ജീവാമൃതമായി ദേവദാരു ആയുര്‍വേദിക്
അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും ആധുനിക മനുഷ്യനു സമ്മാനിച്ചത് രോഗങ്ങളാണ്. മനുഷ്യ ശരീരത്തിന് ഹിതമായിട്ടുള്ളതും അഹിതമായിട്ടുള്ളതും തിരിച്ചറിഞ്ഞ്, അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ജീവിതം ആനന്ദകരമാക്കാം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ആധുനിക ചികിത്സാ രീതികളും ഇന്ന് മനുഷ്യനെ കൂടുതല്‍ രോഗാവസ്ഥകളിലേക്ക് തള്ളിവിടുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്കു രോഗശമനവും അവരെ ആരോഗ്യവാന്മാരാക്കി പൂര്‍വസ്ഥിതിയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി, തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദേവദാരു ആയൂര്‍വേദിക്.
വൈദ്യരത്നം അശോകന് ബി.എസിന്റെ നേതൃത്വത്തിലാണ് ദേവദാരു ആയുര്‍വേദിക് പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യമായി ആയുര്‍വേദ ചികിത്സാരംഗത്തു പ്രാവീണ്യം സൃഷ്ടിച്ച ഒരു കുടുംബപശ്ചാത്തലമാണ് വൈദ്യരത്നം ബി. എസ്. അശോകനുള്ളത്. ആയൂര്‍വേദത്തില്‍ ഹരിശ്രീ കുറിച്ചത് അമ്മയുടെ അമ്മയായ വൈദ്യകലാനിധി ഭവാനി അമ്മയില്‍ നിന്നുമാണ്. പിന്നീട് പിതാവായ ഡോ. എസ്. ബാലകൃഷ്ണന് നായര്‍, മാതാവ് ഡോ. കെ. ബി. ശരദാഭായ് എന്നിവരില്‍ നിന്നും അറിവുകള്‍ കരസ്ഥമാക്കി.
പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ചികിത്സാവിധിയായ നാട്ടുവൈദ്യ ആചാര്യനാണ് വൈദ്യരത്നം അശോകന് ബി. എസ്. നാട്ടുവൈദ്യത്തോടൊപ്പം മര്‍മ്മ ചികിത്സയിലും ഒറ്റമൂലി പ്രയോഗത്തിലും നാഡിചികിത്സയിലും പ്രാവീണ്യം സിദ്ധിച്ച അദ്ദേഹം തന്റെ അറിവുകളെ സമൂഹനന്മക്കായി വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്.
രോഗത്തെയല്ല, രോഗകാരണത്തെയാണ് തുരത്തേണ്ടതെന്ന തത്വത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ചികിത്സാരീതികള്‍. രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും ചികിത്സാവിധികളും നല്കി അവരെ പരിപൂര്‍ണമായി ഭേദപ്പെടുത്തുന്നു. തലവേദന, മുട്ടുവേദന, വാതസംബന്ധമായ രോഗങ്ങള്‍, തൈറോയിഡ്, അര്‍ശസ്, അലര്‍ജി, വിഷചികിത്സാ തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കുമുള്ള ഉത്തമമായ ചികിത്സയാണ് ദേവദാരുവിലൂടെ വൈദ്യരത്നം അശോകന് ബി. എസ് ജനങ്ങള്‍ക്കു നല്‍കുന്നത്.
19-ാം വയസില്‍ കളരിയിലും മര്മ്മത്തിലും പ്രഗത്ഭനായ സത്യനേശന് എന്ന വ്യക്തിയില്‍ നിന്നും രണ്ടു വിദ്യകളിലും പ്രവീണ്യം നേടി. പിന്നീട് കൂടുതല്‍ പാണ്ഡിത്യത്തിനായി കര്‍ണ്ണാടകയിലെ ബൈണ്ടൂരിലെ എം ടി ജോയ് എന്ന ആയൂര്‍വേദ വിദഗ്ധനില്‍ നിന്നും ആയൂര്‍വേദത്തില്‍ ജ്ഞാനം പ്രാപ്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രഗത്ഭന്മാര് തയ്യാറാക്കിയ ഗ്രന്ഥങ്ങളില്‍ നിന്നും ഒട്ടേറെ അറിവുകള്‍ പ്രാപ്തമാക്കുകയും ചെയ്തു.
നാട്ടുവൈദ്യം, മര്‍മ്മചികിത്സ എന്നിവയ്ക്കൊപ്പം നാഡി പരിശോധിച്ച് ചികില്സിക്കുന്നതിലും വൈദ്യരത്നം അശോകന് ബി. എസിന്റെ കൈപ്പുണ്യം എടുത്തുപറയേണ്ടതാണ്. കൂടാതെ, ‘അഗ്രോ ഗാര്ഡന്’ എന്ന ആശയം നടപ്പില്‍ വരുത്തുകയാണ് അദ്ദേഹം ഇപ്പോള്‍. ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളും പഴവര്‍ഗങ്ങളും നട്ടുവളര്‍ത്തുന്നതിനൊപ്പം ഒമേഗ ത്രീ മുട്ടകളുടെ ഉത്പാദനവും ദേവദാരു അഗ്രോ ഗാര്‍ഡനിലൂടെ ചെയ്തു വരുന്നു.
ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്ക് ചേക്കേറിയ നമ്മള് ക്രമേണ ക്രിസ്പി ഭക്ഷണങ്ങള്‍ക്കു അടിമയായി മാറി. അതിന്റെ ഫലമോ, കൊളസ്ട്രോള്‍ പോലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നമ്മളെ വേട്ടയാടാന്‍ തുടങ്ങി. അത്തരം പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഒമേഗ ത്രീ മുട്ടകള്‍.
ഒമേഗ ത്രീ അടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്കി അവയെ പരിപാലിച്ച്, അവയില്‍ നിന്നുമാണ് ഔഷധ മൂല്യമുള്ള ഒമേഗ ത്രീ മുട്ടകള്‍ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ നാട്ടുവൈദ്യത്തോടൊപ്പം ആരോഗ്യസംരക്ഷണത്തിനുതകുന്ന പുത്തന്‍ വിദ്യകളെയും തന്റെ ചികിത്സാരീതിക്കു ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ് വൈദ്യരത്നം അശോകന് ബി. എസ്.
സത്യം ശിവം സുന്ദരം, ലോകാ സമസ്താ സുഖിനോ ഭവന്തു തുടങ്ങി ഭാരതീയ ആചാര്യന്മാരുടെ ചിന്തകളും കര്‍മങ്ങളും അതിന് വേണ്ടി ഉള്ളതായിരുന്നു. നമ്മുടെ സംസ്ക്കാരത്തെ സ്നേഹിക്കാനും തിരിച്ചു കൊണ്ട് വരുവാനും നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ നഷ്ടപ്പെട്ട സമാധാനവും സന്തോഷവും ഐശ്വര്യവും തിരിച്ചു കൊണ്ട് വരും. ദൈവം തന്ന ജീവനെ, ജീവന്റെ സാരഥിയായ ശരീരത്തെ ജീവിതാവസാനം വരെ ശരിയായ രീതിയില്‍ പരിപാലിക്കാനും , നക്ഷ്ടപ്പെട്ട ആരോഗ്യത്തെ വീണ്ടെടുക്കാനും വൈദ്യരത്നം അശോകന് ബി. എസിന്റെ പങ്ക് പ്രശംസാവഹമാണ്.
പല ചികിത്സാരീതികളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ക്കു ഒരു സാന്ത്വന ഹസ്തമാണ് വൈദ്യരത്നം അശോകന്. അദ്ദേഹത്തിന്റെ മികച്ച സേവനം പരിഗണിച്ചു, 2016-ല്‍ ഭാരതീയ നാട്ടുവൈദ്യ സമിതി വൈദ്യരത്നം പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. കൂടാതെ, 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടന്ന ‘സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സമ്മിറ്റി’ല്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വൈദ്യരത്ന പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു. ജ്ഞാനം തേടുന്നതില്‍ അതീവ തത്പരനായ അദ്ദേഹം, ആയൂര്‍വേദത്തില്‍ ഗവേഷണ പഠനം നടത്തുകയാണ് ഇപ്പോള്‍.
കുടുംബം:
ഭാര്യ : ശ്യാമള കുമാരി. പി
മക്കള്‍ : വൈശാഖ് എ. എസ് , വൈശാല്‍. എ. എസ്
ഫോണ്‍: 94955 18285, 79073 06469