മുടിയിഴകളെ ബാധിക്കുന്ന പ്രശ്‌നം ഏതുമാകട്ടെ, ശാശ്വത പരിഹാരം ഇഹ ഹെര്‍ബല്‍സിലൂടെ
താരന്‍, മുടികൊഴിച്ചില്‍, അകാലനര തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടാത്തവരായി ഇന്ന് ആരുംതന്നെ ഉണ്ടാകില്ല. ജീവിതശൈലി, അനാരോഗ്യപരമായ ഭക്ഷണശീലം, കാലാവസ്ഥ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ഇത്തരം പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കേണ്ടിവരുന്നത്. ദിവസേന നിരവധി പേരാണ് മുടിയിഴകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ആശുപത്രികളിലും വൈദ്യശാലകളിലും കയറിയിറങ്ങുന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
താരനും മുടികൊഴിച്ചിലുമുള്‍പ്പെടെ നിങ്ങളുടെ തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ഇഹ ഹെര്‍ബല്‍സ്. സ്ഥാപനത്തിന്റെ പേര് പുതിയതാണെങ്കിലും 30 വര്‍ഷങ്ങള്‍ക്ക് മുകളില്‍ പഴക്കമുണ്ട് ഈ ആയുര്‍വേദ എണ്ണയുടെ പാരമ്പര്യത്തിന്.
വയനാട് മാനന്തവാടി സ്വദേശിയായ മമ്മി എന്നറിയപ്പെടുന്ന ചന്ദ്രമതിയുടേതാണ് ഈ സംരംഭം. മുടികൊഴിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാരമ്പര്യമായും ഔഷധശാലകളില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവിന്റെ പിന്‍ബലത്തിലാണ് മമ്മി ആദ്യമായി മുടിയിഴകള്‍ക്ക് വേണ്ടി പ്രകൃതിദത്തമായ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് എണ്ണ ഉണ്ടാക്കുന്നത്.
ആദ്യമായുണ്ടാക്കിയ എണ്ണ ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുടികൊഴിച്ചില്‍ പൂര്‍ണമായും നില്‍ക്കുകയും മുടിയിഴകള്‍ ആരോഗ്യത്തോടെ വളരാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് തന്റെ കൊച്ചുമകളുടെ മുടിയിലാണ് മരുന്ന് പരീക്ഷിച്ചത്. ഇടതൂര്‍ന്ന മുടിയിഴകള്‍ അതിവേഗം തഴച്ചുവളര്‍ന്നതോടെ നിരവധിയാളുകള്‍ എണ്ണക്കായി സമീപിച്ചുതുടങ്ങുകയായിരുന്നു. പിന്നീടിങ്ങോട്ട് കുടുംബക്കാര്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് മമ്മി എണ്ണ നിര്‍മിച്ചു നല്‍കാന്‍ ആരംഭിക്കുകയായിരുന്നു. മരുന്നിനെക്കുറിച്ചുള്ള മമ്മിയുടെ അറിവും കൈപ്പുണ്യവും ഇന്ന് കേരളത്തില്‍ നിരവധി പേര്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിച്ചു.
അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം മുടിയിഴകളുമായി ബന്ധപ്പെട്ട നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഗുണപ്രദമാകണം എന്ന ചിന്തയാല്‍ തന്റെ സഹോദരന്റെ പുത്രനുമായി ചേര്‍ന്ന് ഇഹ ഹെര്‍ബല്‍സ് മമ്മീസ് സ്‌പെഷ്യല്‍ ഹെയര്‍ ഓയില്‍ എന്ന പേരില്‍ സംരംഭം ആരംഭിക്കുകയായിരുന്നു.
താരന്‍, മുടികൊഴിച്ചില്‍, അകാലനര, തലവേദന, പുരികം-താടി വളര്‍ച്ചക്കുറവ് എന്നിങ്ങനെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിനിധിയാണ് ഈ ഔഷധ എണ്ണ. പ്രകൃതിദത്തമായ ഔഷധക്കൂട്ടുകള്‍ മാത്രം ഉപയോഗിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. അതിനായുള്ള പച്ചമരുന്നുകള്‍ സ്വന്തമായി കൃഷി ചെയ്യുന്നുമുണ്ട്. അപൂര്‍വയിനം ഔഷധങ്ങള്‍ കാട്ടില്‍ നിന്നും നേരിട്ട് പോയി ശേഖരിക്കുന്നവയുമാണ്. പ്രകൃതിദത്തമായ ചേരുവകകള്‍ മാത്രം ഉപയോഗിക്കുന്നതുകൊണ്ടുതന്നെ അതിവേഗം ഫലം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
പ്രായഭേദമെന്യേ തലമുടിയിഴകളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഇഹ ഹെര്‍ബല്‍സില്‍ ഉണ്ട്. ഇതിന് പുറമെ പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വ്വേദ ചികിത്സയുടെ പൊടിക്കൈകളും ചന്ദ്രമതിക്ക് സ്വായത്തമാണ്. ഒരു ബിസിനസ് എന്നതിലുപരി മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ആത്മാര്‍ത്ഥമായ ഉത്തരം നല്‍കിയും നൂറ് ശതമാനം ഫലപ്രദമായ മരുന്ന് എത്തിച്ചുകൊടുത്തുമാണ് ഈ വീട്ടമ്മ സംരംഭകയായി മാറിയത്. അതിന് പൂര്‍ണ പിന്തുണ നല്‍കി കുടുംബവും കൂടെത്തന്നെയുണ്ട്. ഇഹ ഹെര്‍ബലിന്റെ ഉല്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഫോണ്‍: 6238273489