കേരളത്തിലെ നെയില്‍ – ഹെയര്‍ എക്സ്റ്റന്‍ഷന്‍ പിന്നിലെ സംരംഭക ആര് ? അറിയാം റീനു ബൈജുവിന്റെ ജീവിതത്തിലെ വിജയ വഴികള്‍
ജീവിതത്തിലെ ചെറിയ ചെറിയ പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്ന്നിരിക്കുന്നവര്ക്കായി സമര്‍പ്പിക്കുന്നു റീനുവിന്റെ ജീവിത കഥ
“The struggle you’re in today is developing the strength you need for tomorrow”
തന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തടയിടുവാന്‍ ഒരുപാട് പേര് പരിശ്രമിച്ചിട്ടും അതിനെയൊക്കെ തട്ടിമാറ്റി സധൈര്യം മുന്നോട്ട് പോയ ഒരു സംരംഭക…
തിരുവനന്തപുരംകാരി റീനു ബൈജുവിന് പറയാനുള്ളത് തന്റെ വഴിയിലെ പരാജയങ്ങളുടെ കഥ മാത്രമല്ല വിജയങ്ങളുടേതും ആണ്.
ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛനും ആയുര്‍വേദ ഡോക്ടറായ അമ്മയും ജോലിക്ക് പോകുമ്പോള്‍ ചെറുപ്പത്തില്‍ റീനുവിന് ഉണ്ടായിരുന്ന കൂട്ട് ശരീരം പാതി തളര്‍ന്ന അച്ഛന്റെ അമ്മയായിരുന്നു. വയസ്സായ അമ്മൂമ്മയുടെ കൈകളിലെ നഖം വെട്ടിയും വസ്ത്രം ധരിപ്പിച്ചും കൈ കാലുകള്‍ മസ്സാജു ചെയ്തും പൊട്ടുകുത്തിയും ഇടതൂര്‍ന്ന നീളമുള്ള മുടിയിഴകള്‍ കെട്ടിക്കൊടുത്തുമൊക്കെ ആ കൊച്ചു പെണ്‍കുട്ടി അവളുടെ കുട്ടിക്കാലം തള്ളി നീക്കി. 14 വയസ്സ് വരെ ഈ പ്രവര്‍ത്തനങ്ങള്‍ റീനുവിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.
അമ്മൂമ്മയുടെ മരണശേഷം സ്കൂളില്‍ കലോത്സവങ്ങള്‍ക്കുള്ള കുട്ടികള്‍ക്ക് മേക്കപ്പ് ചെയ്യാന്‍ വരുന്നവരെ സഹായിച്ചും കോളേജില്‍ ചെറിയ തോതിലുള്ള സൗന്ദര്യ സംരക്ഷണം പകര്‍ന്നു നല്‍കിയും റീനു അറിയാതെ തന്നെ ബ്യൂട്ടി മേഖലയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഡിഗ്രി, പി.ജി, കമ്പ്യൂട്ടര്‍ പി.ജി, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പി.ജി എന്നിവയ്ക്ക് ശേഷം 8000 രൂപയ്ക്ക് അക്കൗണ്ടന്റായി ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോഴും പിന്നീട് കമ്പ്യൂട്ടര്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്തപ്പോഴും മനസ്സ് അവിടെ ആയിരുന്നില്ല.
പിഎസ്സി വഴി രണ്ടു സര്‍ക്കാര്‍ ജോലി ഓഫറുകള്‍ കിട്ടിയിട്ടും ഉള്ളുറപ്പോടെ ഉപേക്ഷിക്കാന്‍ കാരണം ഉള്ളിലെ ഫാഷന്‍ സങ്കല്പവും ബ്യൂട്ടി മേഖലയോടുള്ള താല്പര്യവുമായിരുന്നു. അക്കാരൃം മാതാപിതാക്കളെ അറിയിച്ചപ്പോള്‍ നേരിടേണ്ടി വന്നത് എതിര്‍പ്പുകള്‍ മാത്രം. എന്നാല്‍ തന്റെ ഇഷ്ടങ്ങളെ വിട്ടുകൊടുക്കാന്‍ താല്പര്യമില്ലായിരുന്ന ആ തിരുവനന്തപുരത്തുകാരി കയ്യില്‍ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 4300 രൂപയും വീട്ടിലെ ഒരു ക്ലോക്കും ഒരു സ്റ്റൂളും എടുത്ത് തന്റെ സ്വപ്നങ്ങളിലേക്ക് ഇറങ്ങി നടന്നു.
സ്വന്തം ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ നിരവധി എതിര്‍പ്പും പ്രതിസന്ധിയും നേരിടേണ്ടി വന്നു. അപ്പോഴും പാഷനെ നെഞ്ചോട് ചേര്‍ത്ത റീനുവിന് എല്ലാത്തിനും പൂര്‍ണ പിന്തുണയായി വിവാഹത്തിനു ശേഷം ഭര്‍ത്താവ് ബൈജുവും ഒപ്പം നിന്നു.
സ്വന്തമായി ഒരു പാര്‍ലറിന്റെ പ്രവര്‍ത്തനവുമായി നന്നായി മുന്നോട്ടു പോകവെ ഭര്‍ത്താവിനൊപ്പം കുറച്ചു നാള് ഗള്‍ഫിലേക്ക് പോയ റീനുവിന് തിരികെ നാട്ടിലെത്തിയപ്പോള്‍ കഠിനപ്രയത്നത്തിലൂടെ നടത്തിവന്ന പാര്‍ലര്‍ ഒരു സ്വപ്നം മാത്രമായിരുന്നോ എന്ന് ചിന്തിക്കേണ്ട അവസ്ഥയായിരുന്നു. പാര്‍ലറിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചിട്ട് പോയ തൊഴിലാളികള്‍ അത് നിലംപരിശാക്കി എന്ന് തന്നെ പറയേണ്ട അവസ്ഥയായിരുന്നു.
അതില്‍ നിന്നും കരകയറിയ സംരംഭകയെ തേടി അടുത്ത തിരിച്ചടിയും എത്തി. പാഷനും പ്രൊഫഷനും ജീവിതത്തിനും അര്‍ത്ഥം നല്കിയ ജീവന്റെ പാതിയുടെ വിടവാങ്ങല്‍. എന്ത് ചെയ്യണം എന്ന് പോലും അറിയാതെ കടന്നുപോയ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് തോറ്റിരിക്കാന് കഴിയില്ലെന്നും മക്കള്‍ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആ പെണ്‍കരുത്ത് തിരിച്ചറിഞ്ഞു.
Husband : Baiju Krishna (Late)
ഒരു ഫിനിക്സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റ അന്നുമുതല്‍ ഇന്നുവരെ തനിക്ക് ചുറ്റും സംഭവിച്ച കാര്യങ്ങളെല്ലാം തന്റെ വിജയത്തിനു വേണ്ടി മാത്രമുള്ളതാണെന്ന് പറയുകയാണ് റീനു. കേരളത്തിലും തമിഴ്നാട്ടിലും എവിടെയുമുള്ള കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ പഠിക്കാനുള്ള ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും, കോഴ്സുകളുടെ പ്രാക്ടിക്കല്‍ ക്ലാസുകളും നല്കി ഒരാഴ്ച കൊണ്ട് കോഴ്സ് പൂര്‍ത്തീകരിക്കുന്ന വിദ്യാഭ്യാസ രീതിയും റീനു തയ്യാറാക്കിയിട്ടുണ്ട്.
വായനയേയും യാത്രയേയും ചിത്രരചനയേയും സംഗീതം, പെയിന്റിങ് എന്നിവയേയുമൊക്കെ ഇഷ്ടപ്പെടുന്ന റീനു നല്ല ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്. സംരംഭക മേഖലയില്‍ മാനസികമായി തളര്‍ന്നിരിക്കുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്ങും ഹീലിംഗ് തെറാപ്പിയും ഈ സംരംഭക നല്കിവരുന്നു. കേരളത്തില്‍ 15 വരഷത്തിനു മുന്നേ തന്നെ ആദ്യമായി ഹെയര്‍ എക്സ്റ്റന്‍ഷനും നെയില്‍ എക്സ്റ്റന്‍ഷനും പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ് റീനു.
ഇന്ന് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുള്ള വലിയൊരു വിഭാഗത്തിന് മേക്കപ്പ് എന്നാല്‍ റീനുവാണ്. 15 വര്‍ഷക്കാലം ഏഷ്യാനെറ്റിലും അതോടൊപ്പം കൈരളി, അമൃത ടിവി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ച റീനുവിന് തന്റെ പാഷന് പിന്നാലെ ഓടാനുള്ള ഊര്‍ജവും ഇന്ധനവും നല്‍കുന്നത് മക്കളാണ്. അമ്മയെപ്പോലെ ബ്യൂട്ടി കെയര്‍ മേഖലയില്‍ ഇറങ്ങണമെന്ന് തന്നെയാണ് ഈ കുരുന്നുകളുടെയും ആഗ്രഹം.
സൗന്ദര്യ കലാകാരി (Beauty Artist) ആയി വര്‍ക്ക് ചെയ്യുന്ന റീനു കേരളത്തിന്റെ എല്ലാ ജില്ലകളിലുമുള്ള ബ്യൂട്ടിഷന്‍ എന്റര്പ്രണറുമായി സഹകരിച്ച് ഹെയര്‍ എക്സ്റ്റന്‍ഷന്‍, നെയില്‍ എക്സ്റ്റന്‍ഷന്‍, പെര്‍മനന്റ് മേക്കപ്പ്, മൈക്രോ ബ്ലെയ്ഡിങ്ങ്, ലേസര്‍ ട്രീറ്റ്മെന്റ്, ആന്റി ഏജിങ് തെറാപ്പി, ആയുര്‍വേദിക് കോസ്മെറ്റോളജി, അരോമ തെറാപ്പി, ബ്യൂട്ടി സിസ്റ്റം റെമഡി, വെയിറ്റ് ലോസ് തെറാപ്പി, ഹെയര്‍ കളറിംഗ്, ഹെയര്‍ ട്രീറ്റ്മെന്റ് തുടങ്ങിയ സര്‍വീസുകളും ക്ളാസുകളും റീനു നല്കി വരുന്നു.
വെറും 9999 രൂപയ്ക്ക് ബ്രൈഡല്‍ മേക്കപ്പ് ചെയ്തുകൊടുക്കുന്ന ഈ സംരംഭക സ്ത്രീ പുരുഷ ഭേദമെന്യേ ഈ മേഖലയില്‍ നേരിടേണ്ടിവരുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് രണ്ടുമാസ കാലയളവില്‍ നടത്തുന്ന ബ്യൂട്ടീഷന് കോഴ്സിനും (9999 രൂപ) നേതൃത്വം നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റ് മെഡിസിനില്‍ നിന്ന് അരോമ തെറാപ്പി സര്‍ട്ടിഫിക്കറ്റ്, കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമേ ഇരുപതിലധികം കോഴ്സുകള്‍ പഠിക്കുകയും അതിന്റെ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്ത വ്യക്തിയാണ് റീനു.
നാഷണല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ റീനു വര്‍ഷങ്ങളായി പാര്‍ലറില്‍ പരീക്ഷിച്ചു പോരുന്ന കസ്റ്റമേഴ്സിന്റെ വിശ്വാസത്തില്‍ ഇടം നേടിയ ‘ആയൂര്‍ അരോമ’ സ്പെഷ്യല്‍ മിക്സുകളുടെ ‘ഹെര്‍ബല്‍ ആയുര്‍ അരോമ’ എന്ന സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും ഒരു ബ്യൂട്ടി കോഴ്സ് എന്നതിലുപരി ബ്യൂട്ടി കോഴ്സിന്റെ അ ദ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന 36 ലധികം ബ്യൂട്ടി കോഴ്സുകള്‍ ഉള്‍പ്പെടുത്തിയുള്ള ‘ഗ്ലോബല്‍ ഗ്ലാം അപ്’ ബ്യൂട്ടി അക്കാദമിയും റീനു എന്ന സംരംഭകയുടെ വിജയകിരീടത്തിലെ പൊന്‍തൂവല്‍ ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റീനു ബൈജു, 9995432089
https://instagram.com/reenuchandramukhi?igshid=NTc4MTIwNjQ2YQ==