Entreprenuership

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല; ട്രേഡ് സീക്രട്ടുമായി ഒമേഗ പ്ലാസ്റ്റിക്സ്‌

അന്താരാഷ്ട്ര ഗുണനിലവാരമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതില്‍ ശക്തമായ ചുവടുവയ്പ് നടത്തിയ ഒമേഗ പ്ലാസ്റ്റിക്‌സ് ഇന്ന് ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന സംരംഭമാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്. ശാലിനിയെന്ന യുവസംരംഭകയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന്റെ സാരഥി.

1998 ല്‍ ശാലിനിയുടെ പിതാവ് ശശിയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആത്മവിശ്വസവുമായിരുന്നു ഒമേഗ പ്ലാസ്റ്റിക്കിന്റെ അടിത്തറ. പിതാവിന്റെ ബിസിനസ് സംരംഭത്തിന് ശാലിനിയുടെ ട്രെന്‍ഡിങ് ആശയങ്ങള്‍ കൂടിയായപ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഒമേഗ മുന്നേറി.

ഉപഭോക്താക്കള്‍ക്ക് ഇഞ്ചക്ഷന്‍ മോള്‍ഡിങ് ടെക്‌നിക്കിലൂടെ വ്യത്യസ്തമായ മോഡലിലും ഗുണമേന്മയുള്ളതുമായ ഇന്‍ഡസ്ട്രിയല്‍ കമ്പോണന്റ്‌സ് ഒമേഗ പ്ലാസ്റ്റിക്‌സ് നിര്‍മിച്ചു നല്‍കുന്നു. ഈ-പ്ലാസ്റ്റിക് മാനുഫാച്ചറിംഗ്, ഇന്‍ജക്ഷന്‍, ബ്ലോമോള്‍ഡിംഗ് എന്നീ ടെക്‌നിക്കുകളിലുള്ള ‘ഒമേഗാ പ്ലാസ്റ്റിക്‌സ്’, പാക്കിങ് പ്ലാസ്റ്റിക്‌സ്, സാനിറ്ററി ഐറ്റംസ്, 11 വ്യത്യസ്ത ഇനത്തിലും വ്യത്യസ്ത മെറ്റീരിയകളിലും നിര്‍മിക്കപ്പെട്ടിരിക്കുന്ന ഗ്രീസ് കണ്ടെയ്‌നേഴ്‌സ്, ഡേറ്റ്‌സ് ബോട്ടില്‍സ്, ലാറ്റക്‌സ് കളക്ഷന്‍ കപ്പുകള്‍, ഓയില്‍ ടിന്‍, ഫുഡ് പാക്കിങ് ബോട്ടിലുകള്‍, ഫുഡ് പാക്കിങ് കണ്‍ഫൈന്‍ഡ്, ഫ്‌ളോര്‍ ടാപ്, വേസ്റ്റ് കപ്ലിങ്, ത്രീ ഇന്‍ വണ്‍ സോപ്പ് ഡിഷ് തുടങ്ങി എല്ലാവിധത്തിലുമുള്ള ഇഞ്ചക്ഷന്‍ ബ്ലോമോള്‍ഡിങ് ഉല്‍പന്നങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്നു.

പ്രാവീണ്യമുള്ള തൊഴിലാളികളുടെ ഒരു പാനല്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രാപ്തമായി നിലകൊള്ളുന്നു. പുതിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനും പാനല്‍ കാര്യക്ഷമമായി പരിശ്രമിക്കുന്നു. കുറ്റമറ്റ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും സ്പെഷ്യലിസ്റ്റുകള്‍ മേല്‍നോട്ടം വഹിക്കുന്നു.

ഏറ്റവും പുതിയതും നൂതനവുമായ ഉപകരണങ്ങള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറാണ് ഒമേഗയിലുള്ളത്. ഉത്പാദനത്തിന്റെ ആദ്യ ഘട്ടം മുതല്‍ അവസാനം വരെ ഉത്പന്നങ്ങള്‍ കര്‍ശനമായ ഗുണനിലവാര പരിശോധനയില്‍ കൈമാറുന്ന ഒരു മാനുഫാക്ചറിങ് യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു. പൂര്‍ണമായ ഓട്ടോമാറ്റിക് മോള്‍ഡിങ് മെഷീനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരം ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്. ഇവിടെ എല്ലാ ക്വാളിറ്റി ബേസ് റോ മെറ്റീരിയലുകളുടെ ഉത്പന്നങ്ങളും ലഭ്യമെന്നതും ശ്രദ്ധേയമാണ്.

HDEP, LDEP, PP, HIPS, ABS, , നൈലോണ്‍, പോളി കാര്‍ബനൈറ്റ് തുടങ്ങിയ എല്ലാ മെറ്റീരിയലും ഇവര്‍ ഉപയോഗിക്കുന്നു. അത്യാധുനിക ടെക്‌നോളജിയുടെ ഉപയോഗത്തിലും ഇവര്‍ പിന്നിലല്ല, ഗുണമേന്മയില്‍ വിട്ടുവീഴ്ചയുമില്ല; അതാണ് ഒമേഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ‘ട്രേഡ് സീക്രട്ട്’.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ബിസിനസ്സില്‍നിന്ന് മകളെ പിന്തിരിപ്പിക്കാതെ ഒപ്പം നിര്‍ത്താനാണ് ശാലിനിയുടെ പിതാവ് ശശി ശ്രമിച്ചത്. കൂടാതെ മറ്റു കുടുംബാംഗങ്ങളുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. ബിസിനസില്‍ പിതാവിനോടൊപ്പം ചുവട് വയ്ക്കാനുള്ള ധൈര്യം പകര്‍ന്നത് അമ്മയും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താവും അവരുടെ മക്കളുമാണ്.

വിജയത്തിന്റെ പടവുകള്‍ താണ്ടി, മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഉത്പാദനത്തെ മോടി പിടിപ്പിച്ച് ഇനിയും ഉയരങ്ങളിലെത്താന്‍ ഒമേഗയ്ക്കും ശാലിനിക്കും കഴിയട്ടെ.

Omega Plastics
Plot no 18 A,
Kinfra Small Industrial Park, Thumba,
St. Xavier’s College. P. O
Kazhakoottam, Trivandrum
Ph: 70255 70440

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button