EntreprenuershipSpecial StorySuccess Story

ബെറ്റ്‌സെര്‍ ലൈഫ് തരും വിരല്‍ത്തുമ്പില്‍ ബെറ്റര്‍ ഓപ്ഷനുകള്‍; ഇതൊരു വനിതാ സംരംഭകയുടെ ഉദയത്തിന്റെ കഥ

വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇവിടെ നിലനില്‍ക്കുന്ന, വിജയിക്കുന്ന ഏത് സംരംഭങ്ങള്‍ക്ക് പിന്നിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള ചില മനുഷ്യരുണ്ടാകും. അങ്ങനെയൊരാളെ, ഒരു ബിസിനസ് വുമണിനെ ഇന്ന് പരിചയപ്പെടാം; ജീന്‍ ജോണ്‍. ഒരു വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്കുള്ള ജീന്‍ ജോണിന്റെ യാത്ര’.

ഈ ചെറിയ കാലം കൊണ്ട് ഇന്റര്‍നെറ്റ് നമ്മുടെ ചിന്തകളെയും ആവശ്യങ്ങളെയും അഗോളതലത്തില്‍ വളര്‍ത്തിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ക്ലാസ്സ്, ഓണ്‍ലൈന്‍ ഷോപ്പിങ്, ഓണ്‍ലൈന്‍ ബുക്കിങ്, അങ്ങനെ എന്തും ഏതും ഓണ്‍ലൈനിലൂടെ ലഭ്യമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞ സമയമാണ് കടന്നുപോയത്. എന്നാല്‍ ചതിക്കുഴികള്‍ നിറയെയുള്ള ഇന്റര്‍നെറ്റ് ലോകത്ത് അത് ഏത് മേഖലയിലായാലും നല്ലതും ചീത്തയും എങ്ങനെ തിരിച്ചറിയും. ഇവിടെയാണ് ജീന്‍ ജോണിന്റെ ബെറ്റര്‍ സര്‍വീസുകള്‍ ഉറപ്പ് നല്‍കുന്ന ബെറ്റ്‌സെര്‍ ലൈഫ് (https://betserlife.com/)എന്ന ഓണ്‍ലൈന്‍ ആപ്പിന്റെ ആവശ്യകത നാം മനസ്സിലാക്കുന്നത്.

നമുക്ക് ആവശ്യമായ സേവനങ്ങള്‍ ഏറ്റവും ‘ബെറ്റര്‍’ ആയ ഇടങ്ങളില്‍ നിന്ന് ലഭ്യമാക്കുകയാണ് ബെറ്റ്‌സെര്‍ ലൈഫ്. ഉദാഹരണത്തിനു വിദഗ്ധനായ ഒരു ഡോക്ടര്‍, ബ്രില്ല്യന്റായ ഒരു അഭിഭാഷകന്‍, മിടുക്കനായ ഒരു ആര്‍ക്കിടെക്റ്റ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അങ്ങനെ ആരുമായിക്കോട്ടെ… ലോകത്തിന്റെ ഏതുകോണിലിരുന്നാലും നമുക്ക് വേണ്ട സേവനം ഏറ്റവും മികച്ച എക്‌സ്‌പേര്‍ട്ടുകളില്‍ നിന്നും നമുക്ക് ലഭിക്കും. ഇന്ത്യയിലെ അതിവിദഗ്ദരായ എക്‌സ്‌പേര്‍ട്ടുകളുടെ നിരയാണ് ഇതിനായി ബെറ്റ്‌സര്‍ ലൈഫ് ഒരുക്കിയിരിക്കുന്നത്.

ബെറ്റ്‌സര്‍ലൈഫിലേക്ക് എത്തുന്ന ഏതൊരു എക്‌സ്‌പേര്‍ട്ടിന്റെയും അത് ഏത് മേഖലയായിരുന്നാലും ആ വ്യക്തിയുടെ ക്വാളിഫിക്കേഷനും അച്ചീവ്‌മെന്റ്‌സും സാമൂഹികവും തൊഴില്‍പരവുമായ നൈപുണ്യവുമെല്ലാം വ്യക്തമായി മനസ്സിലാക്കിയശേഷമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതെല്ലാം കൃത്യമായി പഠിച്ചു വിശകലനം ചെയ്യുന്ന ഒരു ‘വെല്‍ ക്വാളിഫൈഡ് ടീം’ ബെറ്റ്‌സെര്‍ ലൈഫിന് പിന്നിലുണ്ട്. അതു കൊണ്ടു തന്നെ നമുക്ക് യാതൊരു സംശയവുമില്ലാതെ തന്നെ സേവനത്തിനായി എക്‌സ്‌പേര്‍ട്ടുകളെ തിരഞ്ഞെടുക്കാം.

ബെറ്റ്‌സര്‍ ലൈഫില്‍ എത്തുന്ന ഓരോ വ്യക്തിക്കും ഏറ്റവും മികച്ച സേവനം നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുക എന്ന പ്രത്യേകത കൂടി ഈ സ്ഥാപനത്തിനുണ്ട്. ഒരു ആപ്ലിക്കേഷന്‍ എന്നതിലുപരി ബെറ്റ്‌സര്‍ ലൈഫ് എന്നത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടിയാണ്. ലോകത്തിന്റെ ഏതു കോണിലിരിക്കുന്ന വ്യക്തിക്കും മികച്ച സേവനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനോടൊപ്പം ഇന്ത്യയിലുള്ള വിദഗ്ദരുടെ സേവനം ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക കൂടിയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ബെറ്റ്‌സറില്‍ അംഗമായിട്ടുള്ള വിദഗ്ദര്‍ക്കു അവരുടെ സേവനം അഗോളതലത്തില്‍ എത്തിക്കാനുള്ള ഡിജിറ്റല്‍ ഓഫീസ് സ്‌പേസ് എന്ന ആശയം കൂടി ഇതിലൂടെ പ്രാവര്‍ത്തികമാകുന്നു. അതായത് ജോലി ചെയ്യുവാനും സമ്പാദിക്കാനും അതിര്‍ത്തികള്‍ നിശ്ചയിക്കാത്ത ഒരു വെര്‍ച്വല്‍ ലോകം അവര്‍ക്ക് സ്വന്തമാകുന്നു.

സേവനത്തിലൂടെ സംരംഭകത്വത്തിന്റെ പുതു വഴികള്‍ തുറക്കുന്ന ജീന്‍ ജോണ്‍ വിദേശത്താണ് ജനിച്ചത്. ഇന്ത്യയിലും വിദേശത്തുമായിട്ടായിരുന്നു പഠനം. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, സയന്‍സ് വിഷയങ്ങളില്‍ ബിരുദധാരിയാണ്. വിവാഹശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം ഒഫീഷ്യല്‍ ലൈഫിന് കുറച്ചു നാള്‍ ഇടവേള കൊടുത്തുവെങ്കിലും സംരംഭക ജീവിതത്തിലേക്കു ചുവടു വെച്ചപ്പോള്‍ ജീന്‍ ജോണ്‍ തന്റെ സ്‌കില്‍ ഡെവലപ്‌മെന്റിനായി വീണ്ടും പഠനം ആരംഭിച്ചു. ഇപ്പോള്‍ ബിസിനസ് തിരക്കുകള്‍ക്കൊപ്പം MBA പഠനം കൂടി ജീന്‍ നടത്തുന്നുണ്ട്.

സാഹചര്യങ്ങളെ പഴിചാരി അവസരങ്ങളെ പാഴാക്കുന്ന ഓരോ വ്യക്തിക്കും ഒരു മാതൃകയാണ് ജീന്‍ എന്ന വനിത. സ്വന്തമായി ഉണ്ടാക്കിയെടുത്ത തന്റെ സ്‌പേസില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന തിരക്കിലാണിപ്പോള്‍ ജീന്‍.

നമുക്കറിയാം വിദേശത്തു നാളുകളായി താമസിച്ചു ജോലി ചെയുന്ന ആളുകള്‍ക്ക് നാടുമായി ബന്ധം കുറഞ്ഞു വരികയും അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ അത് കൃത്യമായി ഏകോപിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള തന്റെ NRI സുഹൃത്തുക്കള്‍ക്ക് വേണ്ടി അവര്‍ മുടക്കുന്ന പണത്തിനു മൂല്യവത്തായ സര്‍വീസുകള്‍ നല്‍കുക എന്നതായിരുന്നു ബെറ്റ്‌സെര്‍ ലൈഫ് തുടങ്ങിയപ്പോള്‍ ജീന്‍ ജോണിന്റെ ലക്ഷ്യം. തന്റെ മനസ്സിലെ ആശയം തുറന്നുപറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്കിയത് ഭര്‍ത്താവ് ബിജി തരകന്‍ തോമസും സുഹൃത്തുക്കളുമാണ്. 2021 ല്‍ ആരംഭിച്ച ബെറ്റ്‌സെര്‍ ലൈഫ്, വിശ്വസ്ഥവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളാല്‍ സൗഹൃദവലയത്തിന്റെ അതിരുകള്‍ കടന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ് ഇപ്പോള്‍.

ഒരു വനിതാ സംരംഭക എന്ന നിലയില്‍ മറ്റു വനിതകള്‍ക്ക് ജീന്‍ ജോണിന് നല്‍കാനുള്ള സന്ദേശം ഇതാണ്. ജീനിന്റെ വാക്കുകളിലൂടെ;
”ജീവിതത്തില്‍ സ്വന്തമായൊരു ‘സ്‌പേസ്’ രൂപപ്പെടുത്തേണ്ടതിനെ കുറിച്ച് ഓരോ വനിതകളും ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. നിങ്ങള്‍ ഈ ഭൂമിയില്‍ നിന്നും പോകുമ്പോള്‍ സ്വന്തം കഥ സ്വന്തം ജിവിതം കൊണ്ടു എഴുതിയിട്ടു പോകുക. അത് നിങ്ങളെക്കാള്‍ മനോഹരമായി മറ്റൊരാള്‍ക്കും എഴുതാന്‍ കഴിയില്ല..’’

Betser Life Pvt. Ltd.
CCCiET B Hub, Mar Ivanios Vidya Nagar,
Trivandrum, kerala, India- 695015
Ph: 9072070100

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button