പോളിടെക്നിക് മേഖലയില്‍ ചരിത്രം കുറിച്ച് സയന്‍സ് ടെക് ലേണിംഗ് പ്ലാറ്റ്ഫോം ഒരു പോളിടെക്നിക് അധ്യാപകന്റെ വിജയഗാഥ
ഒരു സംരംഭം എപ്പോഴാണ് വിജയിക്കുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പുതുമയുള്ള സേവനങ്ങളോ പ്രോഡക്റ്റുകളോ സമൂഹത്തിലേക്ക് നല്കുമ്പോള് മാത്രമാണ് ഒരു സംരംഭം വിജയിക്കുന്നത്. സമൂഹത്തിന് ആവശ്യമുള്ള ഒരു സേവനം കണ്ടുപിടിച്ച് ജനങ്ങളിലേക്ക് അത് എത്തിക്കുന്നവര്‍ മാത്രമാണ് സംരംഭ മേഖലയില്‍ എപ്പോഴും മുന്നിലേക്ക് എത്തുന്നത്. അത്തരത്തില്‍ ഒരു ഒരു സംരംഭമാണ് മിസ്ബാന് എന്ന പോളി ടെക്നിക് അധ്യാപകന് ആരംഭിച്ച സയന്‍സ്ടെക് എന്ന ലേണിംഗ് ആപ്ലിക്കേഷന്‍.
പോളി ടെക്നിക് വിദ്യാഭ്യാസ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് മുന്നേറുകയാണ് ഇന്ന് സയന്‍സ് ടെക് എന്ന ലേണിംഗ് പ്ലാറ്റ്ഫോം. ഇന്ത്യയുടെ സംരംഭ ചരിത്രത്തില്‍ ആദ്യമായാണ് പോളി ടെക്നിക് വിദ്യാര്‍ഥികളെ ഉപരിപഠനത്തിന്റെ നെറുകയിലേക്ക് എത്തിക്കാനും അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുമായി ഒരു ലേണിംഗ് ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്. നിരവധി വിദ്യാര്‍ഥികളാണ് സയന്‍സ് ടെക് എന്ന ഈ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ ഗവണ്മെന്റ് കോളേജുകളില്‍ ബി.ടെക് LET കോഴ്സുകള്‍ക്ക് അഡ്മിഷന് നേടിയെടുത്തത്.
തുടക്ക ഘട്ടങ്ങളില്‍ തന്നെ ഏറ്റവും മികച്ച പ്രതികരണമാണ് ഈ സംരംഭത്തിന് ലഭിച്ചത്. അതിന് കാരണം, സയന്‍സ് ടെക്കില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ മേഖലയില്‍ കഴിവ് തെളിയിച്ച മികച്ച അധ്യാപകരാണ് എന്നതും കൂടിയാണ്. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ പഠനസംബന്ധമായ ആവശ്യത്തിന് എപ്പോഴും അവര്‍ മുന്നില്‍ തന്നെയുണ്ട്. പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കുന്നതിനും അത് പോലെ ഉപരി പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ബി.ടെക് LET കോഴ്സ് പഠിക്കുന്നതിനും വേണ്ടിയാണ് സയന്‍സ് ടെക് എന്ന ലേണിംഗ് ആപ്പുമായി മിസ്ബാന് എന്ന സംരഭകന് മുന്നിലേക്ക് വരുന്നത്.
പോളിടെക്നിക് വിദ്യാര്‍ത്ഥിയായിരുന്ന സമയം തന്നെ ഇത്തരത്തില്‍ ഒരു സേവനം സമൂഹത്തിലേക്ക് കൊണ്ട് വരണമെന്ന ലക്ഷ്യം മിസ്ബാന് എന്ന ചെറുപ്പക്കാരനുണ്ടായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്. വളരെ കുറച്ചു പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ട്യൂഷന് സംവിധാനങ്ങള്‍ നിലവിലുള്ളത്. എന്നാല്‍ വളരെ കൂടുതല്‍ ഫീസ് ആണ് ഓരോ പോളിടെക്നിക് ട്യൂഷന് സെന്ററുകളും ഈടാക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് പോളി ടെക്നിക് കോഴ്സുകള്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ബി.ടെക് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍, അതിനുള്ള ഫീസ് അടയ്ക്കാന്‍ സാഹചര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പോളിടെക്നിക് തിരഞ്ഞെടുക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഓരോ വിദ്യാര്‍ഥികളുടെ എന്‍ജിനിയറിങ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന് സാധിക്കണം എന്ന ലക്ഷ്യത്തോടെ ഇ-ലേണിംഗ് പ്ലാറ്റ്ഫോമിന് ഇദ്ദേഹം തുടക്കം കുറിക്കുന്നത്.
ഈ സംരംഭത്തിന്റെ തുടക്കം ഒരു യൂട്യൂബ് ചാനലായിരുന്നു. ആദ്യ സമയങ്ങളില്‍ മിസ്ബാന്
എന്ന സംരഭകന്റെ ക്യാമറ പേഴ്സണ്‍ അദ്ദേഹത്തിന്റെ സഹോദരി ഷെഹനയായിരുന്നു. കുടുംബത്തിന്റെയും സിവില്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ഭാര്യ ഫാത്തിമയുടെയും ഒരിക്കലും നിലയ്ക്കാത്ത സഹായവും പിന്തുണയും തന്നെയാണ് ഈ സംരഭകന്റെ വിജയവും.
ഒരു യൂട്യൂബ് ചാനലില്‍ തുടങ്ങിയ ഈ സംരംഭം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സ്റ്റുഡിയോ സജ്ജീകരണത്തോടെ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ തട്ടത്തുമലയില്‍ ഇന്ന് പ്രവര്‍ത്തിക്കുകയാണ്. വ്യക്തതയുള്ള ലക്ഷ്യം തന്നെയാണ് ഈ സംരംഭത്തെയും സംരഭകനെയും ഓരോ ദിവസവും വിജയത്തിന്റെ മുന്നിലേക്ക് എത്തിക്കുന്നതും.
പത്താം ക്ലാസ് വിദ്യാര്‍ഥികളോ, ഹ്യുമാനിറ്റിസ്, കോമേഴ്സ് വിദ്യാര്‍ഥികളോ ആയിരിക്കും കൂടുതലായും പോളിടെക്നിക് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് സയന്‍സ് വിഷയങ്ങളുമായി വലിയ ബന്ധം ഉണ്ടാകില്ല. എന്നാല്‍ അവര്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ രീതിയില്‍ സിലബസുകള്‍ തയാറാക്കി കൃത്യമായ അറിവ് നല്‍കുകയാണ് സയന്‍സ്ടെക് ലേണിംഗ് പ്ലാറ്റ് ഫോം ചെയ്യുന്നത്.
ഓരോ വിഷയങ്ങള്‍ക്കും കൃത്യമായ പരിജ്ഞാനം നേടിയ അധ്യാപകരുമായി പഠന സംബന്ധമായ സംശയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയുളള ‘ടീച്ചേഴ്സ് കോര്‍ണറു’ം ഇവരുടെ സേവനത്തെ മികച്ചതാക്കി തീര്‍ക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ കാലാവധിയെങ്കിലും ഒരിക്കല്‍ സബ്സ്ക്രിപ്ഷന് എടുത്താല്‍ വിജയിക്കുന്നത് വരെ ഇവരുടെ സേവനം ലഭ്യമാണ്.
വിജയിക്കാത്ത കുട്ടികള്‍ക്ക് വീണ്ടും വീണ്ടും യാതൊരു ഫീസും വാങ്ങിക്കാതെ തന്നെ ഇവര്‍ ക്ലാസ്സുകള്‍ നല്കുന്നു എന്നതു വിദ്യാര്‍ഥികളോടുള്ള ഇവരുടെ ഉത്തരവാദിത്വം വ്യക്തമാക്കുന്നു. ഓരോ ബാച്ചിനും Batch Mentor ഉം സ്റ്റഡി ഗ്രൂപ്പ് വഴി ഓരോ വിദ്യാര്‍ഥികളുടെ സംശയം എപ്പോള്‍ വേണമെങ്കിലും സാധൂകരിക്കാനുമുള്ള സൗകര്യവും സയന്‍സ് ടെക്കില്‍ ലഭ്യമാണ്.
കുറഞ്ഞ ഫീസില്‍ വളരെ ക്വാളിറ്റിയുള്ള ലൈവ് സ്റ്റുഡിയോ റെക്കോര്‍ഡ് ക്ലാസുകളാണ് സയന്‍സ് ടെക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും വെബ്സൈറ്റ് വഴിയും സയന്‍സ് ടെക്കിന്റെ സേവനം വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തുന്നു. കൃത്യമായ സിലബസിലൂടെയും Question Key ലൂടെയും ഓരോ വിദ്യാര്‍ഥികളുടെയും പഠന നിലവാരം ഉയര്‍ത്തുകയാണ് സയന്‍സ് ടെക് എന്ന ലേണിംഗ് പ്ലാറ്റ് ഫോം ചെയ്യുന്നത്. ഇന്ത്യയില്‍ ഉടനീളം സയന്‍സ് ടെക്കിന്റെ സേവനം എപ്പോഴും ലഭ്യമാണ്. B.Tech വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ സബ്ജക്ട് അനുസരിച്ചുള്ള ക്ലാസുകള്‍ ലഭിക്കുന്നു.
നല്ല കാഴ്ചപ്പാടുകളോടെ മുന്നേറുന്ന ഈ സംരംഭം നിരവധി വിദ്യാര്‍ത്ഥികളെയാണ് തങ്ങളുടെ സ്വപ്നത്തിലേക്ക്കൈ പിടിച്ചുയര്‍ത്തുന്നത്.