അന്‍ഫസ് ; സോളക്‌സിന്റെ ആത്മാവിലെ വെളിച്ചം
എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനു വിപരീതമായി സോളക്‌സ് ഹോം കെയറിന്റെ മാനേജിംഗ് ഡയറക്ടറായ മുംതാസ് തന്റെ സംരംഭക വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നത് സ്ഥാപനത്തിന്റെ സി.ഇ.ഒയും നിക്ഷേപകനുമായ അന്‍ഫസിനാണ്. അന്‍ഫസിന്റെ കഥ കൂടി പറഞ്ഞാലേ സോളക്‌സിന്റെ ചരിത്രം പൂര്‍ണമാകൂ.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അന്‍ഫസ് എന്ന യുവാവ് പത്തൊമ്പതാം വയസ്സില്‍ മെര്‍ച്ചെന്റ് നേവിയില്‍ ഉദ്യോഗസ്ഥനായി പ്രവേശിച്ചത് ജീവിതത്തില്‍ ഒരു കര പറ്റാനായിരുന്നു. എല്ലാവരും ഭാഗ്യം തേടി കടല്‍ കടന്നപ്പോള്‍ അന്‍ഫസ് ആഴക്കടലില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്തി. പതിനൊന്നു വര്‍ഷം നീണ്ട കഠിനാധ്വാനത്തിലൂടെ ഉദ്യോഗത്തിന്റെ പടവുകള്‍ ഓരോന്നായി കയറി.
ചെറിയ പ്രായത്തില്‍ തന്നെ പ്രമുഖ ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഓഫീസര്‍ യൂണിഫോം അന്‍ഫസ് അണിഞ്ഞു. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളില്‍ കുടുംബത്തിന്റെ പിന്തുണ ഒരു വിളക്കുമാടം പോലെ അന്‍ഫസിന് വഴികാട്ടി. മെര്‍ച്ചന്റ് നേവി എന്ന തിളക്കമുള്ള ഭാവി സ്വപ്‌നം കാണുന്ന യുവാക്കള്‍ക്കെല്ലാം പ്രചോദനമാണ് അന്‍ഫസ്.
താന്‍ നേടിയ പ്രവൃത്തി പരിചയവും എന്നും കൂടെയുണ്ടായിരുന്ന ആത്മവിശ്വാസവും മാത്രം കൈമുതലാക്കി വടക്കു കിഴക്കന്‍ ഇന്ത്യയിലും അറേബ്യന്‍ രാജ്യങ്ങളിലും വിവിധ സംരംഭങ്ങള്‍ പണിതുയര്‍ത്തുവാന്‍ മുപ്പതു വയസ്സിനുള്ളില്‍ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ അപ്പോഴും ഈ ലോകത്ത് തന്റേതായ ഒരു കൈമുദ്ര പതിക്കണമെന്ന ആഗ്രഹം അന്‍ഫസിന്റെ ഉള്ളില്‍ ജ്വലിച്ചു നിന്നു. തന്റെ പ്രവര്‍ത്തനസീമ വികസിപ്പിക്കാന്‍ ആഗ്രഹിച്ച അന്‍ഫസ് വളരെ യാദൃശ്ചികമായാണ് സുഹൃത്ത് അമീറിന്റെ സഹോദരി മുംതാസിനെ പരിചയപ്പെടുന്നത്.
കാര്യമായ ബിസിനസ് പരിചയമൊന്നുമില്ലാത്ത ഒരു വീട്ടമ്മയുടെ ആശയത്തിനു സാമ്പത്തികമായ അടിത്തറയിടാനുള്ള അന്‍ഫസിന്റെ തീരുമാനത്തെ എതിര്‍ത്തവരും അനവധിയാണ്. എങ്കിലും സ്ത്രീകളുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന സോളക്‌സ് പോലൊരു സ്ഥാപനത്തിന് നമ്മുടെ സമൂഹത്തിലുള്ള ആവശ്യകതയാണ് ലാഭേശ്ചയെക്കാള്‍ പ്രധാനമെന്ന നിലപാടായിരുന്നു അന്‍ഫസിന്റേത്.
ജോലിയുടെ ഭാഗമായി വിവിധ രാജ്യങ്ങളള്‍ സന്ദര്‍ശിച്ചിട്ടുള്ള അന്‍ഫസ് വിദേശരാജ്യങ്ങളിലെ ഹെല്‍ത്ത് കെയര്‍ മോഡലിനനുസരിച്ച് സര്‍ട്ടിഫിക്കേഷനോടുകൂടിയുള്ള ഒരു പരിശീലന കേന്ദ്രത്തിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞിരുന്നു. വാര്‍ദ്ധക്യദശയില്‍ എത്തിയവരുടെ പ്രത്യേകാവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പരിചരണ സംവിധാനം നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ഉരുവാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് സോളക്‌സിന് സംരംഭം എന്നതിനേക്കാള്‍ ചേരുന്ന വിശേഷണം കാരുണ്യ പ്രവര്‍ത്തനമെന്നതാണ്.
കരിയര്‍ സാധ്യതയും സ്ഥിരവരുമാനവുമുള്ള തൊഴില്‍ നേടുന്ന സ്ത്രീയിലൂടെ അവളുടെ കുടുംബവും സാമ്പത്തികഭദ്രത കൈവരിക്കുന്നു. അന്‍ഫസ് സ്വന്തം ജീവിതത്തില്‍ നിന്ന് പഠിച്ച പാഠമാണിത്. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ച് തന്നെ വളര്‍ത്തിയ തന്റെ ഉമ്മയെപ്പോലെയുള്ള അനേകം സ്ത്രീകളെ സഹായിക്കാനുള്ള അവസരം തന്നെ അന്‍ഫസിന് ധാരാളമായിരുന്നു.
അനേകം യുവതീ യുവാക്കളെ മികച്ച സാധ്യതയുള്ള തൊഴില്‍ മേഖലയിലേക്ക് സോളക്‌സ് പ്രവേശിപ്പിക്കുന്നു. സോളക്‌സ് എന്ന പേരും ‘ആത്മാവിലേക്കുള്ള വെളിച്ചം’ എന്ന ആപ്തവാക്യവും നല്‍കിയതും അന്‍ഫസാണ്. സോളക്‌സിന്റെ ആത്മാവുതന്നെ അന്‍ഫസാണെന്ന് മുംതാസ് പറയുന്നു.
Anfas K.A: 7736433271, 8089940767, 8714863154
Email: anfaska2424@gmail.com, ceo@thesoullux.com
https://www.instagram.com/navigator.5500/?igshid=OGQ5ZDc2ODk2ZA%3D%3D