നിങ്ങളെ കേള്‍ക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ട്: ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍

”ഹലോ….ഹലോ… കേള്‍ക്കുന്നില്ല… കേള്‍ക്കുന്നില്ല… കമ്പിളി പുതപ്പ്…”, ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയിലെ ഈ രംഗം കാണാത്തവരായും ഓര്‍ക്കാത്തവരായും ആരും ഉണ്ടാകില്ല. അത്രയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച സിനിമയിലെ രംഗമായിരുന്നു ഇത്. ഇവിടെ കേള്‍വിക്കുറവ് അഭിനയിക്കുമ്പോള്‍ നമുക്ക് ചിരിയാണ് തോന്നുന്നത്, എന്നാല്‍ ശരിക്കും കേള്‍വിയ്ക്ക് പ്രശ്നമുണ്ടായാല്‍ പെട്ടുപോയത് തന്നെ അല്ലേ. എന്നാല്‍, ഇനി അത്തരം കേള്‍വി സംബന്ധമായ പ്രശ്നങ്ങളെ കുറിച്ചുള്ള ടെന്‍ഷന്‍ ഒട്ടും വേണ്ട. എന്നെ ഇനി ആരും കേള്‍ക്കില്ല എന്ന ചിന്തയും വേണ്ട. നിങ്ങള്‍ക്കൊപ്പം ഇനി ഞങ്ങളുണ്ട്; ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍.
ആധുനിക സാങ്കേതികവിദ്യയിലൂടെ കേള്‍വിക്കുറവിന് ശാശ്വത പരിഹാരം നല്കുന്ന ജെ കെ ഹിയറിങ് എയ്ഡ് ആന്റ് സ്പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷത്തിലധികമായി. മികച്ച പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും വിദഗ്ദരായ ഓഡിയോളജിസ്റ്റുകളുടെ സേവന മികവ് കൊണ്ടും ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഹിയറിങ് എയ്ഡ് ആന്റ് സ്പീച്ച് തെറാപ്പി സെന്ററാണ് ജെ.കെ. ഹിയറിങ്.
പല രീതിയിലുള്ള ഹിയറിങ് ടെസ്റ്റുകള്‍ നടത്തി എന്തുതരം കേള്‍വി കുറവാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇവിടെ തുടര്‍ന്നുള്ള ട്രീറ്റ്മെന്റുകള്‍ ആരംഭിക്കുന്നത്. അതു തന്നെയാണ് ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതയും. ഹിയറിങ് എയ്ഡുകള്‍ ഉപയോഗിക്കേണ്ടുന്ന രീതിയും കേള്‍വിക്കുറവില്‍ ഹിയറിങ് എയ്ഡുകളുടെ ആവശ്യകതയും വളരെ വ്യക്തമായി ഇവിടെ മനസിലാക്കി തരുന്നുണ്ട്. ഉപഭോക്താക്കളുടെ താത്പര്യപ്രകാരമുള്ള ലോകോത്തര ബ്രാന്റുകളിലുള്ള ഏറ്റവും മികച്ച ശ്രവണ സഹായികളുടെ സഹായത്തോടെ കേള്‍വിക്കുറവിന് പരിഹാരം കാണാന്‍ ജെ കെ ഹിയറിങ് ക്ലിനിക് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
വിദേശനിര്‍മിത കമ്പനികളായ സിഗ്നിയ, ഒട്ടിക്കോണ്‍, ഫോണാക്, ബെര്നാ ഫോണ്‍, റെക്സ്റ്റണ്‍, ഹാന്സാറ്റണ് എന്നിവയുടെ ഹിയറിങ് എയ്ഡുകളും ഇവിടെ ലഭ്യമാണ്. കേള്‍വിക്കുറവിന്റെ തീവ്രതയ്ക്ക് അനുസരിച്ച് ശ്രവണ സഹായികളുടെ വിലയിലും വ്യത്യാസമുണ്ട്. 5000 രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ ശ്രവണ സഹായികളുടെ വില വരുന്നുണ്ട്.
വില്പനാനന്തര സേവനത്തിലും ജെ.കെ ഹിയറിങ് സെന്റര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവിടെ ലഭ്യമാകുന്ന എല്ലാത്തരം ബ്രാന്‍ഡുകള്‍ക്കും മികച്ച ഡിസ്കൗണ്ട് ആനുകൂല്യവും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാണ്. കൂടാതെ എല്ലാ ഹിയറിങ് എയ്ഡ് ബ്രാന്‍ഡുകള്‍ക്കും രണ്ട് മുതല്‍ നാല് വര്‍ഷം വരെ വാറണ്ടിയും മൂന്ന് വര്‍ഷം വരെ ബാറ്ററിയും തികച്ചും സൗജന്യമാണ്.
ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മുന്‍ ഓഡിയോളജിസ്റ്റും നായേഴ്സ് ഹോസ്പിറ്റലിലെ മുന്‍ കണ്‍സള്‍ട്ടന്റ് ഓഡിയോളജിസ്റ്റുമായ കിരണ്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഓഡിയോളജി, സ്പീച്ച് തെറാപ്പി എന്നിങ്ങനെ രണ്ടു ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൊല്ലം ഉപാസന ഹോസ്പിറ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന ജെ കെ ഹിയറിങ് എയ്ഡ് ആന്റ് സ്പീച്ച് തെറാപ്പി സെന്ററിന് കരുനാഗപ്പള്ളി, കൊട്ടാരക്കര, മാവേലിക്കര, പുനലൂര്‍, കൊട്ടിയം, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ ഉണ്ട്.
Contact No: 7561870007