വിന്‍വേ മാസ്റ്ററി മേക്കേഴ്സ് ലോഗോ മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു
തിരുവനന്തപുരം: എഡ്ടെക് സ്റ്റാര്‍ട്ടപ്പ് വിന്‍വേ മാസ്റ്ററി മേക്കേഴ്സ് ലോഗോ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പ്രകാശനം ചെയ്തു.തിരുവനന്തപുരം
അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്.
സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തൊഴില്‍രഹിതര്‍ക്കുമായി വിഭാവനം ചെയ്ത ബിസിനസ് ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മൈന്‍ഡ് മാസ്റ്ററി വര്ക്ഷോപ്പുകള്, തൊഴില്‍രഹിതരായവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് വിന്‍വേ മാസ്റ്ററി മേക്കേഴ്സ് (Winway Mastery Makers) നല്‍കുന്നതെന്ന് നെക്സ്റ്റ്ജെന്‍ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത്ചന്ദ്രന് പറഞ്ഞു. നെക്സ്റ്റ്ജെന്‍ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ ആരംഭിച്ച നൂതന സംരംഭമാണ് വിന്‍വേ മാസ്റ്ററി മേക്കേഴ്സ് എന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍ എം ബാദുഷ, ബെറ്റ ഗ്രൂപ്പ് ചെയര്മാന് ജെ രാജ്മോഹന്‍ പിള്ള, സെറീന ബോട്ടിക് ഫൗണ്ടര്‍ ഷീല ജെയിംസ്, ബിഗ് ബോസ് സ്റ്റാര്‍ ശോഭ വിശ്വനാഥ്, നെക്സ്റ്റ്ജെന്‍ ടാലന്റ് ഹണ്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ഷംന എസ്, സജീഷ് ആര് എന്‍ എന്നിവര്‍ പങ്കെടുത്തു.