Success Story

വന്‍ ബിനിനസ് – തൊഴില്‍ സാധ്യതകളുമായി clusteroffer.com

ഇന്ന് എല്ലാ ഇടപാടുകളും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണല്ലോ? സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍, അവിടെയും കുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തന്നെയാണ്. ഇത് വഴി പ്രയാസത്തിലാകുന്നത് സമൂഹത്തിലെ ചെറുകിട വ്യാപാരികളാണ്. ഈ ഒരു അവസ്ഥയില്‍ നിന്നും അവരെ കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് clusteroffer.com. അബ്ദുല്‍ ഗഫൂര്‍ എന്ന ഐ ടി പ്രൊഫഷണലാണ് ഈ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമിന്റെ മാനേജിങ് ഡയറക്ടര്‍.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങി നിരവധി ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇതില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റ് കമ്പനികളുടേത് തന്നെയാണ്. ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ചെറുകിട വ്യാപരികളുടെ ഉല്പന്നങ്ങളെ വിറ്റഴിക്കാനുള്ള അവസരം clusteroffer.com നല്‍കുന്നു. ഇതിലൂടെ നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ നമ്മുടെ തൊട്ടടുത്ത ഷോപ്പുകളില്‍ നിന്ന് ഓണ്‍ലൈന്‍ ആയോ ഓഫ്‌ലൈന്‍ ആയോ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. മറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്ക് ഇല്ലാത്ത ഒരു സവിശേഷത കൂടി ഇതിനുണ്ട്.

സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഡോക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, എഞ്ചിനീയേഴ്‌സ് തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനവും ഇത് വഴി ലഭ്യമാകും. കൂടാതെ മൊബൈല്‍ റീചാര്‍ജ്, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങി നിരവധി യൂട്ടീലിറ്റി സര്‍വീസുകളും ക്ലസ്റ്റര്‍ ഓഫര്‍ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്.

ചെറുകിട വ്യാപാരികളുടെ ബിസ്സിനസ്സ് വര്‍ധിപ്പിക്കുന്നതിനൊപ്പം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഈ സംരംഭത്തിന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നത് വഴി ഡെലിവറി ബോയ്‌സ്, ഡിസൈനേഴ്സ്, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍സ്, പ്രൊമോട്ടേഴ്‌സ് തുടങ്ങി നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്നു. അതോടൊപ്പം ഫ്രാഞ്ചൈസിയുടെ ചുറ്റുമുള്ള ചെറുകിട വ്യാപാരികളെ ഈ സംരംഭത്തിന്റെ ഭാഗമാക്കാനും സാധിക്കും.

ഫ്രാഞ്ചൈസി തുടങ്ങുന്നത് വഴി ഏജന്‍സികള്‍ക്ക് മികച്ച ലാഭം ഉണ്ടാക്കാനും സാധിക്കും. നമ്മുടെ നാട്ടിലെ ചെറുകിട സംരംഭകരെയും ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒരുപോലെ ഒരുമിപ്പിച്ചുകൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പ് പ്ലാറ്റ് ഫോമായ ക്ലസ്റ്റര്‍ ഓഫര്‍.കോമിന്റെ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നത് വഴി മാസം തോറും വന്‍ ലാഭം ഉണ്ടാക്കാന്‍ കഴിയും. സ്വയം തൊഴില്‍ ചെയ്യാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച അവസരം ആണിത്. കുറഞ്ഞ മുതല്‍ മുടക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള ആര്‍ക്ക് വേണമെങ്കിലും ഫ്രാഞ്ചൈസികള്‍ ആരംഭിക്കാവുന്നതാണ്.

ക്യാഷ് ബാക്ക് ഓഫര്‍, റിട്ടേണ്‍ സൗകര്യം തുടങ്ങി ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിന്റെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന clusteroffer.com ന്റെ സേവനം ഇന്ത്യയില്‍ എല്ലായിടത്തും ലഭ്യമാണ്. ഉടന്‍ തന്നെ സംരംഭത്തിന്റെ ആപ്പ് പുറത്തിറക്കാന്‍ ഉള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. clusteroffer.com ന് നെഹ്‌റു പീസ് ഫൗണ്ടേഷനില്‍ നിന്നും മികച്ച സ്റ്റാര്‍ട്ട് അപ്പിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ചെറുകിട വ്യാപാരികളുടെ ഉല്പന്നങ്ങളെയും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ ഭാഗമാക്കുകയും അത് വഴി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും സത്യസന്ധമായി സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന clusteroffer.com ഇന്ത്യയിലെ തന്നെ മികച്ച സംരംഭങ്ങളില്‍ ഒന്നാണ്…

ടൗണ്‍ /പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നത്. ഫ്രാഞ്ചൈസികള്‍ക്ക്, ഡെലിവറി വരുമാനത്തിനു പുറമെ, കമ്പനിയുടെ പ്രോഫിറ്റ് ഷെയര്‍ അടക്കം നിരവധി വരുമാന മാര്‍ഗങ്ങളുമുണ്ട്.

ഇന്ന് നാം ജീവിക്കുന്ന ഈ ഡിജിറ്റല്‍ ലോകത്ത് പല ഓണ്‍ലൈന്‍ വ്യാപാരങ്ങളും നടക്കുന്നത് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ വഴിയാണ്. ഇത് നമ്മുടെ നാട്ടിലുള്ള ചെറുകിട വ്യപാരികളുടെ കച്ചവടത്തെ മോശമായ രീതിയില്‍ ബാധിക്കുന്നു. എന്നാല്‍ ക്ലസ്റ്റര്‍ ഓഫര്‍. കോം എന്ന പുതിയ സംരംഭം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്.

ചെറുകിട വ്യാപാരികളുടെ കച്ചവടം ഉയര്‍ത്തുന്നതിനൊപ്പം നിരവധി പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാനും ക്ലസ്റ്റര്‍ ഓഫര്‍.കോമിന്റെ വിജയത്തിലൂടെ സാധിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button