രുചി പ്രിയരായ മലയാളികള്‍ക്ക് മായം ചേരാത്ത പച്ച മീനിന്റെ രുചി അവരുടെ അടുക്കളയിലേക്ക് എത്തിച്ചു കൊടുക്കുകയാണ് അജിത്ത് എന്ന സംരംഭകന്‍. മറ്റു സംരംഭങ്ങളില്‍ നിന്നും അജിത്തിന്റെ ഈ വ്യവസായത്തെ വ്യത്യസ്തമാക്കുന്ന നിരവധി കാരണങ്ങളുണ്ട്. അജിത്തിനെയും മാങ്ങാടന്‍സ് എന്ന അദ്ദേഹത്തിന്റെ സംരംഭത്തെയും കുറിച്ച് കൂടുതല്‍ അറിയാം….
പഠിക്കാന്‍ വളരെ മിടുക്കനായിരുന്ന അദ്ദേഹം ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്പാദിച്ചു. 17 വര്‍ഷത്തെ സൈനിക ജീവിതം…. ആര്‍മിയിലും മര്‍ച്ചന്റ് നേവിയിലുംഉയര്‍ന്ന പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക ജീവിതത്തിന് വിരാമമിട്ടശേഷം നാട്ടില്‍ തിരികെയെത്തിയ അദ്ദേഹം കെഎസ്എഫ്ബി, സെക്രട്ടറിയേറ്റ്, മുത്തൂറ്റ് തുടങ്ങി നിരവധി ഗവണ്‍മെന്റ് – പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി നോക്കിയിട്ടുണ്ട.് എന്നാല്‍ അവിടെയെങ്ങും അദ്ദേഹത്തിന്റെ മനസ്സ് ഉറച്ചു നിന്നില്ല. ഒടുവില്‍ പരിചിതമായ മത്സ്യ വ്യവസായത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2017ല്‍ തിരുവനന്തപുരം ആക്കുളം പാലത്തിനുസമീപം മാങ്ങാടന്‍സ് എന്ന സംരംഭത്തിന് അദ്ദേഹം തിരി തെളിച്ചു.
മാങ്ങാടന്‍സ് ആരംഭിച്ചശേഷം ഒരു ഒറ്റയാള്‍ പോരാളിയെ പോലെയായിരുന്നു അജിത്തിന്റെ പ്രവര്‍ത്തനം. മീന്‍ എടുക്കാന്‍ പോകുന്നതിനും, അത് വൃത്തിയാക്കി കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നതിനുമെല്ലാം താന്‍ ഏകനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഏതു സാഹചര്യത്തിലും താന്‍ തളര്‍ന്നു പോകില്ല എന്നുള്ള അജിത്തിന്റെ ഉറച്ച തീരുമാനത്തിന്റെ ഉദാഹരണമാണ് നാം ഇന്ന് കാണുന്ന മാങ്ങാടന്‍സ്് എന്ന മത്സ്യ സംരംഭം.
ഇന്ന് നിരവധി ഉപഭോക്താക്കളുണ്ട് അജിത്തിന്. പരമ്പരാഗത മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മീനുകളാണ് ഇവിടെ കൂടുതലായും ലഭിക്കുന്നത്. ആവോലി, വരാല്‍, മൂഷി, ആറ്റുവാള, മീന്‍ തെരച്ചി, നെയ് മത്തി തുടങ്ങി ലഭിക്കാന്‍ ഒട്ടേറെ പ്രയാസമുള്ള മീനുകള്‍ വില നോക്കാതെ കസ്റ്റമറുടെ ആവശ്യപ്രകാരം എത്തിച്ചുകൊടുക്കും. തിരുവനന്തപുരം ജില്ലയില്‍ എല്ലായിടത്തും ഹോം ഡെലിവറി ചെയ്യുന്നുണ്ട്.
മീന്‍ വൃത്തിയാക്കി, ആവശ്യാനുസരണം മുറിച്ചു കൊടുക്കുന്നതിനു പുറമെ ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ചുള്ള ആകൃതികളില്‍ വളരെ വൃത്തിയോടു കൂടി ഭംഗിയായി വെട്ടിമുറിച്ചു ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ ശൈലി.
ഫ്രഷ് മീന്‍ ആയതുകൊണ്ടുതന്നെ മറ്റുള്ളവരെ അപേക്ഷിച്ച് താരതമ്യേന വില അല്‍പം കൂടുതലായിരിക്കും മാങ്ങാടന്‍സില്‍. മാങ്ങാടന്‍സില്‍ ഏറ്റവും ഡിമാന്‍ഡുള്ളത് കുമരകം കരിമീനിനാണ്. ആവശ്യാനുസരണം ആലപ്പുഴയില്‍ പോയാണ് കരിമീന്‍ എടുക്കുന്നത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റീസ് വരെ മാങ്ങാടന്‍സിലെ കസ്റ്റമര്‍ ലിസ്റ്റിലുണ്ട്.
രാവിലെ കടലില്‍ നിന്നും കൊണ്ടുവരുന്ന മീനുകള്‍ വൈകുന്നേരത്തോടു കൂടി ഏകദേശം കാലിയാകും. അധികം വരുന്നത് സൂക്ഷിച്ചു മൂന്നാലു ദിവസം വരെ ഉപയോഗിക്കും. അതിനുശേഷമുള്ളത് വെയിലത്തുണക്കി ഉണക്കമീനായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. എല്ലാത്തിലും മായം കലര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളിലേക്ക് മായം ചേരാത്ത മത്സ്യങ്ങള്‍ എത്തിക്കുക എന്നതാണ് അജിത്തിന്റെ ലക്ഷ്യം.
സ്വന്തം കടയില്‍ എത്തുന്നവര്‍ക്ക് അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയവ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ‘കിറ്റുകള്‍’ കടയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മായം ചേരാത്ത പച്ച മത്സ്യത്തിന്റെ രുചി കൂടി അവര്‍ക്ക് പരിചയപ്പെടുത്തുന്നതു കൊണ്ടു തന്നെ കസ്റ്റമേഴ്‌സിനു മാങ്ങാടന്‍സിലുള്ള വിശ്വാസം ഇരട്ടിയാണ്.
ആക്കുളം കൂടാതെ കരമന പാലത്തിനു സമീപവും അജിത്ത് ഒരു ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. തുടങ്ങുമ്പോള്‍ അജിത്ത് ഒറ്റയ്ക്കായിരുന്നെങ്കിലും ഇന്ന് നിരവധിപേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. അദ്ദേഹത്തിന് സഹായിയായി ഭാര്യ സ്വപ്‌നയും കൂട്ടിനുണ്ട്. തന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് മുന്നോട്ടുപോകാനുള്ള പ്രചോദനമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനിക ജീവിതവും മത്സ്യ വ്യവസായവും മാത്രമല്ല, അജിത്തിന് എഴുത്തും പാചകവുമെല്ലാം നന്നേ വശമാണ.് പച്ച മത്സ്യം കാണുമ്പോള്‍ അറിയാതെ മനസ്സില്‍ നിന്ന് വരികള്‍ പ്രവഹിക്കും. അതു കവിതയായി കുത്തി കുറിക്കും. കവിതയിലെ കഥാപാത്രങ്ങളായി വരുന്നത് അയിലയും നെയ്യ് മത്തിയും ചാളയുമൊക്കെയായിരിക്കും.
കടയില്‍ വരുന്ന ഓരോ ഉപഭോക്താവിനെയും തന്റെ കുടുംബാംഗമായിട്ടാണ് അദ്ദേഹം കാണുന്നത്. വേണ്ടിവന്നാല്‍ ആവശ്യക്കാര്‍ക്ക് രുചികരമായ മത്സ്യവിഭവങ്ങള്‍ തയാറാക്കി നല്‍കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.
തന്റെ സംരംഭം ആരംഭിച്ചതിനു ശേഷം നിരവധി പ്രതിസന്ധികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട.് ആ സമയത്ത് അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചത് പിതാവ് വിദ്യാധരനും സ്വന്തം കുടുംബവുമാണ്. അവരില്‍ നിന്നും കിട്ടിയ പ്രചോദനം തന്നെയാണ് ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് ധൈര്യം നല്‍കിയത്.
തന്റെ നേട്ടങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് ഈ സംരംഭകന്‍…
കുടുംബം
അച്ഛന്‍: വിദ്യാധരന്‍
അമ്മ: സുമ
ഭാര്യ: സ്വപ്‌ന മോഹന്‍
മക്കള്‍: വൈഷ്ണവ ജിത്ത്, അനു കീര്‍ത്തന
Aakkulam Maangadans : 94 959 377 77
Karamana maangadans : 99 475 937 77
അജിത്തിന്റെ കവിത: