EntreprenuershipSpecial Story

വസ്ത്ര വിപണ രംഗത്ത് പുതിയ ഡിസൈനുകളുമായി Yaami Designs

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വിപണിയില്‍ വസ്ത്രങ്ങളുടെ ഡിസൈനിങ് രീതികളിലും മാറ്റം വരുന്നു. മാറിവരുന്ന ഇത്തരം ട്രെന്‍ഡുകള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതില്‍ മലയാളികള്‍ ഏറെ മുന്നിലുമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. ഓരോ ഫംങ്ഷനും സ്ത്രീകളെ സംബന്ധിച്ച് വ്യത്യസ്തമാക്കുന്നത് അവരുടെ ഡ്രസ്സിംഗ് ശൈലി തന്നെയാണ്. ആരാലും ആകര്‍ഷിക്കപ്പെടുന്ന ഡിസൈന്‍ വസ്ത്രങ്ങള്‍ വാങ്ങാനും അത് ധരിക്കാനും പുരുഷനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് എപ്പോഴും സ്ത്രീകള്‍ തന്നെയാണ്. അത്തരം ‘വുമണ്‍ ഓറിയന്റഡ്’ ആയിട്ടുള്ള വസ്ത്രങ്ങളുടെ ഡിസൈനിങ് രംഗത്തെ പുത്തന്‍ കളക്ഷന്‍സും മോഡലുകളുമായി എത്തിയിരിക്കുകയാണ് Yaami Designs.

ഒരു സംരംഭം തുടങ്ങണമെന്ന ആശയം കലൂര്‍ സ്വദേശിയായ റിജുവിന്റെ മനസ്സില്‍ കടന്നുകൂടിയത് 2016ലായിരുന്നു. ബിസിനസ് സംരംഭങ്ങള്‍ എല്ലാം ഒന്നിനോടൊന്നു മത്സരബുദ്ധിയോടെ നിലനിന്നിരുന്ന സമയത്ത് വസ്ത്ര വിപണന മേഖല തന്നെ തിരഞ്ഞെടുത്തത് ഭാര്യക്ക് ഡിസൈനിംഗ് രംഗത്തിലുള്ള പ്രത്യേക കഴിവ് മുന്‍നിര്‍ത്തി തന്നെയായിരുന്നു. അങ്ങനെയാണ് 2016 ല്‍ വസ്ത്ര രംഗത്തെ പുതുമകള്‍ ഉണര്‍ത്തുന്ന Yaami Designsനു തുടക്കം കുറിക്കുന്നത്.

പൂര്‍ണമായും വുമണ്‍ ഓറിയന്റഡ് ആയിട്ടുള്ള വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനിങ്ങും കളക്ഷനുമാണ് Yaami Designs ന്റെ പ്രത്യേകത. നൂതന ഫാഷന്‍ വസ്ത്രങ്ങള്‍ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഡിസൈന്‍ ചെയ്തു കൊടുക്കുന്നത് തന്നെയാണ് ഥമമാശ ഉലശെഴി െനെ വേറിട്ടു നിര്‍ത്തുന്നതും. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ ഡിസൈന്‍ വസ്ത്രങ്ങള്‍ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഇതിനോടകം നിരവധി കസ്റ്റമേഴ്‌സിനെ നേടി കൊടുത്തിട്ടുണ്ട്.

മികച്ച മെറ്റീരിയല്‍ ക്വാളിറ്റിയും മിഴിവാര്‍ന്ന ഡിസൈനിങ്ങും തന്നെയാണ് Yaami Designs ന്റെ വളര്‍ച്ചയുടെയും റിജു എന്ന ബിസിനസുകാരന്റെ ഉയര്‍ച്ചയുടെയും എടുത്തു പറയേണ്ട വിജയം. കോവിഡിന്റെ രണ്ടാം തരംഗത്തിനുശേഷം തന്റെ സംരംഭം ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തങ്ങളുടെ ബിസിനസിനു കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് റിജു പറയുന്നു.

ഓണ്‍ലൈന്‍ വിപണനത്തിലേക്ക് തിരിഞ്ഞെങ്കിലും തങ്ങളുടെ കസ്റ്റമേഴ്‌സിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനില്‍ അവരുടെ താല്‍പ്പര്യാര്‍ത്ഥം തന്നെ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ Yaami Designsനു കഴിയുന്നുണ്ട് എന്നത് ഓണ്‍ലൈന്‍ വിപണന രംഗത്തും അവരുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ഏറ്റവും കുറഞ്ഞ ഡെലിവറി ചാര്‍ജ് ഈടാക്കി ലോകത്തെവിടെയും തങ്ങളുടെ ഉത്പന്നങ്ങള്‍ ഹോം ഡെലിവറി നടത്തുന്നു എന്നതും Yaami Designs ന്റെ പ്രത്യേകതയാണ്. ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള കുര്‍ത്തികളുടെ ശേഖരവും ന്യൂജന്‍ ഡിസൈന്‍ ടോപ്പുകളും Yaami Designsനെ എപ്പോഴും മറ്റുള്ളവയില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നു.

സ്വന്തം സംരംഭം എന്നതിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ പ്രതിസന്ധികള്‍ നിരവധിയാണ്. അതിനെയെല്ലാം ഉത്തരവാദിത്വത്തോടെയും സമചിത്തതയോടും കൂടി നേരിട്ട് പ്രതിസന്ധികളെ അതിജീവിക്കുമ്പോഴാണ് അവിടെ ഒരു ബിസിനസുകാരനും അവരുടെ ബിസിനസും വളരുന്നതെന്ന് ഈ സംരംഭകന്‍ പറയുന്നു. കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയോടുകൂടി തന്നെ ഈ സംരംഭകന്‍ തന്റെ വിജയയാത്രകള്‍ തുടരുകയാണ്. സക്‌സസ് കേരളയുടെ എല്ലാവിധ ആശംസകളും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button