നമ്മളില്‍ എത്ര പേര് പതിവായി സൂര്യോദയം കാണാറുണ്ട് ? വല്ലപ്പോഴും മാത്രം…അല്ലേ… ജീവിതത്തില്‍ വിജയിച്ച പലരെയും വീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവരെല്ലാം സൂര്യന് മുന്നേ എഴുന്നേല്‍ക്കുന്നവരാണ് എന്ന വസ്തുത.
വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്, എല്ലാ ദിവസവും രാവിലെ ആ ദിവസത്തെ പറ്റി ആസൂത്രണം ചെയ്യുകയും ആ പദ്ധതി പിന്തുടരുകയും ചെയ്യുന്നയാള്‍, ജീവിതത്തിന്റെ ഏറ്റവും തിരക്കുള്ള വഴിയില്‍ ലക്ഷ്യം തെറ്റി പോകില്ല.. ഇത്തരത്തില്‍, മികച്ച പ്രഭാതങ്ങളിലൂടെ നമ്മെ മുന്നോട്ട് നയിക്കുകയാണ് അന്‍സാരി മുഹമ്മദ് എന്ന Habit Changer നേതൃത്വം വഹിക്കുന്ന 4.15 am Revolution.
‘ചൊട്ടയില്‍ ശീലിച്ചത് ചുടല വരെ’ എന്ന് കേട്ടിട്ടില്ലേ… പഴഞ്ചൊല്ല് പറയും പോലെ നമ്മുടെ ശീലങ്ങള്‍ മാറ്റുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്, എന്നാല്‍ അത് ഒരിക്കലും മാറ്റാനാകാത്ത ഒന്നല്ല. മികച്ച ഒരു ട്രെയിനറിന്റെ സഹായത്തോടെ ഏത് ചൊട്ടയിലെ ശീലവും മാറ്റാനാകും എന്ന് തെളിയിക്കുകയാണ് അന്‍സാരി മുഹമ്മദ്.
ഒരു ദിവസം നാം ചെയ്യുന്ന കാര്യങ്ങളില്‍ 40 ശതമാനവും നമ്മുടെ ശീലങ്ങളാണ്, തീരുമാനങ്ങളല്ല. ചില ശീലങ്ങള്‍ കാലക്രമേണ ശക്തമാവുകയും യാന്ത്രികമായി മാറുകയും ചെയ്യുന്നു. അതിനാല്‍ നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ന് നാം ജീവിക്കുന്ന ഈ ചുറ്റുപാട്, കൃത്യമായ ചിട്ടകളില്ലാത്ത ജീവിതം… എത്ര ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് നമ്മെ തള്ളിവിടുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ…? പലരുടെയും ഉറങ്ങുന്ന സമയം പോലും താളം തെറ്റിയതാണ്… ജോലിയും മറ്റും ആയി യാന്ത്രികമായി ജീവിക്കുന്ന ചിലര്‍.. രാവിലെ നേരത്തേ എഴുന്നേല്ക്കുക, രാത്രി നേരത്തേ കിടക്കുക എന്ന നമ്മുടെ ശരീരം ആവശ്യപ്പെടുന്ന കാര്യം പോലും നാം ഇന്ന് നിറവേറ്റുന്നില്ല. ഇതൊക്കെ ഇന്നത്തെ സമൂഹത്തിന്റെ മൊത്തം ആരോഗ്യത്തില്‍ വരുത്തിയിട്ടുള്ള ആഘാതം ചെറുതല്ല..
ഇത്തരത്തില്‍ രാവിലെ ഏഴുന്നേല്ക്കുന്നതിലൂടെ നമ്മുടെ മാനസിക ശാരീരിക ആരോഗ്യം തിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അന്‍സാരി മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രോഗ്രാമാണ് 4.15 am Revolution. സൂം പ്ലാറ്റ്ഫോമില്‍, കഴിഞ്ഞ 250 ദിവസത്തോളമായി മുടങ്ങാതെ നടത്തി വരുന്ന ഈ പ്രോഗ്രാമില്‍ നിരവധി പേര് പങ്കെടുക്കുന്നുണ്ട്. നേരെത്തെ സൂചിപ്പിച്ചത് പോലെ പഴഞ്ചൊല്ലില്‍ പതിരൊണ്ട് എന്നതിന്റെ ഒരു തെളിവായി നമുക്ക് 4.15 am ചലഞ്ചിന്റെ ഫലത്തെ കണക്കാക്കാം.
പ്രയത്നിക്കുവാന്‍ തയ്യാറെങ്കില്‍ ഒരു ട്രെയനറിന്റെ സഹായത്തോടെ നമ്മുടെ ശീലങ്ങള്‍ മാറ്റിയെടുക്കാം. ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്.
നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഏറ്റവും സുഗമമായി നടക്കുന്ന ഏറ്റവും മികച്ച സമയം പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും ഇടയ്ക്കാണ് എന്ന് പഠനങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ആര്‍ക്കും ഒന്നിനും സമയം ഇല്ലാത്ത ഈ ലോകത്ത് പലരും ഉറങ്ങുന്ന സമയമാണിത്.
4.15 am ചലഞ്ചില്‍ പങ്കെടുത്തതിന് ശേഷം തങ്ങളുടെ ജീവിതരീതിയിലും ആരോഗ്യത്തിലും വന്ന മാറ്റം നിരവധി പേരാണ് അഭിമാനപൂര്‍വം പങ്ക് വയ്ക്കുന്നത്. ഒരു അന്‍സാരിയിലൂടെ നിരവധി പേരുടെ ശീലങ്ങളാണ് മാറിയത്. രാവിലെ 4.15 ന് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ചലഞ്ചില്‍ അന്‍സാരി നടത്തുന്ന മോട്ടിവേഷന്‍ സ്പീച്ച്, ലേണിംഗ് പ്രോഗ്രാമുകള്‍, മെഡിറ്റേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയതാണ്. ആര്‍ക്കുവേണമെങ്കിലും ഇതില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഈ ചലഞ്ച് ഉപയോഗപ്പെടുത്താം.
ഗോള്‍ ഓറിയന്റഡ് ആയി നടത്തുന്ന ഈ പ്രോഗ്രാമില്‍ ഓരോ 21 ദിവസവും ഓരോ നല്ല ശീലങ്ങള്‍ ആളുകളില്‍ രൂപപ്പെടുന്നു, ശേഷം പുതിയൊരു ഗോള്‍ രൂപപ്പെടുത്തി പ്രവര്‍ത്തിക്കുന്നു. ഓരോ വ്യക്തികളുടെയും ആവശ്യത്തിനും ആഗ്രഹത്തിനു അനുസരിച്ചാണ് ഗോള്‍ രൂപപ്പെടുത്തുന്നത്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ട്രെയിനിംഗ് ആണ് രാവിലെ നല്‍കുന്നത്. ഇതില്‍ വെയിറ്റ് മാനേജ്മെന്റ് ലക്ഷ്യമാക്കി വരുന്നവരുണ്ട്, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവരുണ്ട്… ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ശാരീരികമായും മാനസികമായുമുള്ള ട്രെയിനിങ് നല്കുന്നു.
‘Nutrians Ansari’s Nutrition’ എന്ന സ്ഥാപനത്തിലൂടെ കഴിഞ്ഞ നാല് വര്‍ഷമായി അന്‍സാരി ഹെല്‍ത്ത് ന്യുട്രീഷന്‍ ട്രെയിനിംഗ് നല്‍കുന്നുണ്ട്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭക്ഷണത്തില്‍ Nutritions ഉള്പ്പെടുത്തുത്തേണ്ടതിന്റെ പ്രാധാന്യവും Nutrians Ansari’s Nutrition ലൂടെ അന്‍സാരി ട്രെയിനിംഗ് നല്കുന്നു. വെയിറ്റ് മാനേജ്മെന്റ് ട്രെയിനിംഗ്, ഡയറ്റ് എന്നിവയ്ക്കും നേരിട്ട് ക്ലാസ്സ് നല്കുന്നു.
ഈ ലോക്ഡോണ്‍ സമയത്ത് നിരവധി പേര്‍ക്കാണ് വീട്ടില്‍ തന്നെ അടച്ചിരുന്നത് മൂലം ഭാരം കൂടിയത്, ഇത് തന്നെയാണ് 4.15 am revolution എന്ന പ്രോഗ്രാം തുടങ്ങാനായി അന്‍സാരിയെ പ്രേരിപ്പിച്ചത്. പല ഭാഗത്ത് നിന്നും നിരവധി പേര് ഇതിന്റെ ഭാഗമായി. ഇത്തരത്തില്‍ ആളുകളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം തന്നെയാണ് മുടക്കം കൂടാതെ ഇത്രയും ദിവസം ഈ ചലഞ്ചിനെ മുന്നോട്ട് നയിച്ചത്.
തിരുവനന്തപുരം കമലേശ്വരത്ത് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന മുഹമ്മദ് ഹനീഫയുടെയും സുലേഖ ബീവിയുടെയും മകനായി ജനിച്ച ഇദ്ദേഹം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ക്കറ്റിംഗില്‍ ബിരുദധാരിയായ ഇദ്ദേഹം ജേണലിസം, ന്യൂട്രീഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയും പിന്നീട് റിലയന്‍സ് ടീമില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാലം മുതല്‍ ട്രെയിനിങ് മേഖലയില്‍ ഉണ്ടായിരുന്നു. ശമ്പളം എന്ന സങ്കല്പത്തെക്കാള് ജീവിത വിജയത്തിന് ലാഭം എന്ന സങ്കല്പമാണ് വേണ്ടത് എന്ന് വേദികളില്‍ പരിശീലിപ്പിച്ചു. പക്ഷേ, പിന്നെയും നീണ്ട പത്ത് വര്‍ഷക്കാലം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യേണ്ടി വന്നു.
2018 മുതലാണ് വര്‍ഷങ്ങളായി സ്വപ്നമായി കണ്ടുനടന്ന സ്വന്തം സംരംഭം എന്ന ആഗ്രഹത്തിനു ചിറകു മുളച്ചത്. തെറ്റായ ഭക്ഷണ രീതിയിലൂടെ വന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ജീവിതശൈലി മാറ്റി ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍ നല്കിയ ഉപദേശമാണ് വഴിത്തിരിവായി മാറിയത്. മൂന്നുമാസംകൊണ്ടു 10 കിലോ ഭാരം കുറച്ചു ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെ വന്നു. പിന്നെ തിരിഞ്ഞു നോക്കിയില്ല, ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു മികച്ച ജീവിതശൈലി പരിശീലകനാകാനുള്ള ഉള്ള സാധ്യത മനസ്സിലാക്കി, ഫാര്‍മാ കമ്പനി മാനേജര്‍ ജോലിയില്‍ നിന്നും വിരമിച്ചു മുഴുവന്‍ സമയ ലൈഫ് സ്റ്റൈല്‍ പരിശീലകനായി മാറി.
21 ദിവസം ഇദ്ദേഹത്തിനു കീഴില്‍ പരിശീലിക്കാന്‍ തയ്യാറായാല്‍ അമിതഭാരം ഉള്‍പ്പെടെ ഉള്ള ജീവിതശൈലി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ജീവിതവിജയത്തിന് സാമ്പത്തിക ഉയര്‍ച്ച ലഭിക്കുന്നതിനുള്ള മില്യണയര്‍ മൈന്‍ഡ് സെറ്റ് ഉണ്ടാക്കി എടുക്കാന്‍ ഇദ്ദേഹത്തിന്റെ പരിശീലനത്തിലൂടെ ഏതൊരാള്‍ക്കും സാധിക്കും. ശീലങ്ങളുടെ രൂപാന്തരം (habit change) നടത്താം, ജീവിതത്തില്‍ വിജയിക്കാം. ഫാഷന്‍ ഡിസൈനറും വെല്‍നസ് കോച്ചുമായ നുസീലത്ത് ആണ് ഭാര്യ. മകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആരിഫ് മുഹമ്മദ് ബിന്‍ അന്‍സാരി.
അഭിപ്രായങ്ങളിലൂടെ:
1) സുരേഷ് കുമാര്‍, വയസ്സ് 54, ആഷിയാന ഇന്റീരിയര്‍ ഡെക്കറേഷന്, ആലുവ
രാത്രി വളരെ വൈകി ഉറങ്ങി, രാവിലെ വൈകി എഴുന്നേറ്റിരുന്ന എനിക്ക് ഇത് പുതിയ ജീവിതമാണ്. അന്‍സാരി മുഹമ്മദിന്റെ ഹരം കൊള്ളിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്കൊപ്പം നാളിതുവരെ ജീവിതത്തില്‍ കിട്ടാത്ത പല അറിവുകളും മനോധൈര്യവും ഈ പ്രോഗ്രാമിലൂടെ നേടാനായി.
സാധാരണ എഴുന്നേല്ക്കുന്നതിനേക്കാള് 3 മണിക്കൂര്‍ മുന്‍പ് ഉണരുന്നതിനാല്‍ എനിക്ക് ദിവസത്തില്‍ 5 മണിക്കൂര്‍ ആണ് ഇപ്പോള്‍ അധികം ലഭിക്കുന്നത്. അത് ബിസിനസില്‍ പല കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ സഹായിക്കുന്നു. പരാജയങ്ങള്‍ അനുഭവിച്ച് എനിക്ക് ജീവിതത്തില്‍ ഒരു ഉന്നത വിജയം സാധ്യമാകുമെന്ന് ഈ പ്രോഗ്രാമിലൂടെ തികച്ചും ബോധ്യമായി.
2) നൗഷാദ്, വയസ്സ് 55, Media Cunsultant
ഗുല്‍ഷന്‍, വയസ്സ് 51, House wife
30 വര്‍ഷത്തോളമായി കേരളത്തില്‍ ചാനല്‍ ഡിസ്ട്രിബ്യൂട്ടര്‍ ആയും മീഡിയ കണ്‍സള്‍ട്ട് ആയും വര്‍ക്ക് ചെയ്യുന്ന എന്റെ കുടുംബത്തില്‍ അനാരോഗ്യ അവസ്ഥയില്‍ സാമ്പത്തിക അരക്ഷിതത്വം ഒരുപാട് അകല്‍ച്ച ഉണ്ടാക്കിട്ടുണ്ട്. അത്ഭുതമെന്നു പറയട്ടെ അന്‍സാരി മുഹമ്മദിന്റെ ട്രെയിനിങ്ങില്‍ ഭാര്യയോടൊപ്പം പങ്കെടുത്തതോടെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ഡിസിപ്ലിന്‍ കൊടുത്തു. ഞങ്ങളറിയാതെ വീട്ടില്‍ സമാധാനം വന്നു.
3) ഷാഹിദ ഷാജഹാന്, വയസ്സ് 52
House wife, ആലുവ
170 ദിവസമായി 4.15 am revolution -ല്‍ പങ്കെടുക്കുന്ന എനിക്ക് ജീവിതത്തില്‍ വളരെ നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാവിലെ എഴുന്നേല്ക്കുക എന്നൊരു നല്ല ശീലത്തിനൊപ്പം ജീവിതശൈലിയിലും ചെയ്യുന്ന ബിസിനസ്സിലും നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
4) സലീന, Govt. Hospital Staff
മാനസികമായും ശാരീരികമായും ജീവിതത്തില്‍ താളം ഉണ്ടാക്കുന്നതിനൊപ്പം ഒരു ഒഴുക്കുപോലെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു പാതയാണ് 4.15 എ.എം റവല്യൂഷന്.
5) അസ്മി, Pharmacist, Rcc
ജീവിതശൈലിക്ക് ഒപ്പം പേഴ്സണാലിറ്റിയിലും വളരെ മാറ്റമുണ്ടാക്കാന്‍ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. എങ്ങനെ ഗോള്‍ സെറ്റ് ചെയ്യണം, ഗോളിന് വേണ്ടി എങ്ങനെ പരിശ്രമിക്കണം എന്നൊക്കെ ഈ പ്രോഗ്രാമിലൂടെയാണ് മനസ്സിലാക്കിയത്. മെഡിറ്റേഷനിലൂടെ ചിന്തകളെ നിയന്ത്രിക്കാനും ഗോള്‍ ഓറിയന്റഡ് ആയി പ്രവര്‍ത്തിക്കാനും സാധിക്കുന്നു.
6) ലേഖ, Chief Manager, State Bank of India
ഈ പ്രോഗ്രാമില്‍ പങ്കെടുത്തതോടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കൈവരിക്കാനും മൈന്‍ഡ് റിലാക്സ് ആക്കുവാനും അതിലൂടെ സ്ട്രെസ്സ് റിലീഫിനും സഹായകമായി. ചെറിയ ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും കഠിനാധ്വാനം ചെയ്യാനും പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കാനും ഇപ്പൊള്‍ സാധിക്കുന്നു.
അന്‍സാരി മുഹമ്മദ് : 7293639800