സംരംഭങ്ങളെ പിടിച്ചുയര്‍ത്താന്‍ മാവേലി ഷോപ്പിങ്
കേരളത്തിന്റ സംരംഭകമേഖല വന്‍മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ കച്ചവടരീതി, ട്രെഡിഷണല്‍ മാര്‍ക്കറ്റ് എന്നതില്‍ നിന്നും മാറി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്ന ആധുനികസംവിധാനത്തിലേക്കു വളര്‍ന്നു എന്നതാണ്. കാലത്തിന്റെ ഈ അനിവാര്യമായ മാറ്റത്തെ നാം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. അതിനുദാഹരണമാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ OLX, ആമസോണ്‍ എന്നിവ നമ്മുടെ വിപണിയില്‍ ചെലുത്തിയ സ്വാധീനം.
വളരെയേറെ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് നമ്മുടെ നാടിന്റെ വികസനത്തിനൊപ്പം സാമ്പത്തിക ഭദ്രതയ്ക്കും ഒരു മുതല്‍ക്കൂട്ടാണ്. അഭിമാനത്തോടെ ഇത്തരത്തില്‍ ചൂണ്ടികാണിക്കാവുന്ന ഒരു സംരംഭമാണ് മാവേലി ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘മാവേലി ഷോപ്പിങ്’. നവീനമായ സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ത്തു രൂപീകൃതമായ ഒരു മാര്‍ക്കറ്റ് സ്പേസാണ് ഇത്. നമ്മുടെ നാട്ടിലെ എല്ലാവിധ സംരംഭങ്ങള്‍ക്കും ഒരു കൈത്താങ്ങാകാന്‍ കൂടി ശ്രമിക്കുകയാണ് മാവേലി ഷോപ്പിങ്.
ഇന്ത്യയൊട്ടാകെയുള്ള ഓഫ്ലൈന് സംരംഭങ്ങളെ കണ്ടെത്തുകയും അവരുടെ പ്രൊഡക്ടുകളെയും സേവനങ്ങളെയും ഓണ്‍ലൈനായി ഉപഭോക്താക്കളിലേക്കു എത്തിക്കാനുള്ള മാര്‍ക്കറ്റ് സ്പേസാണ് മാവേലി ഷോപ്പിങില്‍ ലഭ്യമാകുന്നത്. ചെറുകിട കച്ചവടക്കാര്‍, ചെറിയ റസ്റ്റോറന്റുകള്‍ തുടങ്ങി വിവിധ മേഖലകളെ ഉയര്‍ത്തി കൊണ്ടുവരുവാനാണ് ഈ സംരംഭം മുന്‍തൂക്കം നല്‍കുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങളെ ഇന്ത്യയിലെ എല്ലാ ഗ്രാമ നഗര ഭേദമെന്യേയുള്ള വിപണികളിലേക്കും അതിലൂടെ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതിനോടൊപ്പം ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്പേസ് നല്കി ചെറിയ സ്ഥാപനങ്ങള്‍ക്കു ഓണ്‍ലൈന്‍ മേഖലയിലേക്കു വളരാനുള്ളൊരു അവസരം കൂടിയാണ് ഇതിലൂടെ ലഭ്യമാകുന്നത്.
കോവിഡ്-19 എന്ന മഹാമാരിയെ തടയാന്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന്, ട്രെഡിഷണല്‍ രീതിയിലുള്ള എല്ലാ ബിസിനസ്സുകളെയും ദോഷകരമായി ബാധിച്ചത് നമുക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. ഓണ്‍ലൈന്‍ സംരംഭ മേഖലയ്ക്ക് മാത്രമാണ് ഈ അവസ്ഥയെ തരണം ചെയ്യാന്‍ കഴിഞ്ഞത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പ്രസക്തി കൂടിവരുന്ന ഈ കാലഘട്ടത്തില്‍, ചെറുകിട സംരംഭകര്‍ക്കു ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിലേക്ക് വരാനും മുന്നോട്ടുപോകാനുമുള്ള നല്ലൊരു അവസരമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉത്പാദകരില്‍നിന്നു ഇടനിലക്കാരെ ഒഴിവാക്കി, നേരിട്ടു കച്ചവടക്കാരിലേയ്ക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള സൗകര്യം ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഇങ്ങനെ Farmers to Retailers എന്നൊരു പാലം സൃഷ്ടിക്കുന്നതിലൂടെ ഇടനിലക്കാര്‍ക്കുള്ള കമ്മീഷന് ഇല്ലാതാകുകയും അതിലൂടെ പരമാവധി ലാഭം കച്ചവടക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. കൂടാതെ, ഹോള്‍സെയ്ലായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു കമ്പനിയില്‍ നിന്നും നേരിട്ടു വാങ്ങുന്നതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഇത്തരത്തിലൂള്ള ‘സെന്‍ട്രലൈസ്ഡ് പര്ച്ചേയ്സി’ലൂടെ പരമാവധി ലാഭം കച്ചവടക്കാര്‍ക്കു ലഭിക്കുകയും അതിലൂടെ അവരുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുകയും ചെയ്യുന്നു.
മാവേലി ഷോപ്പിങിനു പുറമെ മാവേലി ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ മറ്റൊരു ആശയമാണ് ‘വെര്‍ച്വല്‍ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്നത.് മാവേലി എന്ന ബ്രാന്റിന്റെ കീഴിലൂടെ ചെറിയ സൂപ്പര്‍മാര്‍ക്കറ്റുകളാണ് ഇവര്‍ പദ്ധതിയിടുന്നത്. ഒരു ചെറിയ മുറിയെ വെര്‍ച്വല്‍ സൂപ്പര്‍ മാര്‍ക്കറ്റാക്കി മാറ്റുകയും കസ്റ്റമേഴ്സിനു ഓണ്‍ലൈനിലൂടെ വീക്ഷിക്കുമ്പോള്‍ ഇത് ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ അതേ രീതിയില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.
ഇവിടെ വരുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചു മൂന്ന് ദിവസത്തിനകം സാധനങ്ങള്‍ ചെറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിക്കുകയും അവിടെ നിന്നും കസ്റ്റമേഴ്സിനു സാധനങ്ങള്‍ നേരിട്ടുവന്നു വാങ്ങുകയോ അതല്ലെങ്കില്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ വീട്ടില്‍ എത്തിക്കുകയോ ചെയ്യാം. ‘കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍’ എന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സമയാധിഷ്ഠിതമായി, മിതമായ നിരക്കില്‍ സ്വന്തമാക്കാനുള്ള നല്ലൊരവസരമാണ് ഇവര്‍ ഒരുക്കുന്നത്.
മാവേലിയുടെ അണിയറ പ്രവര്‍ത്തകര്‍
നീണ്ട 17 വര്‍ഷത്തോളം നമ്മുടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് രതീഷ് രാജന് എന്ന കൊല്ലം സ്വദേശി. അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ആശയമായിരുന്നു മാവേലി ഷോപ്പിംഗ് എന്ന സംരംഭത്തിന്റെ ഉദയത്തിനു കാരണമായത്. വിരമിച്ചശേഷം നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമായരീതിയില്‍ ഒരു സംരംഭം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെ പൂനൈ ആസ്ഥാനമാക്കി ‘ആപ്ലാബസാര്’ എന്ന ഇ-കൊമേഴ്സ് സ്ഥാപനം ആരംഭിച്ചു.
രതീഷ് രാജന് (മാനേജിങ് ഡയറക്ടര്‍)
നാലു വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം നാട്ടിലേക്കു ഇതിനെ വികസിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. വിലകയറ്റവും മായം കലര്‍ന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളും കൊണ്ടു പൊറുതിമുട്ടുന്ന സാധാരണകാര്‍ക്ക് ഒരു ആശ്വാസം കൂടിയായിട്ടാണ് അദ്ദേഹം ഈ മേഖലയില്‍ തന്നെ ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. തന്റെ സഹപ്രവര്ത്തകന് കൂടിയായ രാജേഷിനോടും സുഹൃത്തായ രാജ്കമലിനോടും ഈ ആശയം അദ്ദേഹം വിശദീകരിച്ചു.
രാജേഷ് വി നായര്‍ (ഡയറക്ടര്‍)
26 വര്‍ഷത്തെ രാഷ്ട്രസേവനത്തിനുശേഷം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ദക്ഷ ഇന്നമേറ്റീവ്സ് എന്ന സംരംഭവുമായി മുന്നോട്ടു പോകുകയായിരുന്നു രാജേഷ്.
രാജ്കമാല്‍ (ഡയറക്ടര്‍)
പ്രവാസിയായ രാജ് കമല്‍ നല്ലൊരു ഗ്രാഫിക് ഡിസൈനര്‍ കൂടിയായിരുന്നു. അങ്ങനെ ഈ മൂന്ന് വ്യക്തികളും ഈ ആശയത്തിന്റെ സാക്ഷാത്കാരത്തിനായി ഒന്നിക്കുകയായിരുന്നു. അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി, ബിസിനസ് ട്രബിള്‍ ഷൂട്ടറും മെന്ററുമായ ഷിജോ കെ ജോണ്സന് എന്ന ബിസിനസ് ഉപദേശകനും കൂടി ചേര്‍ന്നപ്പോള്‍ സമൂഹത്തിനൊരു പുത്തന്‍ സംരംഭവും ഒപ്പം സാധാരാണക്കാര്ക്കു ഉപകാരപ്രദമായ പദ്ധതിയുമായി മാറി ഇത്. ബിസിനസ് രംഗത്ത് 15 വര്‍ഷത്തെ അനുഭവ ജ്ഞാനം കൈമുതലായുള്ള അദ്ദേഹം, ഇന്നവേറ്റീവ് ഐഡിയാസ് സോണ്‍ എന്ന കമ്പനിയുടെ സാരഥിയാണ്.
ഷിജോ കെ ജോണ്സണ് (ഡയറക്ടര്‍)
ഇന്ന് ഇന്ത്യ ഒട്ടാകെ ഇതിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാനുള്ള ശ്രമത്തിലാണിവര്‍. കൂടാതെ പുതുതായി സംരംഭം ആരംഭിക്കാനെത്തുന്ന പുതുമുഖങ്ങള്‍ക്കു നല്ലൊരു തൊഴില്‍ സാധ്യതകൂടിയാണ് ഇവര്‍ നല്‍കുന്നത്.
മാതൃരാജ്യത്തിനു വേണ്ടി ധീരസേവനം നടത്തിയ രതീഷ്, രാജേഷ് എന്നിവരുടെ ദേശ സ്നേഹത്തിനൊപ്പം രാജ് കമല്‍, ഷിജോ കെ ജോണ്സന് എന്നിവരുടെ അനുഭവ സമ്പത്തുകൂടി ചേര്‍ന്നപ്പോള്‍ മികച്ച സംരംഭമായി മാറുകയാണ് മാവേലി ഷോപ്പിംഗ.്
Maveli Shopping Pvt. Ltd.,
Thazhuthala, Kottiyam, Kollam- 691571.
Phone: 6005872818