സംരംഭക സ്വപ്നങ്ങള്‍ തളിര്‍ക്കുവാനൊരു മരത്തണല്‍
എല്ലാ സംരംഭങ്ങളും മുളപൊട്ടുന്നത് ഏതോ ഒരു തലച്ചോറില്‍ ഉരുത്തിരിഞ്ഞ ആശയത്തില്‍ നിന്നായിരിക്കും. അനേകം പേരുടെ അധ്വാനം കൊണ്ടാണ് ആ ആശയം യാഥാര്‍ത്ഥ്യമാകുന്നത്. ബില്‍ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും നമുക്കറിയാം. എന്നാല്‍ ഇവരുടെ ആശയങ്ങള്‍ വാര്‍ത്തെടുക്കാനായി തിരശ്ശീലക്കു പിന്നില്‍ അണിനിരന്ന കൈകളെക്കുറിച്ച് നാം അറിയാതെ പോകുന്നു. പ്രയത്നം പങ്കിടുന്ന സഹായികളും ആവശ്യമായ ഉപകരണങ്ങളും അവയെ കാര്യക്ഷമമായി കൂട്ടിയിണക്കുന്ന സംവിധാനങ്ങളും ലഭിക്കാതെ പല പ്രതിഭകളും ആവേഗം കൊള്ളാതെ പൊലിഞ്ഞുപോയിട്ടുമുണ്ട്. ഇവിടെയാണ് സംരംഭക സ്വപ്നങ്ങള്‍ പടര്‍ന്നു പന്തലിക്കാന്‍ വേണ്ട ചുറ്റുപാടൊരുക്കുന്ന മൈട്രീ സീഡ് ക്യാപിറ്റല്‍സിന്റെ പ്രസക്തി.
മികച്ച വിപണിമൂല്യമുള്ള ഐടി സംരംഭങ്ങള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ സേവനദാതാക്കളെ ലഭ്യമാക്കാനും ഐടി കമ്പനികള്‍ക്ക് സാധനസേവനങ്ങള്‍ വിതരണം ചെയ്യുന്ന വെണ്ടര്‍മാര്‍ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുവാനും മികച്ച ഭാവിയുള്ള സംരംഭങ്ങളില്‍ നിക്ഷേപം നടത്തുവാനും ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈട്രീ സീഡ് ക്യാപിറ്റല്‍സിലൂടെ സാധിക്കുന്നു.
(Sharaf Salim)
കൊല്ലം അഞ്ചല്‍ സ്വദേശി ഷറഫ് സലീം എന്ന ടെക്കി തന്റെ ടെക് ലാബ് സോഫ്റ്റ് ഐഒടി സൊല്യൂഷന്‍സ് (www.techlabosft.com) എന്ന ആദ്യ സംരംഭത്തിനു വേണ്ട വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളായ റോയ് തോമസ്, ബിനേഷ് ശ്രീധരന്, കബീര്‍ പരാടന്‍, അന്‍സാദ് അബ്ബാസ് എന്നിവരോടൊപ്പം ചേര്‍ന്ന് രൂപപ്പെടുത്തിയ സംവിധാനത്തില്‍ നിന്നായിരുന്നു മൈട്രീ സീഡ് ക്യാപിറ്റല്‍സിന്റെ തുടക്കം.
തുടക്കക്കാരായ ചെറുകിട ഐടി സംരംഭകര്‍ക്ക് ഒരു കമ്പനി നടത്തിക്കൊണ്ടു പോകുന്നതിനതിനാവശ്യമായ സാധന-സേവനങ്ങള്‍ കണ്ടെത്തുന്നത് വലിയ കടമ്പയാണ്. അഥവാ കണ്ടെത്തിയാല്‍ത്തന്നെ അവയുടെ ഭീമമായ ചെലവ് താങ്ങാനാവുന്നതിനും അപ്പുറവുമായിരിക്കും. ആഗോള കോര്‍പ്പറേറ്റുകളുമായി മത്സരിക്കേണ്ടി വരുമ്പോള്‍ ഈ ന്യൂനത ഒന്നുകൊണ്ടുമാത്രം പല പ്രസ്ഥാനങ്ങളും നിലംപൊത്താറുണ്ട്. പുതിയ സംരംഭങ്ങളുടെ സാധ്യത മനസ്സിലാക്കി അവയില്‍ നിക്ഷേപം നടത്തിക്കൊണ്ട് അവശ്യവിഭവങ്ങള്‍ (Reosurces) പ്രദാനം ചെയ്യുന്ന മൈ ട്രീ റിസോഴ്സസ് അതുകൊണ്ടുതന്നെ ഐടി രംഗത്തെ ചെറുകിട സംരംഭങ്ങള്ക്കൊരു പിടിവള്ളിയാണ്.
(Anzad Abbas)
മൈ ട്രീ റിസോഴ്സസിന് നേതൃത്വം നല്കുന്ന ഐടി രംഗത്തെ തഴക്കം വന്ന പ്രൊഫഷണലുകളുടെ സാങ്കേതികവും സാമ്പത്തികവുമായ പിന്‍ബലം ആരംഭ ദശയിലുള്ള സംരംഭങ്ങളെ അടുത്തഘട്ടത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. ഇത്തരത്തിലുള്ള അനേകം സംരംഭങ്ങളെ ഒന്നിപ്പിക്കുന്നതുകൊണ്ട് മൈട്രീ സീഡ് ക്യാപിറ്റല്‍സിന്റെ ഉപഭോക്താക്കളെയും നിക്ഷേപകരെയും കണ്ടെത്തുവാനും പുതിയ സംരംഭങ്ങള്‍ക്ക് സാധിക്കും.
വെറും മുപ്പതു ശതമാനം ഇക്യുറ്റിയ്ക്ക് പകരമായാണ് ഇത്രയും സാധ്യതകള്‍ മൈ ട്രീ റിസോഴ്സസ് സംരംഭകര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. അതോടൊപ്പം 12% റവന്യൂ വളര്‍ച്ച ഉറപ്പുള്ള കമ്പനികളിലേക്കാണ് മൂന്നു വര്‍ഷത്തെ ‘ബൈബാക്ക്’ ഗ്യാരണ്ടിയില്‍ മൈട്രീ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.
വലിയ കമ്പനികളില്‍ ലയിപ്പിക്കാതെയോ ലിക്വിഡേറ്റ് ചെയ്യാതെയോ ഐടി മേഖലയില്‍ സ്വന്തം സംരംഭത്തെ വളര്‍ത്തിക്കൊണ്ടു വരുവാനുള്ള എല്ലാ പിന്തുണയും നല്‍കുന്നതോടൊപ്പം നിക്ഷേപകര്‍ക്കും സേവനദാതാക്കള്‍ക്കും വിപണിമൂല്യമുള്ള സംരംഭങ്ങളില്‍ ഭാഗഭാക്കാകാനും അവസരമൊരുക്കുന്ന ഷറഫ് സലീമിന്റെ മൈട്രീ സീഡ് ക്യാപിറ്റല്സിനെപ്പോലൊരു സംരംഭം കേരളത്തില്‍ വേറെയില്ല.