അഭിരുചിയും ആത്മധൈര്യവും ചേര്‍ത്തുവച്ചു വിജയം വരിച്ച യുവസംരംഭകന്
ഫോട്ടോഗ്രഫി ഒരു കലയാണ്. ക്യാമറക്കണ്ണുകളിലൂടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച അതിന്റെ പൂര്‍ണതയില്‍ പകര്‍ത്തിയെടുക്കുന്ന ഒരു കല. ഇവിടെ ക്യാമറയാണ് ശരത്ത് എന്ന യുവാവിന്റെ ജീവിതത്തെ കെട്ടിപ്പടുക്കുന്നത്.
വെറും സാധാരണക്കാരനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശരത്ത് രാജിന്റെ ഫോട്ടോഗ്രഫിയോടുള്ള പ്രണയവും, ജീവിതത്തില്‍ തന്റെ അഭിരുചിയെ തന്നെ ജീവിതമാര്‍ഗമായി സ്വീകരിക്കാന്‍ കാണിച്ച ആത്മധൈര്യവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി ശരത്തിന്റെ ജീവിതത്തില്‍ ആകസ്മിക മാറ്റങ്ങള്‍ക്ക് വഴി തെളിച്ചത്.
ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി തന്റെ സ്വന്തം സംരംഭമായ മച്ചൂസ് ഇന്റര്‍ നാഷണല്‍ വെഡിംഗ് എന്ന ബിസിനസിലൂടെയാണ് ശരത്ത് കൂടുതലായും അറിയപ്പെടുന്നത്. വെഡിംഗ് പ്രൊജക്ടുകളില്‍ തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തുന്നതാണ് ശരത്തിന്റെയും മച്ചൂസ് ഇന്‍ര്‍നാഷണലിന്റെയും മോട്ടോ. ശരത്തിന്റെ പുത്തന്‍ ഐഡിയോളജിയും തീമുകളും വിവാഹവേളകളെ കൂടുതല്‍ മാറ്റുരക്കുന്നതാകുന്നു. മച്ചൂസിന്റെ പ്രവര്‍ത്തനമികവിലും ശരത്തിന്റെ ജീവിത വിജയത്തിലും ഭാര്യ അരുണിമയും മകള്‍ പാര്വണേന്ദുവുമാണ് പിന്തുണയാകുന്നത്.
ക്യാന്‍ഡിഡ് ഫോട്ടോഗ്രഫികളോടാണ് ശരത്ത് രാജിന് കൂടുതല്‍ താല്പര്യം. ഏകദേശം 18 വര്‍ഷക്കാലത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശരത്ത് 2012ലാണ് തന്റെ സ്വയം സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഫോട്ടോഗ്രഫിയോടുള്ള പ്രണയം ശരത്തിന് ഈ മേഖലയില്‍ സ്വയം തിളങ്ങാന്‍ അവസരമൊരുക്കുകയായിരുന്നു. അവിടെ നിന്നും ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംരംഭമായി മാറിയിരിക്കുകയാണ് മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്.
ശരത്ത് ഇന്ന് ഏറെ തിരക്കേറിയ ഒരു ഫോട്ടോഗ്രഫറാണ്. കേരളത്തിനകത്തും പുറത്തും ഒരു പോലെ വെഡിംഗ് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ശരത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമികവോടു കൂടി ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നു. ഭാവിയില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ തന്റെ കഴിവുകളുമായി മുന്നോട്ടു പോകാനാണ് ശരത്തിന്റെ പ്ലാന്‍. അതിനായി കേരളത്തില്‍ തന്നെ മൂന്നു പുതിയ സംരംഭങ്ങളും തമിഴ്നാട്ടില്‍ നാഗര്‍കോവിലില്‍ ഉടന്‍ ഉദ്ഘാടനത്തിനു തയ്യാറാകുന്ന പുതിയ മച്ചൂസിന്റെ ബ്രാഞ്ചും കേരളത്തിനു പുറത്തും വേരൂന്നതിനുള്ള ശരത്തിന്റെ ചുവടുവയ്പാണ്. ഇന്ത്യയൊട്ടാകെ മച്ചൂസിന്റെ പ്രവര്‍ത്തന മികവ് ലക്ഷ്യം വയ്ക്കുന്നതാണ് മച്ചൂസിന്റെ പുതിയ പ്രൊജക്ടുകള്‍.
”പറക്കുവാന്‍ നമുക്ക് ചിറകുകള് വേണമെന്നില്ല, ഉള്ളിലൊരു ആകാശം സൃഷ്ടിച്ചാല്‍ മതിയാകും”, ജീവിതത്തിന്റെ നേട്ടങ്ങളെ സ്വയം കൈപിടിയിലൊതുക്കിയ ശരത്തിന്റെ വാക്കുകളില്‍ നാളെ മികച്ചതാകണമെന്ന നിശ്ചയദാര്‍ഢ്യം മാത്രമാണുള്ളത്.