കസ്റ്റമേഴ്‌സ് ‘വളര്‍ത്തിയ’ Luwus Interiors
ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നും സന്തോഷമുള്ള രംഗം കണ്ടെത്തി അതില്‍ വ്യാപൃതരാവണമെന്നും ചിന്തിക്കാറുള്ളവരാണ് ഓരോരുത്തരും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഘട്ടങ്ങളില്‍ വിലങ്ങുതടിയാവാറുള്ളത് ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ്. സ്വന്തമായൊരു സംരംഭം എന്ന അതിയായ ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രതിബന്ധങ്ങള്‍ തളര്‍ത്തിക്കളയുന്നവരും ഏറെയാണ്. എന്നാല്‍ ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിക്കലിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയിലും വിജയിച്ചു കയറുന്നവരുമുണ്ട്. ഇത്തരത്തില്‍ കാലവും സുമനസ്സുകളും ഒരുപോലെ കൈപിടിച്ചു കയറ്റിയ ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തെ താരമാണ് Luwus Interiors. മാത്രമല്ല, ആ പേരിനും വിശ്വാസ്യതയ്ക്കും ഇന്ന് 11 വര്‍ഷത്തിലധികം പാരമ്പര്യവും അവകാശപ്പെടാനുണ്ട്.
തന്റെ ജീവിതത്തില്‍ മുന്നോട്ട് ഇനിയെന്ത് എന്ന ചോദ്യചിഹ്നവുമായി നില്‍ക്കുന്ന വേളയിലാണ് Luwus Interiorsന്റെ ഉടമ ജെസ്റ്റന്‍ ജോസ് പറമ്പി, ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തേക്ക് നടന്നടുക്കുന്നത്. പിതാവിന്റെ സുഹൃത്ത് നടത്തിയ വിശ്വാസ വഞ്ചനയില്‍പെട്ട് സ്വന്തം വീട് പോലും ജപ്തിയിലേക്ക് നീങ്ങുന്ന അതീവ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ സാഹചര്യത്തിലാണ് ജെസ്റ്റന്‍ പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്.
കുടുംബത്തിന്റെ ബാധ്യതകളില്‍ കൈത്താങ്ങാവാന്‍ ഉടന്‍ തന്നെ കടല്‍ താണ്ടുന്നതിന്റെ ഭാഗമായി ഐടിഐയില്‍ ഓട്ടോമൊബൈല്‍ സ്ട്രീമിനും പ്രവേശിച്ചു. എന്നാല്‍ ഇതിനിടെ വാഹനാപകടവും തുടര്‍ന്നുള്ള ചികിത്സയും വില്ലനായി. പിന്നീട് ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിങ് കോഴ്‌സ്, ലോജിസ്റ്റിക് മാനേജ്‌മെന്റ് പഠനം, കേക്ക് നിര്‍മാണ സ്ഥാപനത്തില്‍ ഉള്‍പ്പെടെ പലയിടത്തും ജോലി ചെയ്തുവെങ്കിലും ഇതൊന്നും തന്നെ മാനസികമായോ സാമ്പത്തികമായോ ജെസ്റ്റന് ആശ്വാസവുമായില്ല. തുടര്‍ന്നാണ് ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുന്നതും ഒരു കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലിയില്‍ പ്രവേശിക്കുന്നതും. ഈ സമയത്താണ് ജെസ്റ്റന്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതും.
ഏറ്റെടുക്കുന്ന ജോലികളില്‍ ‘ക്വാളിറ്റി’യും ഉപഭോക്താവിന്റെ സംതൃപ്തി പരിഗണിക്കാതെയുള്ള കമ്പനിയുടെ മുന്നോട്ടുപോക്കില്‍ വൈകാതെ തന്നെ ജെസ്റ്റന്‍ അസ്വസ്ഥനായി തുടങ്ങി. ഇതോടെ അവിടെ നിന്നും ഇറങ്ങി, മറ്റൊരു ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് ദൈവദൂതരായി മുമ്പ് സേവനം ലഭ്യമാക്കിയ ചില കസ്റ്റമേഴ്‌സ് തേടിയെത്തുന്നത്. ഫെഡറല്‍ സിറ്റി പോലുള്ള വന്‍കിട പദ്ധതിയില്‍ ഒരുങ്ങുന്ന അപാര്‍ട്‌മെന്റുകളില്‍ ഇന്റീരിയര്‍, മോഡുലര്‍ സൗകര്യങ്ങളായിരുന്നു അവരുടെ ആവശ്യം.
കയ്യില്‍ നീക്കിയിരുപ്പോ, കൂട്ടിന് സഹായികളോ ഇല്ലാത്ത വേളയില്‍, സ്വതന്ത്രമായുള്ള ആ ആദ്യ അവസരം ജെസ്റ്റന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും ഉപഭോക്താക്കള്‍ മുന്നോട്ടുവച്ച വിശ്വാസം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. മാത്രമല്ല, ജോലി ഉടന്‍ ആരംഭിക്കുന്നതിനായി അക്കൗണ്ടിലേക്ക് അല്‍പം തുക കൂടി എത്തിയതോടെ, ജെസ്റ്റന്‍ ആ ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. സമയോചിതമായ ഈ ഒരൊറ്റ തീരുമാനമാണ് പിന്നീട് Luwus Interiors ല്‍ എത്തിനില്‍ക്കുന്നതും.
ഏറ്റെടുത്ത ഈ ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ജെസ്റ്റന്‍ സ്വന്തമായൊരു സംരംഭം എന്നതിലേക്ക് പൂര്‍ണമായും നീങ്ങുന്നത്. ആദ്യമായി അങ്കമാലിയിലുള്ള തന്റെ വീട്ടില്‍ തന്നെ ഓഫീസ് ആരംഭിച്ചായിരുന്നു തുടക്കം. വരയും അക്കൗണ്ട് സംബന്ധമായ കാര്യങ്ങളിലും ഉള്‍പ്പെടെ ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ പത്‌നി ക്രിസ് റോസായിരുന്നു ജെസ്റ്റനൊപ്പം ഈ വേളയില്‍ നട്ടെല്ലായി പ്രവര്‍ത്തിച്ചുവന്നത്. കൂടാതെ ഈ സമയത്ത് മെറ്റീരിയല്‍ പര്‍ച്ചേസിങ്, അത് ജോലി സ്ഥലത്ത് എത്തിക്കുക, മാര്‍ക്കറ്റിങ് തുടങ്ങിയെല്ലാം സുഹൃത്തുക്കളും ഒപ്പം കൂടി.
ഏറ്റെടുക്കുന്ന ജോലികളിലെ ക്വാളിറ്റിയും അതില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയുമെല്ലാം Luwus Interiors നെ വളരെ പെട്ടെന്ന് കൂടുതല്‍ ആവശ്യക്കാരിലേക്ക് അടുപ്പിച്ചു. ഏറ്റെടുക്കുന്ന ജോലി സ്വന്തം ജോലി എന്ന പോലെ പരിഗണിച്ചുള്ള സേവനം, ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിച്ച് അതിന്റെ ഗുണദോഷങ്ങള്‍ വ്യക്തമാക്കി കൊടുത്തുള്ള നിര്‍മാണ പ്രവൃത്തികള്‍, ഗുണമേന്മ ഉറപ്പാക്കി കൊണ്ടുള്ള മിനിമം പണം ഈടാക്കല്‍ എന്നിവ കൂടിയായത്തോടെ Luwus Interiors ഉം ജെസ്റ്റനും ഫീല്‍ഡില്‍ ഹിറ്റായി.
റെസിഡന്‍ഷ്യലും കൊമേര്‍ഷ്യലുമായ നിര്‍മിതികളുടെ പൂര്‍ണമായ ഇന്റീരിയര്‍ സേവനങ്ങള്‍, സ്‌പെഷ്യലൈസ്ഡ് മോഡുലര്‍ കിച്ചന്‍, മോഡുലര്‍ വാര്‍ഡ്രോബുകള്‍, കട്ടില്‍ തുടങ്ങി ഈ മേഖലയിലെ എല്ലാ സേവനങ്ങളും നിലവില്‍ Luwus Interiors ന്റെ കൈകളില്‍ ഭദ്രമാണ്. നിര്‍മാണ സാമഗ്രികളെല്ലാം തന്നെ സ്വന്തമായി നിര്‍മിക്കുന്നതിനായി Luwus Decor എന്ന പേരില്‍ പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി ഇവരുടേതായി പണിപ്പുരയിലാണ്. മാത്രമല്ല, കേരളമൊട്ടകെയും തമിഴ്‌നാട്, ബാംഗ്ലൂര്‍ തുടങ്ങിയവിടങ്ങളില്‍ സേവനം എത്തിക്കുന്ന ഇവര്‍ കേരളത്തില്‍ ഓരോ ജില്ലകളിലും ഷോറൂം തുടങ്ങണമെന്ന സ്വപ്‌നയാത്രയില്‍ കൂടിയാണ്. ഇതിനെല്ലാം Luwus Interiors നും ജെസ്റ്റനും മൂലധനമായി ഉള്ളതാവട്ടെ ഉപഭോക്താക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്റ്റാഫുകളുടെയും വറ്റാത്ത പിന്തുണയും.
Luwus Interiors
Shamrock Plaza, SNDP Jn,
Manjapra Road, Angamaly P. O
Angamaly, Ernakulam – 683572
Phone: 9188133191, 7559076177
http://www.luwusinteriors.com
https://www.instagram.com/luwusinteriors/?utm_source=qr&igsh=MTV5c2s5ODJvYnM2MA%3D%3D