പാഷനെ സംരംഭമാക്കിയ യുവ ഡോക്ടര്‍
ബിസിനസിനെക്കുറിച്ച് അറിയാനും മനസിലാക്കാനും നന്നെ പാടുപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നും അതിനെ പൊരുതി തോല്‍പ്പിച്ച് മുന്നോട്ടുവന്ന ഒരു യുവ സംരംഭകയാണ് ഡോ. മിന്നു. ഡോക്ടറാവുക എന്ന തന്റെ ജീവിത ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ തയ്യാറാവാത്ത മിന്നു ഇന്ന് തിരുവനന്തപുരത്തെ തന്നെ അറിയപ്പെടുന്ന Minnaram Boutiqueന്റെ പ്രധാന സാരഥിയാണ്.
ഡിസൈനിങ്ങിലും എംബ്രോയ്ഡറി വര്‍ക്കുകളിലും കരവിരുത് തീര്‍ത്തിരുന്ന അമ്മയില്‍ നിന്നുമാണ് മിന്നു ഈ മേഖലയിലുള്ള പ്രവീണ്യം നേടിയത്. അതിനാല്‍ ബിസിനസിനോട് താത്പര്യം തോന്നിയപ്പോള്‍ തന്റെ ഇഷ്ടമേഖല തിരഞ്ഞെടുക്കാനാണ് മിന്നു ശ്രമിച്ചതും. ആ തീരുമാനമാണ് മിന്നുവിനെ ഇന്ന് വിജയിച്ച ഒരു സംരംഭകയാക്കി മാറ്റിയതും. അതിനുവേണ്ട എല്ലാ പിന്തുണയും ധൈര്യവും നല്കി കൂടെനില്‍ക്കുന്നത് അമ്മയായ മിനിമോള്‍ തന്നെയാണ്.
തന്റെ പ്രൊഫഷനിലെ തിരക്കുകള്‍ക്കിടയിലും സംരംഭത്തെ വേണ്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും അതിനു വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ ഡോക്ടര്‍ സമയം കണ്ടെത്തുന്നു എന്നതും Minnaram Boutiqueന്റെ വളര്‍ച്ചയ്ക്ക് മാറ്റുകൂട്ടുന്നു. പട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇന്ന് 20 ഓളം സ്റ്റാഫുകളാണ് അവരുടെ കരവിരുത് പ്രകടമാക്കുന്നത്.
‘ക്വാളിറ്റി മെറ്റീരിയല്‍സ്’ ഉപയോഗിച്ച് ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കുന്നു എന്നത് Minnaram Boutique നെ ശ്രദ്ധേയമാക്കി മാറ്റുന്നുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് കൊറിയര്‍ വഴിയും വസ്ത്രങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. മാറുന്ന വസ്ത്രശൈലിക്കും ഡിസൈനുമനുസരിച്ച് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലെ മികവ് ഇന്ന് അന്താരാഷ്ട്ര തലത്തിലേക്കും Minnaram Boutique വളര്‍ത്തിയിരിക്കുകയാണ്. നിലവില്‍ മറ്റ് ബോട്ടീക്കുകളേക്കാള് കുറഞ്ഞ വിലയില്‍ നല്ല ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നത് മിന്നാരം മാത്രമാണെന്ന് നിസംശയം പറയാന്‍ സാധിക്കും.
തന്റെ പ്രൊഫഷനും പാഷനും ഒരു പോലെ കൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഡോ. മിന്നു ഇന്ന് സന്തോഷവതിയാണ്. കസ്റ്റമേഴ്സിന്റെ ഇഷ്ടത്തിനും അവരുടെ സംതൃപ്തിക്കുമനുസരിച്ച് തന്റെ പാഷന് നിലനിര്‍ത്തുന്നതോടൊപ്പം ഒരു ഡോക്ടറുടെ സേവനം സമൂഹത്തിന് നല്കാന് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുകയുമാണ് ഈ യുവ സംരംഭകയായ ഡോക്ടര്‍.
ബിസിനസിന്റേതായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ലാഭം മാത്രം പ്രതീക്ഷിച്ചാല്‍ നമുക്ക് മുന്നേറുവാന്‍ സാധിക്കില്ലെന്നും അതിനുവേണ്ടിയുള്ള പരിശ്രമവും സേവന സന്നദ്ധതയും ജീവിതത്തിന്റെ വേറിട്ട തലങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഒപ്പം വിജയത്തിനായി കൂടെ നില്ക്കുന്ന എല്ലാവരോടുമുളള സ്നേഹവും.