സംരംഭക ജീവിതത്തില്‍ പുതിയ മാറ്റങ്ങളും പ്രതീക്ഷകളുമായി സൗമ്യ ജിലേഷ്
ഏതു സംരംഭവും പുതിയ മാറ്റങ്ങളിലേക്ക് എത്തുന്നത് ചെറിയൊരു തുടക്കത്തില്‍ നിന്നുമായിരിക്കും. നല്ലൊരു തുടക്കമാണ് വന്‍ വിജയങ്ങളിലേക്ക് കലാശിക്കുന്നത്. ആ ഒരു വിജയത്തിലേക്ക്, പ്രതീക്ഷയോടെ പുതിയ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോവുകയാണ് സൗമ്യ ജിലേഷ് എന്ന കോഴിക്കോട്ടുകാരി.
കോഴിക്കോട് ബാലുശ്ശേരിയിലെ ദേവാ സിഗ്‌നേച്ചര്‍ എന്ന ഡിസൈനിങ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുവര്‍ഷത്തോളമായി. ബ്രൈഡല്‍ ഡ്രസ്സ് ഡിസൈനിങ് (ഗൗണ്‍, ലഹങ്ക) ബ്രൈഡല്‍ ബ്ലൗസ് എന്നിങ്ങനെ ഒരു ഡിസൈനിംഗ് സ്ഥാപനമായാണ് തുടക്കം. വസ്ത്രധാരണവും അതിന്റെ രീതികളിലും എന്നും സൗമ്യയ്ക്ക് പുതിയ ആശയങ്ങളുണ്ടായിരുന്നു.
സ്വന്തം കുട്ടികളുടെ വസ്ത്രധാരണത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധ കൊടുത്തു. സ്റ്റിച്ചിങ് എന്ന മേഖലയില്‍ പുതിയ തുടക്കം കുറിക്കുകയും ചെയ്തു. ഒഴിവുസമയങ്ങള്‍ കൂടുതലും അതിനുവേണ്ടി ഉപയോഗിച്ചു. അത് പിന്നീട് സ്ഥാപനം എന്ന രീതിയിലേക്ക് മാറുകയും ചെയ്തു.
ബാലുശ്ശേരിയിലെ ഒറ്റമുറി സ്ഥാപനത്തില്‍ തുടങ്ങിയ സംരംഭം ഇന്ന് പത്തോളം സ്റ്റാഫുകളുമായി പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് കുതിക്കുകയാണ്. ഏതു മോഡല്‍ വസ്ത്രങ്ങളെയും അതിന്റെ മാറ്റ് കുറയാതെ സ്വന്തം രീതിയില്‍ പരുവപ്പെടുത്തിയെടുക്കാന്‍ സൗമ്യയ്ക്ക് കഴിഞ്ഞു. ആ കഴിവ് തന്നെയാണ് ഏറ്റവും മികച്ച രീതിയില്‍ ദേവ സിഗ്‌നേച്ചര്‍ എന്ന സ്ഥാപനം മുന്നോട്ട് പോകാന്‍ കാരണം.
കുടുംബത്തിന്റെ കരുതലും സുഹൃത്തുക്കളുടെ അതീവ പിന്തുണയും സഹായവും ഈ സ്ഥാപനത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ്. അഞ്ഞൂറില്‍പരം വിവാഹ വസ്ത്രങ്ങള്‍ ഇതിനോടകം തന്നെ ഡിസൈന്‍ ചെയ്തു കഴിഞ്ഞു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ ഏതൊരു വിജയത്തെയും കൈക്കുള്ളിലൊതുക്കാം എന്ന വിശ്വാസമാണ് ബിസിനസ് രംഗത്ത് ചെറിയതോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമെന്നാണ് യുവ സംരംഭക പറയുന്നത്.
കേരളത്തിലെ ഏകദേശം ജില്ലകളില്‍ നിന്നും ബോംബെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കസ്റ്റമേഴ്‌സ് ദേവ സിഗ്‌നേച്ചറിനെ സമീപിക്കാറുണ്ട്. ലഭിക്കുന്ന ലാഭത്തില്‍ നിന്നും ഒരു പടി ഭംഗി കൂട്ടിയാണ് എല്ലാ ഡിസൈനിങ് വര്‍ക്കുകളും ചെയ്തു കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ഡിസൈനിങ് വര്‍ക്കുകള്‍ക്കും നല്ല അഭിപ്രായങ്ങളാണ് ഓരോ കസ്റ്റമേഴ്‌സും രേഖപ്പെടുത്താറുള്ളത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും വര്‍ക്കുകള്‍ ഏറ്റെടുക്കുന്നുണ്ട്. ചെയ്യുന്ന ഡിസൈനിങ് വര്‍ക്കുകള്‍ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയും ഈ സംരംഭകയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ഇന്ന് ദേവാ സിഗ്‌നേച്ചറിനെ പുതിയ മാറ്റങ്ങളോടെ ഒരു ബോട്ടിക്ക് എന്ന രീതിയില്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സൗമ്യ ജിലേഷ്. കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും അതിനു താങ്ങായി കൂടെയുണ്ട്.
മനസ്സില്‍ ഒരാഗ്രഹം ഉണ്ടെങ്കില്‍ എല്ലാ കാലവും എങ്ങനെ അതിനെ മെച്ചപ്പെടുത്താം എന്ന ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് മുന്നോട്ടു പോയാല്‍, അതിനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ അവിടെ വിജയം ഉറപ്പാണ്. പുതിയ സ്വപ്‌നങ്ങളിലേക്ക് നടന്നു കയറുന്ന സൗമ്യ ജിലേഷിന്റെ സംരംഭക ജീവിതത്തിന് സക്‌സസ് കേരളയുടെ വിജയാശംസകള്‍ നേരുന്നു.
https://www.facebook.com/soumyakunjatta.kunjata
https://www.instagram.com/d_eva_signature_bysoumyajilesh/?igshid=YmMyMTA2M2Y%3D