ഡിജിറ്റല്‍ ലോകത്തെ ബിസിനസ്സ് ‘സിസ്റ്റം’ എന്നും’അപ്ഡേറ്റ്’ ചെയ്യാന്‍ UNISOFT TECHNOLOGIES PVT. LTD
സഹ്യന് ആര്.
സെക്കന്‍ഡുകളുടെ പോലും ‘ലാഗില്ലാതെ’ മുന്നോട്ടുകുതിക്കുകയാണ് ഡിജിറ്റല്‍ യുഗം. ഏറ്റവും മികച്ച ഐടി സൊല്യൂഷനുകളിലൂടെ കൂടുതല്‍ സ്മാര്‍ട്ടാകാനുള്ള ശ്രമത്തിലാണ് എല്ലാ മേഖലകളും. ഈ ഡിജിറ്റല്‍ വിപ്ലവം ബിസിനസ് മേഖലയിലും പ്രകടമാണ്. മാന്വല്‍ ബില്ലിങ്ങിന്റെയൊക്കെ കാലം കഴിഞ്ഞു. ഒരൊറ്റ ക്ലിക്കില്‍ പെയ്മെന്റു ചെയ്തു പോകാന്‍ നില്ക്കുന്ന ഉപഭോക്താവിന്റെ ധൃതിക്കൊപ്പം ചടുലമായി നില്ക്കാന് അത്യാധുനിക ബില്ലിംഗ് സോഫ്റ്റ്വെയറുകള് തന്നെ ഉപയോഗിക്കണം.
റസ്റ്റോറന്റ്്, ടെക്സ്റ്റൈല്‍സ്, ബേക്കറി, മൊബൈല്‍ ഷോപ്പുകള്‍, ഹാര്ഡ്വെയര് ഷോപ്പ്, ലബോറട്ടറി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിങ്ങനെ നിരവധി മേഖലകളിലെ സ്ഥാപനങ്ങള്‍ക്കായി ഏറ്റവും നൂതന ബില്ലിംഗ് സോഫ്റ്റ്വെയറുകള് വികസിപ്പിച്ചു നല്കി ടെക്നോളജിയുടെ മികച്ച വഴികാട്ടിയായി ഐടി സംരംഭക ലോകത്ത് മുന്നേറുകയാണ് പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യൂണിസോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’.
സ്ഥാപകനായ രഞ്ജി ഉമ്മന്‍ തോമസ് 1995 ല്‍ ഒരു കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടായി സ്ഥാപനമാരംഭിക്കുകയും 2017 ആയപ്പോഴേക്കും അതൊരു സോഫ്റ്റ്വെയര് ഡെവലപ്മെന്റ് & മാര്‍ക്കറ്റിംഗ് കമ്പനിയാക്കി മാറ്റുകയുമായിരുന്നു. പരമ്പരാഗതമായ കമ്പ്യൂട്ടര്‍ പഠനത്തിന്റെ സാധ്യതകള്‍ കുറഞ്ഞുവരുന്ന കാലത്ത് പുത്തന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്നതിലാണ് ഭാവിയെന്ന് തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു യുണിസോഫ്റ്റ് ടെക്നോളജീസെന്ന സ്ഥാപനത്തെ കുറിച്ച് ചിന്തിക്കുന്നത്.
2017 ല്‍ രാജ്യത്ത് ജിഎസ്ടി നിലവില്‍ വന്നു. അതോടൊപ്പം രാജ്യം കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മികച്ച ബില്ലിംഗ് സോഫ്റ്റ്വെയറില്ലാതെ ബിസിനസ് നടത്താന്‍ ബുദ്ധിമുട്ടാണെന്നുവന്നു. ആ സാധ്യത മുന്നില്‍ക്കണ്ട് ധാരാളം സോഫ്റ്റ്വെയര് ഡെവലപ്മെന്റ് കമ്പനികള്‍ ഉയര്‍ന്നു വരികയുമുണ്ടായി. മത്സരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ യുണിസോഫ്റ്റ് ആരംഭിച്ചപ്പോള്‍ അതിന് മികച്ച സോഫ്റ്റ്വെയര് കമ്പനിയായി വളരാന്‍ സാധിച്ചത് നല്കുന്ന സേവനങ്ങളിലെ കൃത്യത ഒന്നുകൊണ്ടു മാത്രമാണ്. ഒരു സ്ഥാപനത്തിന് തങ്ങളുടെ പ്രോഡക്റ്റ് നല്കിയാല് ഇരുപത്തിനാലുമണിക്കൂറും സര്‍വീസ് സഹായം നല്കാന് യുണിസോഫ്റ്റ് ടീം സജ്ജമാണ്.
ബില്ലിംഗ് സോഫ്റ്റ്വെയര് പോലുള്ളവ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ വിദഗ്ധരില്‍ നിന്നുള്ള സാങ്കേതിക സഹായം ആവശ്യമാകയാല്‍ ഇവരുടെ മുഴുവന്‍ സമയ സേവന സന്നദ്ധത ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അക്കാരണംകൊണ്ടു തന്നെയാണ് കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടം വന്നിട്ടും തളരാതെ, ആളുകളുടെ ‘ചോയിസില്‍’ നിന്നും മാറാതെ, ഈ സ്ഥാപനം നിലനില്‍ക്കുന്നത്. ആരംഭിച്ച് ഏഴു വര്‍ഷമായപ്പോഴേക്കും രണ്ടായിരത്തോളം ഉപഭോക്താക്കളിലേക്കെത്തിയത് കേവലം പരസ്യങ്ങളിലുപരി യുണിസോഫ്റ്റില് വിശ്വാസമര്‍പ്പിച്ചവര്‍ തന്റെ പരിചിതര്‍ക്ക് ശുപാര്‍ശ ചെയ്തതുകൊണ്ടാണ്.
ഇപ്പോള്‍ യുണിസോഫ്റ്റ് ടെക്നോളജീസിന്റെ മറ്റു ബ്രാഞ്ചുകള്‍ കൊല്ലത്ത് കടപ്പാക്കടയിലും പുനലൂര്‍ എംഎല്‍എ റോഡിലും പ്രവര്‍ത്തിക്കുന്നുണ്ട്. റാന്നി, കോന്നി, ശാസ്താംകോട്ട, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടി പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ ആരംഭിക്കുന്നു. കേരളത്തിലെമ്പാടും തങ്ങളുടെ സാന്നിധ്യമെത്തിക്കാനാണ് യൂണിസോഫ്റ്റ് ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഇരുപതില്‍ അധികം സോഫ്റ്റ്വെയര് പ്രോഡക്ടുകള്‍ യൂണിസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചെയ്യുന്നു. വെബ് ഡെവലപ്മെന്റ്, സിസിടിവി, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഐ ടി സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും കണ്സള്ട്ടേഷന് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ പദ്ധതികളുമായി കൂടുതല്‍ ‘അപ്ഡേറ്റ്’ ആകാന്‍ തയ്യാറെടുക്കുകയാണ് യുണിസോഫ്റ്റ് ടെക്നോളജീസ്.
Info Unisoft Pvt LTD, Pioneer Tower, Kannankara
E-mail: mail@unigrouppta.com