സ്റ്റോക്ക് മാര്‍ക്കറ്റ് രംഗത്ത് പുതിയ ഏടുകള്‍ തുറന്ന് അനു സോമരാജന്
സംരക്ഷിക്കേണ്ടവര്‍ ശത്രുക്കളായപ്പോഴും പതറാതെ ജീവിതത്തെ നേരിട്ടവള്‍…..
ചെറുപ്പത്തില്‍ ബാലസാഹിത്യ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ വീട്ടുകാരുടെ കൊടിയ പീഡനത്തിന് ഇരയാകുകയും എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് നടക്കാന്‍ ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അന്നൊക്കെ അവരുടെ കഥ വായിക്കുമ്പോള്‍ മനസ്സിന് വലിയ വിഷമമായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ മനസ്സിലായി അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്നു നില്ക്കുമ്പോള് ചിലരുടെ ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ കഥകളില്‍ നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടികള്‍ ഇന്നും എനിക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് തന്നെയാണ്. ഒരു കെട്ടുകഥയ്ക്കപ്പുറം അനു എന്ന പെണ്‍കുട്ടി അനുഭവിച്ച ജീവിത സത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അവിശ്വസനീയമായിരിക്കാം.
പലരും അനുവിനെ അറിയുന്നത് ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയോ അല്ലെങ്കില്‍ ഇന്ന് ജീവിതത്തില്‍ വിജയം കൈവരിച്ചു നില്ക്കുന്ന ഒരു വനിത സംരംഭകയുടെ പേരിലോ ആകാം. എന്നാല്‍ കുത്തിക്കുറിച്ചതും ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഒളിപ്പിച്ചു വച്ചതിനേക്കാള്‍ ഉപരിയാണ് അനു എന്ന പെണ്‍കുട്ടി നേരിട്ട ജീവിത പ്രതിസന്ധികള്‍. അതിനെക്കാള്‍ ഒക്കെ അപ്പുറമാണ് അവള് ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍. അതിലെല്ലാം വലുതാണ് അനു എന്ന സംരംഭകയുടെ വിജയ വഴികള്‍…
തന്റെ പന്ത്രണ്ടാം വയസ്സ് മുതല്‍ വീട്ടുകാരില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് അനുവിന്റെ ഓരോ ദിവസങ്ങളും ആരംഭിച്ചിരുന്നത്. പഠിക്കാന്‍ പോലും വീട്ടുകാരില്‍ നിന്ന് സഹായം ലഭിക്കാതെയിരുന്ന അനു വീടിന് അടുത്തുള്ള ക്ലിനിക്കില്‍ ജോലി ചെയ്തും ട്യൂഷന് പഠിപ്പിച്ചുമാണ് പഠനത്തിനുള്ള സാമ്പത്തികം പോലും കണ്ടെത്തിയിരുന്നത്. അവിടെ നിന്നും രക്ഷപെടാന്‍ ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോള്‍ അവിടെയും നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍ തന്നെയായിരുന്നു.
മകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഭര്‍ത്താവില്‍ നിന്ന് വലിയ തോതിലുള്ള ഉപദ്രവങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ജീവിതത്തില്‍ ഇനിയെന്ത് എന്ന് ഒരിക്കല്‍ പോലും അനു ചിന്തിച്ചിരുന്നില്ല. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്ന നാളുകളില്‍ നിന്ന് ഇന്ന് നാലാള് അറിയുന്ന ഒരു സംരംഭക എന്ന നിലയിലേക്ക് അനുവിനെ വളര്‍ത്തിയത് ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ തന്നെയാണ്.
സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ തന്റേതായി ചുവടുറപ്പിച്ചു നില്ക്കുന്ന അനു തനിക്കൊപ്പം തന്റെ ചുറ്റുമുള്ളവരെയും വളരാനും സാമ്പത്തികമായ ഭദ്രത നേടുവാനും സഹായിക്കുന്നുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ സഹായിക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് വേണ്ട രീതിയിലുള്ള അറിവുകള്‍ പകര്‍ന്നു നല്കുവാന് വലിയ രീതിയിലുള്ള പുതിയ പ്രൊജക്ടുകള്‍ തന്നെയാണ് വരും വര്‍ഷങ്ങളില്‍ അനുവിന്റെ ബക്കറ്റ് ലിസ്റ്റിലുള്ളത്.
സ്റ്റോക്ക് മാര്‍ക്കറ്റ് പ്രൊഫഷണല്‍ ട്രെയിനര്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് അനു തന്റേതായ സാന്നിധ്യം രേഖപ്പെടുത്തിക്കഴിഞ്ഞു. ബിസിനസ് രംഗത്തെ മികച്ച സംരംഭക എന്ന നിലയില്‍ നിരവധി പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ അനു കൂടുതല്‍ വിജയവഴികള്‍ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്….
Whatsapp No: +91 77364 40148
Mobile no : 8138847778