ആയുര്‍വേദിക് കോസ്മെറ്റോളജിയില്‍ മികച്ച ചികിത്സയുമായി ഡോ. ജിജി
പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളുടെ പരമ്പരാഗത ചികിത്സാരീതിയാണ് ആയുര്‍വേദം. ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യമുള്ള ഒരു ജീവിതശൈലി നേടിയെടുക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദം ഇന്നും അതേ തനിമയോടെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ അയുര്‍വേദത്തെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തി ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു അതുല്യ വ്യക്തിയാണ് തൃശൂര്‍ സ്വദേശിനിയായ ഡോ.ജിജി.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി തൃശൂര്‍ കോ-ഓപ്പറേറ്റീവ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഡോ.ജിജി. ഒരു ഡോക്ടര്‍ എന്നതിലുപരി ഒരുപിടി മികച്ച ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മാതാവ് കൂടിയാണ് ജിജി. ഒരു ഡെര്‍മറ്റോളജിസ്റ്റായിരുന്ന ജിജി പലപ്പോഴും തന്റെ പക്കല്‍ സ്കിന്നും ഹെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ എത്തുന്നവര്‍ക്ക് പൂര്‍ണമായ റിസള്‍ട്ട് ലഭിക്കുന്ന ഉത്പന്നങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത്തരം ഉത്പന്നങ്ങളുടെ അഭാവം മൂലം അത് സാധിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് കോവിഡ് കാലമെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് വീടിനുള്ളില്‍ ഒതുങ്ങപ്പെട്ട ജിജി ഓണ്‍ലൈനായി ആയുര്‍വേദ കോസ്മെറ്റോളജിയില്‍ പി.ജി ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കി. പിന്നീടാണ്, സ്വന്തമായി ആയുര്‍വേദ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ നിര്‍മിച്ചുകൂടേ എന്ന് ജിജി ചിന്തിച്ചുതുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ചില ഉത്പന്നങ്ങള്‍ മികച്ച റിസള്‍ട്ട് നല്‍കിയതോടെ തന്റെ പക്കല്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ജിജി തന്റെ ഉത്പന്നങ്ങള്‍ നല്കാന് ആരംഭിച്ചു.
അത് വിജയമായതോടെ, നിരവധി പേര് ജിജിയുടെ ഉത്പന്നങ്ങള്‍ക്കായി സമീപിച്ചുതുടങ്ങി. അതോടെ, ഓണ്‍ലൈനായി ജിജി തന്റെ ഉത്പന്നങ്ങള്‍ ‘Vedthathwa Herbals By Dr Jiji’ എന്ന പേരില്‍ മാര്‍ക്കറ്റിലെത്തിച്ചു തുടങ്ങി. പൂര്‍ണമായും പ്രകൃതിദത്തമായ ഔഷധക്കൂട്ടുകള്‍ മാത്രം ചേര്‍ത്ത്, കൈ ഉപയോഗിച്ച് സ്വന്തമായാണ് ജിജി തന്റെ 50ലധികം വരുന്ന പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കുന്നത് .
താരന്-മുടികൊഴിച്ചില്‍ എന്നിവയ്ക്കുള്ള ഡെയര്‍ ഓയില്‍, ഡെയര്‍ സിറം, ഷാംപു (ഹിബിസ്കസ്, ആന്റി ഡാന്‍ഡ്രഫ്, കെരാറ്റിന്‍, ഹെര്‍ബല്‍), ഹെയര്‍ ക്രീം, ഹെയര്‍ ജെല്‍, മുഖക്കുരു മാറുന്നതിനുള്ള ക്രീം, ബോഡി ലോഷന്‍, ബോഡി ബട്ടര്‍, ബോഡി ജെല്‍, ബ്രൈറ്റനിങ് ജെല്‍ തുടങ്ങിയവയ്ക്ക് പുറമെ കാജല്‍, ലിപ്സ്റ്റിക്, ലിപ്ബാം, ലിപ്ക്രീം, സണ്‍സ്ക്രീന്‍ തുടങ്ങി 50-ലധികം ഉത്പന്നങ്ങളാണ് ജിജി വിപണിയിലെത്തിക്കുന്നത്.
അങ്ങനെയിരിക്കെ ഒരു കോസ്മെറ്റോളജി ക്ലിനിക്ക് ആരംഭിക്കുന്നതിനേക്കുറിച്ച് ചിന്തിച്ച ജിജി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ ‘Green Life Ayurveda Clinic’ എന്ന പേരില്‍ കോസ്മെറ്റോളജി ക്ലിനിക്കും ആരംഭിച്ചു. സ്കിന്നും ഹെയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള നൂതന ആയുര്‍വേദ ചികിത്സ ജിജി ഇവിടെ നല്‍കിവരുന്നുണ്ട്. ഇവയ്ക്ക് പുറമെ ആയുര്‍വേദ പഞ്ചകര്‍മ ട്രീറ്റ്മെന്റും ഇവിടെ ചെയ്തുവരുന്നുണ്ട്.
ഒരു ഡോക്ടറായതുകൊണ്ടുതന്നെ തന്റെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് പോലും കണ്സള്ട്ടേഷനോടെയാണ് ഓരോ പ്രൊഡക്ടും ജിജി നല്കി വരുന്നത്. അത്ര ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ വളരെ കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ ഈ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ജിജിക്ക് സാധിച്ചു. തന്റെ ക്ലിനിക്കിന്റെ പ്രവര്‍ത്തനവും ഉത്പന്നങ്ങളുടെ വിപണിയും കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോ. ജിജി. പൂര്‍ണപിന്തുണയുമായി മക്കളായ പാര്‍ത്ഥിവ്, ഋതിക എന്നിവരും കൂടെയുണ്ട്.