EntreprenuershipSuccess Story

മഡ് ബില്‍ഡിങ്ങുകള്‍ മുതല്‍ തെര്‍മല്‍ പ്രോജക്റ്റുകള്‍ വരെ നിര്‍മാണം; കൂട്ടത്തില്‍ ‘വ്യത്യസ്തരായി’ Aadcons Infra Projects

ഒരു നിര്‍മിതിയുടെ ഭംഗി അത് നിര്‍മിക്കുന്നവരുടെ കരവിരുതും പരിചയസമ്പത്തും കൂടി ഉള്‍പ്പെടുന്നതാണ്. ഡിസൈനിങ്ങില്‍ മികച്ചുനില്‍ക്കുന്ന ബില്‍ഡറുടെ നിര്‍മാണം അത്രമാത്രം മികവുള്ളതാവണമെന്നില്ല. നിര്‍മാണ രംഗത്തെ പ്രാഗത്ഭ്യം ഒരാളെ ഡിസൈനിങ്ങില്‍ തുണയ്ക്കണമെന്നും ഇല്ല. ഇവിടെയാണ് വീടോ മറ്റു കെട്ടിടങ്ങളോ ആയി സ്വപ്‌ന നിര്‍മിതികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ മിഴിച്ചു നിന്നുപോവുന്നത്. ഇങ്ങനെയുള്ളവരെ സംബന്ധിച്ചു രണ്ടാമതൊന്ന് ആലോചിക്കാതെ പരിഗണിക്കാവുന്ന ഒന്നാണ് Aadcons Infra Projects. . എന്തെന്നാല്‍ ആര്‍ക്കിടെക്ചറല്‍ രംഗത്തും കണ്‍സ്ട്രക്ഷന്‍ രംഗത്തും ഒരുപോലെ തഴക്കവും വഴക്കവും ഒരു സിവില്‍ എഞ്ചിനീയറുടെയും രണ്ട് ആര്‍ക്കിടെക്ചര്‍മാരുടെയും കൂട്ടായ സംരംഭമാണിത്.
കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാന്‍ഡ്രത്ത് നിന്നും 2005 ല്‍ സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ജേഷ്ഠന്‍ അനെക്‌സ് രാജു, 2008 ല്‍ ഇതേ കോളേജില്‍ നിന്നുതന്നെ ആര്‍ക്കിടെക്ചര്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ സഹോദരന്‍ ആഷാന്ദ്‌ രാജുവും ഉറ്റസുഹൃത്ത് ജിഷ്ണുവും ചേര്‍ന്നാണ് 2012 ല്‍ Aadcons Infra Projects എന്ന സംരംഭം ആരംഭിക്കുന്നത്.

(Design: Ar.Gishnu O.S, Execution : Aadcons Infra Projects)

പഠനം കഴിഞ്ഞ് പല സ്ഥലങ്ങളിലായി പ്രമുഖ കമ്പനികള്‍ക്ക് കീഴിലും അനുഭവസമ്പന്നരായ ബില്‍ഡര്‍മാര്‍ക്ക് ഒപ്പവുമുള്ള തൊഴില്‍ അനുഭവങ്ങളും സ്വന്തമായൊരു സംരംഭത്തിലേക്ക് കടന്നപ്പോള്‍ ഇവര്‍ക്ക് കരുത്തായി. ഇതെല്ലാം തന്നെ ഭവനങ്ങളും അപാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടുന്ന സാമാന്യം ചെറിയ നിര്‍മിതികള്‍ക്കൊപ്പം തെര്‍മല്‍ പവര്‍ പ്രോജക്റ്റുകള്‍ പോലുള്ള വമ്പന്‍ പദ്ധതികളുടെയും ഭാഗമാകാനും കരുത്തായി. മാത്രമല്ല, പൂര്‍ണമായും മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിക്കുന്ന മഡ് ബില്‍ഡിങ്ങുകള്‍ പോലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മിതികള്‍ സാധ്യമാക്കാനും ഇവര്‍ക്ക് സഹായകമായി.
നിര്‍മാണ മേഖലയിലുള്ളവര്‍ ഏതാണ്ട് എല്ലാവരും ഒരുപോലെയുള്ള നിര്‍മാണ രീതികള്‍ തന്നെയാണ് തുടര്‍ന്നുപോവാറുള്ളത്. എന്നാല്‍ ഈ നിര്‍മാണ രീതിയെ ശരിയായ രീതിയില്‍ നടപ്പാക്കിയാണ് Aadcons മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവുന്നത്. അതായത് നിര്‍മാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തെത്തി പ്രാഥമിക സര്‍വ്വേയില്‍ തുടങ്ങി നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത് വരെ നീളുന്ന സമഗ്രമായ രീതി തന്നെയാണ് ഇവര്‍ പിന്തുടരുന്നത്. എന്നാല്‍ ആവശ്യക്കാരനെയും ചെയ്യാനുദ്ദേശിക്കുന്ന നിര്‍മാണത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് നിര്‍മാണം വിട്ടുവീഴ്ചയില്ലാതെ തുടരണമെന്നതാണ് ഇവരെ സംബന്ധിച്ചു പ്രധാനം.

(Design: Ar. Vinu Daniel, Execution : Aadcons Infra Projects)

കൂടാതെ ഒരു നിശ്ചിത സ്‌ക്വയര്‍ ഫീറ്റ് നിരക്ക് പിന്തുടരാതെ, ആവശ്യക്കാരനെയും നിര്‍മിതിയെയും ഒരുപോലെ പരിഗണിച്ചാണ് ഇവര്‍ അന്തിമ നിരക്കിലെത്തുന്നത് എന്നതും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. ഇതിനൊപ്പം വിളിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ കസ്റ്റമറുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുത്ത് ആദ്യം തീരുമാനിച്ചുറപ്പിച്ച ബജറ്റില്‍ തന്നെ ഇവര്‍ നിര്‍മാണം പൂര്‍ത്തിയാക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അധിക ചെലവുകള്‍ കൈ പൊള്ളിക്കുമെങ്കിലും നിര്‍മാണത്തിലെ ക്വാളിറ്റിയില്‍  വിട്ടുവീഴ്ചയിലേക്ക് എത്താറില്ല. മാത്രമല്ല, നിര്‍മിക്കുന്ന ഓരോ കെട്ടിടങ്ങളും മറ്റൊന്നിന്റെ പകര്‍പ്പ് ആവാതെയും സ്ഥലത്തിന് അനുയോജ്യമായ രൂപത്തില്‍ ഒരുക്കിയെടുക്കാനും Aadcons Infra Projects ശ്രദ്ധിക്കാറുണ്ട്. ഒപ്പം നിര്‍മാണത്തിന്റെ ത്രീഡി പതിപ്പിനെക്കാളും ഭംഗിയില്‍ നിര്‍മിതികളെ ഒരുക്കുന്നതിലും ഇവര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

Aadcon Infra Projects : 9945001527

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button