ഫെയര്‍ ഫേസ് യൂണിസെക്സ് സലൂണ്‍ ആന്‍ഡ് മേക്ക് ഓവര്‍ സ്റ്റുഡിയോ; വിലക്കുകളെയും പരിഹാസങ്ങളെയും കാറ്റില്‍ പറത്തി നേടിയ വിജയം
കാലം മാറുന്നതിനനുസരിച്ച് ജീവിത സാഹചര്യങ്ങളും മാറുന്നു. ആഗോള സമ്പദ്വ്യവസ്ഥയില് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും സംഭാവന നല്കി തുടങ്ങിയിരിക്കുന്നു… വളര്‍ച്ചയുടെയും മാറ്റങ്ങളുടെയും നല്ലൊരു തുടക്കമായി ഇതിനെ കണക്കാക്കാം. പിന് നിരയില്‍ നിന്നിരുന്ന സ്ത്രീകള്‍ മുന്‍ നിരയില്‍ എത്തിയിരിക്കുകയാണ്. അത്തരത്തില്‍ മാറ്റങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി, ഉയര്‍ന്നു വന്ന യുവ സംരംഭകയാണ് വര്‍ഷ സരീഷ്… പിന്തിരിപ്പന് സമ്പ്രദായങ്ങളില്‍ നിന്നും മുഖംതിരിച്ച്, സ്ത്രീ സംരംഭങ്ങള്‍ക്ക് ഒരു പ്രചോദനമായി മാറാന്‍ കൊതിക്കുന്ന വ്യക്തിത്വം…
തിരുവനന്തപുരം ജില്ലയിലാണ് വര്‍ഷ തന്റെ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഫെയര്‍ ഫേസ് ബ്രൈഡല്‍ സ്റ്റുഡിയോ എന്ന ഈ സംരംഭം പ്രവര്ത്തനമാരഭിച്ചിട്ട് ഏഴു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള മുന്നേറ്റം വളരെ വിജയപൂര്ണമാണ്. തിരുവനന്തപുരത്ത് വട്ടപ്പാറ, വെമ്പായം എന്നീ സ്ഥലങ്ങളിലാണ് ഫെയര്‍ ഫേസ് ബ്രൈഡല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. വര്‍ഷയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് സരീഷും ഒപ്പമുണ്ട്. കൃഷ്ണ, തീര്‍ത്ഥ എന്നിവരാണ് മക്കള്‍.
ഈ മേഖലയിലേക്ക് കടന്നുവന്നപ്പോള്‍ നിരവധി വിലക്കുകളും പരിഹാസങ്ങളും വര്‍ഷയ്ക്ക് നേരിടേണ്ടി വന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പോസ്റ്റ് ഓഫീസിലെ, പോസ്റ്റ് ഓഫീസര്‍ തസ്തിക ഉപേക്ഷിച്ചാണ് ഈ മേഖലയിലേക്ക് വര്‍ഷ എത്തിയത്. മേക്കപ്പിനോടുള്ള തന്റെ പാഷന് കൊണ്ടും വനിതാ സംരംഭകര്‍ക്ക് കരുത്താവുക എന്ന ലക്ഷ്യം കൊണ്ടുമാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് വര്‍ഷ പറയുന്നു. അതിനായി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയും മേക്കപ്പിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുകയും പല സ്ഥലങ്ങളില്‍ നിന്നായി ട്രയിനിംഗുകള്‍ നേടുകയും ചെയ്തു.
എല്ലാത്തരം പ്രൊഫഷണല്‍ മേക്കപ്പുകളും, ഹെയര്‍ ആന്‍ഡ് സ്കിന്‍ ട്രീറ്റ്മെന്റുകളും ബ്രൈഡല്‍ മേക്കപ്പുകളും ഇവിടെ ലഭ്യമാണ്. ഓരോന്നിനു വേണ്ടിയും പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള പുത്തന്‍ പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ദൂരദേശങ്ങളില്‍ നിന്ന് പോലും ഫെയര്‍ ഫേസിന്റെ സേവനം തേടി കസ്റ്റമേഴ്സ് എത്തുന്നു. വളരെ കുറഞ്ഞ നിരക്കില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ രീതിയില്‍ എല്ലാ സര്‍വീസുകളും ചെയ്തു കൊടുക്കുന്നു എന്നതും കസ്റ്റമേഴ്സിനെ ഫെയര്‍ ഫേസിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു.
‘കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്’ എന്നതിന് തന്നെയാണ് ഫെയര്‍ ഫേസ് മുന്‍ഗണന നല്‍കുന്നത്. കേരത്തിലുടനീളം ബ്രൈഡല്‍ മേക്കപ്പുകള്‍ ചെയ്തു കൊടുക്കുന്നു. ഒരു ബ്രൈഡല്‍ സ്റ്റുഡിയോ എന്നതില്‍ മാത്രം ഒതുങ്ങാതെ ഒരു കംപ്ലീറ്റ് വെല്‍നെസ്സ് സെന്റര്‍ എന്ന നിലയിലേക്ക് വളരുക എന്നതാണ് വര്‍ഷയുടെ ആഗ്രഹം. കൂടാതെ, ഫെയര്‍ ഫേസിന്റെ അടുത്ത ലക്ഷ്യം എന്ന് പറയുന്നത് സ്ത്രീകള്‍ക്കായി ബ്യൂട്ടി ആന്‍ഡ് മേക്കപ്പ് അക്കാദമി തുടങ്ങുക എന്നതാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലയാണ് ഇത്. ഓരോ ദിവസവും പുതിയ പുതിയ സ്ഥാപനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ മേഖലയെ കുറിച്ചുള്ള വ്യക്തമായ അവബോധമില്ലാതിരിക്കുകയും അതിനെക്കുറിച്ച് പഠിക്കാതെയും ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ആളുകളില്‍ നെഗറ്റീവ് ചിന്ത നിറക്കുന്നു എന്ന് വര്‍ഷ പറയുന്നു.
സെമി പെര്മെനനന്റ് മേക്കപ്പ്, ബി ബി ഗ്ലോ, ഹെയര്‍ എക്സ്റ്റന്‍ഷന്‍, ലിപ് ടാറ്റൂയിങ്, ലിപ് കളറിങ് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. ഓരോന്നിനും സ്പെഷ്യലൈസ്ഡായിട്ടുള്ള ആള്ക്കാര് ഇവിടെ സജ്ജമാണ്. സോഷ്യല്‍ മീഡിയ പ്രമോഷന് എന്നതിലുപരി വ്യക്തികളുടെ സന്തോഷം എന്നത് തന്നെയാണ് പ്രധാന പ്രമോഷന് മീഡിയ.
‘കസ്റ്റമേഴ്സ് എപ്പോഴും സംതൃപ്തരായിരിക്കണം, അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് മികച്ച സേവനം നല്‍കുക’ എന്നത് വര്‍ഷക്ക് നിര്‍ബന്ധമാണ്. അത്കൊണ്ട് തന്നെ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് സ്ഥാപനത്തെ കുറിച്ച് ഇക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ളത്.
തികച്ചും ഒരു ഉള്‍നാടന്‍ പ്രദേശമായ വട്ടപ്പാറ എന്ന സ്ഥലത്ത് ബിസിനസ് തുടങ്ങുമ്പോള്‍ വര്‍ഷക്ക് വളരെ ആശങ്കകള്‍ ഉണ്ടായിരുന്നു. സംരംഭം തുടങ്ങി, വിജയത്തിലേക്ക് എത്തിക്കാന്‍ വളരെ പ്രയാസപ്പെട്ടു. ബ്രാന്‍ഡഡ് പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചു, കസ്റ്റമേഴ്സിനെ സംതൃപ്തരാക്കി, സ്വന്തമായി ഒരു ‘ബ്രാന്‍ഡ് വാല്യൂ’ ഉണ്ടാക്കിയെടുക്കാന്‍ വര്‍ഷയുടെ കഠിനാധ്വാനത്തിനു കഴിഞ്ഞു. അച്ഛന്, വല്യേട്ടന്, ഭര്‍ത്താവ് എന്നിവരാണ് വര്‍ഷയുടെ സംരംഭക ജീവിതത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നത്.
പരിഹാസങ്ങളില്‍ നിന്നും വിജയക്കൊടി പാറിച്ച ഒരു വനിതാ സംരംഭക എന്ന നിലയില്‍ വര്‍ഷക്ക് സ്ത്രീകളോട് പറയാന്‍ ഉള്ളത് ഇതാണ്:
”യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല കഠിനാധ്വാനം. നിരന്തര പരിശ്രമം, അറിവ്, ത്യാഗം ഇവയെല്ലാം അത്യാവശ്യമാണ്. നമ്മള് ഏത് മേഖലയിലാണോ, അതിനോടുള്ള സ്നേഹം, ആത്മാര്‍ത്ഥത ഇവ നിര്‍ബദ്ധമാണ്. ഇത് ഉണ്ടായാല്‍ വിജയിക്കാനുള്ള സാധ്യതകളും ഏറെയാണ്”.
Contact no:9846951100