ഇന്ന് യുവജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് തോള്‍സന്ധിവേദന. മണിക്കൂറുകള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലായ്മയുമൊക്കെ ഇതിന്റെ കാരണങ്ങളാവാം. ഇതില്‍ പ്രധാനമായും കണ്ടുവരുന്നത് തോള്‍സന്ധി ഇടറുക എന്നതാണ്. ഇതുമൂലം പല പ്രശ്‌നങ്ങളുണ്ടാവാം. സന്ധികളുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുക, തുടര്‍ച്ചയായി തോള്‍സന്ധി ഇടറുക… ഇതുമൂലം തോളില്‍ വേദന അനുഭവിക്കുന്നവരുടെ എണ്ണവും അധികമായാണ് കണ്ടുവരുന്നത്. മേല്‍സൂചിപ്പിച്ച കാരണങ്ങളാല്‍ സാധാരണ ജീവിതശൈലികളില്‍ മാറ്റം വരുത്താന്‍പോലും തോള്‍സന്ധി വേദന കാരണമാകാറുണ്ട്.
സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, കൂടുതലായി ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും ഇത് കണ്ടുവരാറുണ്ട്. 20 വയസ്സിന് താഴെയാണ് ഷോള്‍ഡര്‍ ഡിസ്‌ലൊക്കേഷന്‍ സംഭവിക്കുന്നതെങ്കില്‍ വീണ്ടും വീണ്ടും അത് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിച്ചവര്‍ക്ക് പിന്നെയും പൂര്‍ണമായിട്ടല്ലെങ്കിലും തോള്‍ ഇടറാറുണ്ട്. ഭാഗികമായിട്ട് ഇടറുക, കൈ ഉയര്‍ത്തി ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അസ്വസ്ഥത, അല്ലെങ്കില്‍ തോള്‍ സന്ധി ഇടറിപ്പോയി എന്ന തോന്നലോ, ഭയമോ ഇവയെല്ലാം തോള്‍ സന്ധിവേദനയുടെ ഭാഗമായി ഉണ്ടാകാറുണ്ട്.
നമ്മുടെ ശരീരത്തിലെ ഏറ്റവുമധികം അനങ്ങുന്ന സന്ധിയാണ് തോള്‍സന്ധി. ഇതിന് വേണ്ടവിധം വ്യായാമം നല്‍കേണ്ടതും ആവശ്യം തന്നെയാണ്. എന്നാല്‍ ഇന്ന് നമ്മുടെ ഇടയില്‍ അധികമായി ഭാരം ഉയര്‍ത്തിയുള്ള ശരീരവ്യായാമങ്ങള്‍ കണ്ടുവരുന്നു. ഇങ്ങനെ ഭാരം ഉയര്‍ത്തിയുള്ള ശരീരവ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിന്റെ പരിശീലകനോടൊപ്പം തന്നെയാകുന്നതാണ് നല്ലത്. അമിതമായി ഭാരം ഉയര്‍ത്തുന്നവരിലും സന്ധിവേദന കാണുന്നുണ്ട്.
സ്ത്രീകളിലും തോള്‍വേദന കാണാറുണ്ടെങ്കിലും തോള്‍സന്ധി ഇടറുന്നത് കൂടുതലായും പുരുഷന്മാരിലാണ്. കായിക രംഗവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന പുരുഷന്മാരിലും സ്ത്രീകളിലുമാണ് സാധാരണയായി തോള്‍സന്ധി ഇടറുക. തോള്‍സന്ധി ഇടറിക്കഴിയുമ്പോള്‍ പ്രധാനമായും സംഭവിക്കുന്നത് തോള്‍സന്ധിയുടെ ചുറ്റുമുളള കാര്‍ട്ടിലേജിന് ഉണ്ടാകുന്ന മുറിവാണ്. തോള്‍സന്ധിയെ പിടിച്ചുനിര്‍ത്തുന്ന ഒരു ആവരണമാണ് കാര്‍ട്ടിലേജ്.
ലിംഗഭേദമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും ഏവരെയും സാധാരണ ജീവിത രീതികളില്‍ നിന്നും ജീവിത ശൈലികളില്‍നിന്നും പിന്നോട്ടുപിടിക്കുന്ന ഒരു ചരടാണ് ഇന്ന് സന്ധിവാതം. സന്ധിവാതം മൂലവും തോള്‍സന്ധി വേദന അനുഭവപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. പ്രധാനമായും സന്ധിവാതം രണ്ടുതരത്തിലാണുള്ളത്. ഒന്ന് റുമറ്റോയിഡ് ആര്‍ത്രറയിറ്റിസ്, മറ്റൊന്ന് ഓസ്റ്റിയോ ആര്‍ത്രറയിറ്റിസ്.
റൂമറ്റോയിഡ് ആര്‍ത്രറയിറ്റിസ് അധികമായി ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ഇതില്‍ സ്ത്രീകളിലാണ് തോള്‍സന്ധിവേദന കൂടുതലായി കണ്ടുവരുന്നത്. ഓസ്റ്റിയോ ആര്‍ത്രറയിറ്റിസ് പ്രായമേറിയവരിലാണ് കണ്ടുവരുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് തോളിന്റെ ചലനശേഷിക്കുറവ്, രാത്രികാലങ്ങളിലെ വേദന, കൈകളിലോട് തരിപ്പ് അനുഭവപ്പെടുക എന്നിവ സാധാരണയായി കാണപ്പെടുന്നു.
കഴുത്തുവേദനയുള്ളവര്‍ക്കും തോള്‍വേദന അനുഭവപ്പെടാം. ഇലൃ്ശരമഹ ടുീിറീഹ്യശെ െഉള്ളവരിലും രാത്രികാലങ്ങളില്‍ വേദന കൂടുതലായി അനുഭവപ്പെടും. തോള്‍സന്ധിവേദന ആദ്യകാലങ്ങളില്‍ തന്നെ ചികിത്സിക്കുന്നതാണ് ഉത്തമം. ഏതെങ്കിലും തരത്തിലുള്ള ജോലിചെയ്യുമ്പോഴാണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ കഴിയുന്നതും കുറച്ചു കാലത്തേക്കെങ്കിലും അവ ഒഴിവാക്കുന്നതാണ് ഉത്തമം.
തോള്‍സന്ധി ഇടറുന്നവരില്‍ ആയുര്‍വേദ ചികിത്സാരീതികള്‍ വളരെ ഫലപ്രദമായി തന്നെയാണ് കണ്ടുവരുന്നത്. ആദ്യകാലങ്ങളില്‍ തന്നെ ചികിത്സ ചെയ്യാതെ വന്നാല്‍ കൈകളുടെ ചലനശേഷി പോലും കാര്യമായി ബാധിക്കും.
ഡയബറ്റിക് രോഗികള്‍ക്കും സ്‌ട്രോക്ക് വന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ സംഭവിച്ചവര്‍ക്കും തോള്‍ ഉറയ്ക്കലിനുള്ള അധികമായി 40-60 മധ്യേ പ്രായമുള്ളവരിലാണ് പ്രത്യേക കാരണങ്ങള്‍ കൂടാതെ പെട്ടെന്ന് വേദനയും മുറുക്കവും അനുഭവപ്പെടുന്ന ഒന്നാണ് തോള്‍ ഉറയ്ക്കല്‍. ഇതിന്റെ മറ്റൊരു കാരണം പിന്നിട്ട കാലങ്ങളില്‍ തോളിന്റെ സന്ധിക്കോ സന്ധിയെ ചുറ്റി സംരക്ഷിച്ചു നില്‍ക്കുന്ന കാര്‍ട്ടിലേജിനോ സംഭവിച്ച ക്ഷതങ്ങളില്‍ നിന്നോ ആകാം.
തോള്‍സന്ധി വേദന പല രോഗികളിലും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പിന്‍തോള്‍ ഭാഗത്ത് മാത്രമായി വേദന അനുഭവിക്കുന്നവര്‍ കുറവാണ്. എന്നാല്‍ ഇവര്‍ക്ക് പെട്ടെന്ന് തന്നെ കൈകളുടെ ചലനശേഷി കുറയുന്നതായാണ് കണ്ടുവരുന്നത്. വലത് കൈത്തോളിനും വേദനയും ചലനശേഷിയും കുറയുകയും ചെയ്യുമ്പോഴാണ് വളരെ കൂടുതലായി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുക.
ആദ്യകാലങ്ങളില്‍ ഭാരം ഉയര്‍ത്തുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന വേദന പിന്നെ കുളിക്കാനുള്ള ബുദ്ധിമുട്ട്, വസ്ത്രം ധരിക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ തുടങ്ങി തലമുടി ചീകാന്‍ പോലും വയ്യാത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. ഏഴു മുതല്‍ 21 ദിവസം വരെ നീണ്ടുനില്‍ക്കുന്ന പിഴിച്ചില്‍ എന്ന പാരമ്പര്യ ചികിത്സാരീതി തോള്‍വേദനയ്ക്ക് വളരെ ഫലപ്രദമായി കാണുന്നു. കൈകളുടെ ചലനശേഷിയില്‍ മാറ്റം വരാനായി ഈ ചികിത്സാരീതി വളരെ ഫലവത്താകുന്നു.
- ഡോ. അശ്വതി തങ്കച്ചി
എം.ഡി, സിദ്ധസേവാമൃതം
അമ്പലമുക്ക്, തിരുവനന്തപുരം
04712436064, 73568 78332