Career

ഉയരാം ആകാശത്തോളം

സ്വപ്‌നതുല്യമായൊരു ജോലി, നല്ല ശമ്പളം ഇതൊക്കെ ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമാണ്. വൈറ്റ് കോളര്‍ ജോലിയോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്ത പടി പെട്ടെന്ന് ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ തേടി പോകുക എന്നതാണ്. അങ്ങനെ ചിന്തിക്കുന്ന യുവതലമുറയ്ക്ക് മുന്നില്‍ അനന്തമായ തൊഴിലവസരങ്ങളൊരുക്കി, ആകാശത്തേക്കുയരുവാന്‍ വഴിയൊരുക്കുന്നതാണ്
ഏവിയേഷന്‍ മേഖല.

എയര്‍ലൈന്‍ മേഖലയുമായി ജനങ്ങള്‍ ദൈനംദിനം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മുന്‍കാലങ്ങളില്‍ വിദേശ ജോലിക്ക് പോകുന്നവരോ, വി.ഐ.പിമാരോ അത്യാവശ്യ അവസരങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന വിമാനയാത്ര ഇന്ന് സമയ ക്രമീകരണത്തിന്റെയും ടിക്കറ്റ് റേറ്റ് മിതവത്കരിച്ചതിന്റേയുമൊക്കെ ഭാഗമായി സര്‍വ സാധാരണമായി മാറിയിരിക്കുകയാണ്. അതോടൊപ്പം വിമാനങ്ങളുടെയും എയര്‍പോര്‍ട്ടുകളുടെയും എണ്ണം കൂടുകയും ചെയ്തു.

ദി വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ കണക്കുപ്രകാരം ലോകത്തിലെതന്നെ മൂന്നാമത്തെ ഡൊമസ്റ്റിക് സിവില്‍ ഏവിയേഷന്‍ മാര്‍ക്കറ്റാണ് ഇന്ത്യ. അത്രയേറെ പുരോഗമിച്ച ഒരു മേഖലയാണ് ഏവിയേഷന്‍. വളരെ പെട്ടെന്നായിരുന്നു എവിയേഷന്‍ മേഖലയിലുള്ള ഈ മാറ്റങ്ങള്‍. ധാരാളം തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയായി മാറിയിരിക്കുകയാണ് ഇത്. എന്നാല്‍ ഈ അവസരങ്ങളെ എത്രത്തോളം ഫലവത്തായി ഉപയോഗപ്പെടുത്തുന്നു എന്ന് ചോദിച്ചാല്‍ നാം ആശയക്കുഴപ്പത്തിലാകും എന്നുള്ളത് ഉറപ്പായ കാര്യമാണ്.

 

ഡിപ്ലോമ കോഴ്‌സുകളില്‍ വളരെ പ്രാധാന്യമുള്ള കോഴ്‌സുകളാണ് ഏവിയേഷന്‍ കോഴ്‌സുകള്‍. തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടുകൂടി അവ നല്ല രീതിയില്‍ വിനിയോഗിച്ചത് അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സ്ഥാപനങ്ങളാണ്. ഏവിയേഷന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അനേകം സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലൊട്ടാകെ പെട്ടന്ന് പൊട്ടിമുളച്ചു എന്നതാണ് വാസ്തവം. പക്ഷെ പലതും സര്‍ട്ടിഫൈഡ് കോഴ്‌സുകളാണോ നല്‍കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ലതാനും. അതുകൊണ്ടുതന്നെ ഭീമമായ തുക നല്‍കി കബളിക്കപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും സംജാതമാകുന്നത്. ഈ അവസരത്തില്‍ മികവാര്‍ന്ന സേവനവുമായി യുവതലമുറയ്ക്ക് മുന്നില്‍ ഏവിയേഷന്‍ കോഴ്‌സുകളുടെ വാതായനം തുറന്നു തൊഴില്‍ സാധ്യത ഒരുക്കുകയാണ് VIMS ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

വിദ്യാഭ്യാസ മേഖലയിലെ 15 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനമാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മേല്‍ക്കോയ്മയായി എടുത്തു പറയേണ്ടത്. കൂടുതല്‍ തൊഴില്‍ സാധ്യതയും മെച്ചപ്പെട്ട നിലയിലുള്ള പരിശീലനവും നല്‍കുക എന്നതാണ് ഇവരുടെ ലക്ഷ്യം. എയര്‍ലെന്‍, എയര്‍പോര്‍ട്ട് മേഖലയില്‍ വര്‍ഷങ്ങളായി സീനിയര്‍ എയര്‍പോര്‍ട്ട് മാനേജര്‍, ക്യാബിന്‍ ക്ര്യൂ, ട്രെയിനിംഗ് പ്രൊഫഷണലുകളായും ജോലി ചെയ്ത എക്‌സ്പീരിയന്‍സ് ഉള്ള നിരവധി വ്യക്തിത്വങ്ങള്‍ ചേര്‍ന്നാണ് VIMS-നെ മുന്നോട്ടു നയിക്കുന്നത്.

 

ആദ്യഘട്ടത്തില്‍ ഈ മേഖല കുത്തകയാക്കി വെച്ചിരുന്ന ചില സ്ഥാപനങ്ങള്‍, അവരുടെ ബ്രാന്‍ഡ് നെയിം ചെറിയൊരു വെല്ലുവിളി സൃഷ്ടിച്ചിരുന്നു, എന്നാല്‍ പ്രവര്‍ത്തന മികവു കൊണ്ടും അധ്യാപന ശൈലി കൊണ്ടും പരിശീലനത്തിലെ വ്യത്യസ്ഥത കൊണ്ടും ആ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ VIMS-നു സാധിച്ചു.

 

 

VIMS ന്റെ പ്രത്യേകതകള്‍
ഇവിടെ ക്ലാസ്സുകള്‍ നയിക്കുന്നത് പ്രൊഫഷണലുകളായ IATA ഫാക്കല്‍റ്റികളാണ്. കൂടാതെ, ക്ലാസ് റൂം ട്രെയിനിങ് മാത്രമല്ല ഇവര്‍ നല്‍കുന്നത്. മറിച്ച്, എയര്‍പോര്‍ട്ട് ട്രെയിനിങ,് ഇന്‍ ഫ്‌ളൈറ്റ് തുടങ്ങിയ പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും അവരെ മറ്റുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കൂടുതല്‍ കഴിവുള്ളവരാക്കി വാര്‍ത്തെടുക്കുകയും ചെയ്യുന്നു. IATA യുടെ അംഗീകാരം ലഭിച്ചതോടുകൂടി സൗത്ത് ഇന്ത്യയിലെ മികച്ച അക്കാദമി എന്ന പേരു നേടാന്‍ VIMS-നു വളരെ പെട്ടെന്ന് സാധിച്ചു.

 

ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്രെയിനിങിന് സമാനമായ ട്രെയിനിങ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനം, സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് നല്‍കുന്ന സ്ഥാപനം എന്നീ നിലകളില്‍ ശ്രദ്ധേയമാകാന്‍ VIMS ഏവിയേഷന്‍ അക്കാദമിക്ക് കഴിഞ്ഞു. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഫാക്കല്‍റ്റികളാണ് ഈ രംഗത്ത് പരിശീലകരായി നിയമിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ വേണ്ടിയുള്ള ഇംഗ്ലീഷ് പരിജ്ഞാനത്തിന് മികച്ച IELTS അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

 

VIMS ഏവിയേഷന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പ്രത്യേക പ്ലേസ്‌മെന്റ് സെല്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ജോലി നേടുന്നതിനായി പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള അവസരം VIMS തന്നെ ഒരുക്കി കൊടുക്കുന്നു. പരമാവധി ഇന്റര്‍വ്യൂകളില്‍ പങ്കെടുപ്പിച്ചു വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട ആത്മവിശ്വാസവും പിന്തുണയും ഇവര്‍ നല്‍കുന്നുമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളിലും VIMS-ലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നുണ്ട്.

ഏവിയേഷന്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനം പരിഗണിച്ചു 2019-ല്‍ മികച്ച IATA ഏവിയേഷന്‍ സെന്റര്‍ എന്ന അംഗീകാരവും ഇവരെ തേടിയെത്തി. കായംകുളം, കൊച്ചി, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളില്‍ VIMS അക്കാദമിയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഏവിയേഷന്‍ മേഖലയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ഈ സ്ഥാപനം

.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button