ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. നല്ല ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭിക്കുന്നതിനു ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് നമ്മുടെ വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യദായകമാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. പലപ്പോഴും മാര്‍ക്കറ്റില്‍ നിന്നു ലഭ്യമാകുന്നവ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളാകാം. അതു നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ജൈവ പച്ചക്കറികള്‍ എന്ന ആശയം നാം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എത്രത്തോളം അതു നടപ്പില്‍ വന്നുവെന്ന് ചോദിച്ചാല്‍ ആര്‍ക്കും വ്യക്തമായൊരു മറുപടിയില്ല. പല സ്ഥാപനങ്ങളും ജൈവ പച്ചക്കറികള്‍ എന്നു പറഞ്ഞു വിപണനം നടത്തുന്നത് മാരകമായ വിഷാംശം നിറഞ്ഞ ഉല്‍പ്പന്നങ്ങളാണ്. ഈ സാഹചര്യത്തില്‍ വിഷ രഹിതമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഓര്‍ഗാനിക് സ്‌റ്റോറാണ് ലൂമിയര്‍.
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ജെവ കൃഷിയിലൂടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന കമ്പനിയാണ് ലൂമിയര്‍. സാമ്പത്തിക ലാഭം നോക്കുന്നവരാണ് പലപ്പോഴും രാസവളങ്ങളും മാരകമായ കീടനാശിനികളും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ജൈവികമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ബാംഗ്ലുര്‍ ആസ്ഥാനമായ കമ്പനിയാണ് ലൂമിയര്‍. പശുവിന്റെ ചാണകം, ഗോമൂത്രം, വേപ്പില കഷായം തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ജൈവ വളം തയ്യാറാക്കുന്നത്. ഇതുപയോഗിച്ചാണ് കൃഷി ചെയ്യുന്നതും.
തികച്ചും ആരോഗ്യസംരക്ഷണം മുന്നില്‍കണ്ടുകൊണ്ട് തന്നെയാണ് ഇവര്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ ജോലി ചെയ്യവെ ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ് തിരുവനന്തപുരം സ്വദേശികളായ സംഗീത കൃഷ്ണന്‍, നാരായണന്‍ പി എസ് എന്നീവര്‍ ആദ്യമായി ലൂമിയറിലേക്കു എത്തുന്നത്. ഇവിടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ അനുഭവിച്ചറിഞ്ഞ ഇവര്‍ പിന്നീട് ലൂമിയര്‍ പ്രൊഡക്ടുകളുടെ സ്ഥിരം ഉപഭോക്താക്കളായി മാറി. അങ്ങനെയിരിക്കുമ്പോഴാണ് മഞ്ജു നാഥ് എന്ന വ്യക്തിയുമായി പരിചയപ്പെടുന്നതും ഇത്തരമൊരു ജൈവ പച്ചക്കറി സ്റ്റോര്‍ നടത്തുന്നതിന്റെ സാധ്യതകള്‍ മനസിലാക്കുന്നതും. ജോലിയോടൊപ്പം ഈ കാര്യം പ്രാവര്‍ത്തികമാകില്ല എന്നു കണ്ടപ്പോള്‍ ബാംഗ്ലൂര്‍ ജോലി വിടുകയും ലൂമിയര്‍ കമ്പനിയുടെ ഫ്രഞ്ചെസി ഏറ്റെടുത്ത് തിരുവനന്തപുരം ആസ്ഥാനമാക്കി ലൂമിയര്‍ എന്ന പേരില്‍ ഒരു ഓര്‍ഗാനിക് സ്റ്റോറിന് തുടക്കം കുറിക്കുകയും ചെയ്തു.
ജൈവ ഭക്ഷ്യ വിഭവങ്ങള്‍ മാര്‍ക്കറ്റില്‍ വളരെ വിരളമായി ലഭ്യമാകുന്നതു കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡാണ് ലഭിക്കുന്നത.് തികച്ചും വിഷ രഹിതമായ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. ആരോഗ്യദായകമായതു കൊണ്ട് തന്നെ പാവപ്പെട്ടവനെന്നൊ പണക്കാരനെന്നൊ ഉള്ള വേര്‍വ്യത്യാസമില്ലാതെ ഇവിടെ ആളുകള്‍ സാധനം വാങ്ങാന്‍ വരുന്നു.
ജൈവവളം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇവരുടെ പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങിച്ചു ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപരമായി യാതൊരുവിധ കുഴപ്പവും സംഭവിക്കുന്നില്ല. കൂടാതെ ഇവ പോഷക സമ്പുഷ്ടവുമാണ്. ബാംഗ്ലൂരില്‍ നിന്നും ആഴ്ച തോറും ജൈവ ഉല്‍പ്പന്നങ്ങള്‍ തിരുവനന്തപുരത്തെ ഷോപ്പിലേക്ക് കൊണ്ടു വരുന്നു.
നല്ല സാധനങ്ങള്‍ നോക്കി മാത്രമേ ഇവര്‍ വിപണിയില്‍ വില്‍ക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ വര്‍ഷങ്ങളായി ഉപഭോക്താക്കളുടെ വിശ്യാസ്യത കാത്തു സൂക്ഷിക്കുന്ന സ്ഥാപനമാണ് ലൂമിയര്‍.