്തോഷം ഉണ്ടാകുന്നതും പുതിയ പ്രവര്‍ത്തനങ്ങളില്‍ ആത്മധൈര്യം നല്കാന് കഴിയുന്നതും. അത് സാധ്യമാകുമ്പോള്‍ തന്നെ നമ്മള് പൂര്‍ണമായും വിജയിക്കുന്നു. എത്ര വര്‍ക്കുകള്‍ ഇതുവരെ ചെയ്തു എന്നതല്ല, ഏറ്റെടുത്ത വര്‍ക്കുകളിലെ സംതൃപ്തിയാണ് ഈ ബിസിനസുകാരനെ മുന്നോട്ടു നയിക്കുന്നതും.