അപൂര്‍വ്വ ഫലവൃക്ഷങ്ങള്‍ കൊണ്ട് അത്ഭുതമൊരുക്കി Veliyath Gardens
പല വിദേശരാജ്യങ്ങളിലും മാത്രം കണ്ടുവരുന്ന പലതരം പഴങ്ങള്‍ നമ്മുടെ ഈ കേരളത്തില്‍ ലഭ്യമാകുന്ന ഒരു സ്ഥലമുണ്ട്. അത് മറ്റെവിടെയും അല്ല, പെരുമ്പാവൂരിലെ മഞ്ഞപ്പെട്ടി എന്ന സ്ഥലത്ത് Veliyath Gardens നഴ്‌സറിയിലാണ്. വെറുമൊരു ഹോബിയായി ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയ ചെടി വളര്‍ത്തല്‍ ഇപ്പോള്‍ ആയിരത്തിലേറെ എക്‌സോട്ടിക് ഫ്രൂട്ട് പ്ലാന്റുകളുടെ ശേഖരമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരിയാറിന്റെ തീരത്ത് ഒരേക്കര്‍ സ്ഥലം വാങ്ങുകയും സാധാരണ ചെടികള്‍ നട്ടുവളര്‍ത്തുക എന്ന രീതിയില്‍ നിന്നും മാറി വിദേശത്ത് മാത്രം ലഭ്യമാകുന്ന പലതരം ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്തു. താന്‍ പ്രതീക്ഷിച്ച ഫലം കണ്ടു തുടങ്ങിയപ്പോള്‍ കൂടുതല്‍ വ്യത്യസ്തമായ ഫലവൃക്ഷങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്കും ചേര്‍ന്നതുമായ അമേരിക്ക, മെക്‌സിക്കോ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, ആമസോണ്‍ തുടങ്ങിയ 50 രാജ്യങ്ങളിലെ വൃക്ഷങ്ങള്‍ ഇവിടേക്ക് എത്തിക്കാന്‍ സാധിച്ചു. അതില്‍ നൂറു ശതമാനം വിജയം കാണുകയും ചെയ്തു.
റൂബി ലോങ്ങാന്‍, സാവന ചെറി, ഓളോസപ്പോ ഫ്രൂട്ട്, മമ്മെയ് ആപ്പിള്‍ തുടങ്ങി 500 ലേറെ ഫലവൃക്ഷങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക. ഇവര്‍ക്കൊക്കെ കൂട്ടായി നമ്മുടെ സ്വദേശികളായ ജാമ്പക്കയും സപ്പോട്ടയും ഒപ്പമുണ്ട്. നിരവധി സ്വദേശികളും വിദേശികളും അടക്കം ശ്രീകുമാറിന്റെ കസ്റ്റമേഴ്‌സ് ആയിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ തന്റെ ചെടികള്‍ ഓണ്‍ലൈനായി ആളുകളിലേക്ക് ശ്രീകുമാര്‍ എത്തിക്കുന്നു. അതിനായി, Veliyath Gardens എന്ന വെബ്‌സൈറ്റ് തുടങ്ങുകയും അതുവഴി തുക അടച്ച് ചെടികള്‍ വാങ്ങാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെടാന്‍ സാധിക്കും. യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി ഇവയെല്ലാം അയച്ചുകൊടുക്കുന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഇതിനായി ശ്രീകുമാറിന്റെ ജീവനക്കാരും ഒപ്പമുണ്ട്.
ആര്‍ക്കായാലും ഒരു നിമിഷമെങ്കിലും തോന്നും നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് വിദേശത്താണോ എന്ന്. 15 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച ശ്രീകുമാര്‍ ചെറുപ്പം മുതലുള്ള തന്റെ ചെടികളോടും കൃഷിയോടുള്ള താല്പര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ഒരു വരുമാനം എന്നതിലുപരി ഇവയൊക്കെ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു.
Sreekumar Menon
Wide Range Of Rare exotic Fruit Plants
Ph +919895950525, 9544280007
www.veliyathgarden.com