പെണ്‍മയുടെ സൗന്ദര്യ സങ്കല്‍പത്തിന് മാറ്റുകൂട്ടുവാന്‍ ആഭരണങ്ങളുടെ അനന്ത ശേഖരമൊരുക്കി ജെ ബി ഇമിറ്റേഷന്‍
“Your Jewelry introduce you before you speak”
”എഴുതാനോ വരയ്ക്കാനോ തയ്ക്കുവാനോ എനിക്ക് യാതൊരു കഴിവുമില്ല. വീട്ടുജോലിക്ക് അപ്പുറം സ്വന്തമായി ഒരു സംരംഭം ആരംഭിക്കുവാന്‍ സാധിക്കില്ല”, അങ്ങനെ ചിന്തിക്കുന്ന ഒരു വീട്ടമ്മയാണോ നിങ്ങള്‍? എന്നാല്‍, ഒരു രൂപ പോലും മുടക്കാതെ, ബിസിനസ്സില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെ, കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ബിസിനസ് രംഗത്ത് സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരു വീട്ടമ്മയെ പരിചയപ്പെടാം.
കഷ്ടപ്പെടാനുള്ള മനസ്സും കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണും. ഇത് രണ്ടും ഉപയോഗിച്ച് ആഭരണങ്ങളുടെ ഹോള്‍സെയില്‍ ഡീലര്‍ ആയി മാറിയ ജയലക്ഷ്മിയുടെ വിശേഷങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലാം….
തൃശ്ശൂര്‍ ജില്ലയിലെ ഒരു സാധാരണ കുടുംബിനിയായി കഴിഞ്ഞിരുന്ന ജയലക്ഷ്മിക്ക് ജോലിയോടും സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തോടും എന്നും പ്രണയം ഉണ്ടായിരുന്നു. ജോയ് ആലുക്കാസിന്റെ ഷോപ്പില്‍ സെയില്‍സ് വിഭാഗത്തില്‍ പതിനാല് വര്‍ഷത്തോളം ജോലി ചെയ്തപ്പോഴും ഫാഷന്‍ ഡിസൈനിംഗിനോട് തോന്നിയ താല്പര്യം ജയലക്ഷ്മി ഉള്ളില്‍ ഒളിപ്പിച്ചുവച്ചു.
കോവിഡ് മഹാമാരിയില്‍, ഷോപ്പ് അടച്ചപ്പോള്‍ ഫാഷന്‍ ഡിസൈനിങ്ങും ജ്വല്ലറി മേക്കിങ്ങും പഠിച്ചു. വളരെ യാദൃശ്ചികമായി ഒരു കടയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന ആഭരണം സ്വന്തം ഫോണില്‍ ഫോട്ടോയെടുത്ത് മറ്റുള്ളവരെ കാണിച്ചതോടെയാണ് ജ്വല്ലറി വില്പനയിലെ സാധ്യതകള്‍ ഈ സംരംഭക മനസ്സിലാക്കുന്നത്. അങ്ങനെ ഫേസ്ബുക്കില്‍ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് ആരംഭിച്ചു.
ഭര്‍ത്താവ് ബിന്‍സണിന്റെ പേര് കൂടി തന്റെ പേരിനൊപ്പം ചേര്‍ത്ത് സംരംഭത്തിന് ‘ജെ ബി ഇമിറ്റേഷന്‍സ്’ എന്ന പേരും നല്‍കി. ഇന്ന് ഇന്ത്യയിലും വിദേശത്തും അടക്കം ജെബി ഇമിറ്റേഷന് നിരവധി കസ്റ്റമേഴ്‌സാണ് ഉള്ളത്.
ട്രഡീഷണല്‍ ആഭരണങ്ങളാണ് ജയലക്ഷ്മി ആളുകളിലേക്ക് കൂടുതല്‍ എത്തിക്കുന്നത്. ജ്വല്ലറിയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയി കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഈ മേഖലയില്‍ താന്‍ നിറഞ്ഞു നില്‍ക്കുമ്പോഴും തുടക്കത്തില്‍ ഒരു സാധാരണക്കാരി എന്ന നിലയില്‍ പരിചയക്കുറവിന്റെ അഭാവത്തില്‍ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഈ സംരംഭക പറയുന്നു.
നിലവില്‍ നാനൂറോളം റീസെല്ലേഴ്‌സും അതിലുപരി കസ്റ്റമേഴ്‌സും ജെ ബി ഇമിറ്റേഷന്‍ എന്ന സംരംഭത്തിന് കീഴില്‍ ഉണ്ട്. ഹോള്‍സെയില്‍ വിലയില്‍ പരമ്പരാഗത ആഭരണങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നതുകൊണ്ട് തന്നെ ജയലക്ഷ്മിയുടെ കളക്ഷനുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്.
താന്‍ വളരുന്നതോടൊപ്പം, തന്നെ പോലെയുള്ള വീട്ടമ്മമാര്‍ക്കും സ്വന്തമായി ഒരു വരുമാനം ലഭിക്കണം എന്നു തന്നെയാണ് ജയലക്ഷ്മി ആഗ്രഹിക്കുന്നത്. അതുകൊണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിരവധി വനിതകള്‍ക്ക് റീസെല്ലേഴ്‌സായി ജോലി ചെയ്യാനുള്ള സാധ്യതയും ജയലക്ഷ്മി ഒരുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 95391 90687
https://www.instagram.com/jbimitation/?igshid=MzNlNGNkZWQ4Mg%3D%3D
https://www.youtube.com/@jbimitation5621