നിങ്ങളുടെ വിലയേറിയ സ്വത്തിനെ വേലി കെട്ടി സുരക്ഷിതമാക്കാന്‍ ഫെന്‍സിങ് സൊല്യൂഷന്
നിങ്ങളുടെ വിലയേറിയ സ്വത്തിന് വേലി കെട്ടി സുരക്ഷ ഉറപ്പ് വരുത്തുന്ന സ്ഥാപനമാണ് ടാറ്റാ വയ്റോണ്‍ ഫെന്‍സിങ് സൊല്യൂഷന് കമ്പനി. കഴിഞ്ഞ 25 വര്‍ഷക്കാലത്തെ മികവുറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി, നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടാന്‍ സ്ഥാപനത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ടാറ്റാ വയ്റോണ്‍ ഫെന്‍സിങ് സൊല്യൂഷന് ദിനംപ്രതി ഡിമാന്‍ഡും കൂടുകയാണ് .
പ്രധാനമായും കൃഷി സ്ഥലം സംരക്ഷിക്കാനാണ് ഫെന്‍സിങ് ചെയ്തു നല്‍കുന്നത്. പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ ശല്യം ഇല്ലാതാക്കി നിങ്ങളുടെ കൃഷിയെ സംരക്ഷിക്കാന്‍ ഇതുമൂലം കഴിയും. കൂടാതെ, വീടിന്റെ ചുറ്റും റോഡിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം തുടങ്ങി ഏത് സ്ഥലവും ഫെന്‍സിങ് സൊല്യൂഷന് കമ്പനി സുരക്ഷിതമായി ഫെന്‍സിങ് ചെയ്തുകൊടുക്കുന്നു.
പണി പൂര്‍ത്തിയായി നല്കിയ വേലിക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ തുരുമ്പ് പോലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ കമ്പനി റീപ്ലേസ് ചെയ്തുതരും. അത്തരമൊരു ഉറപ്പും വിശ്വസ്തതയുടെ പര്യായമായ ടാറ്റാ വയ്റോണ്‍ ഫെന്‍സിങ് സൊല്യൂഷന് കമ്പനി നല്കുന്നു.
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും കമ്പനിയുടെ ഇടപാടുകാര്‍ ഉള്ളതിനാല്‍ വേലി കെട്ടുന്നതിനുള്ള ഉപകരണങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നത് സ്ഥാപനത്തിന്റെ നേട്ടമാണ്. ഓര്‍ഡര്‍ സ്വീകരിച്ചതിന് ശേഷം 10 ദിവസത്തിനുള്ളില്‍ നിര്‍മാണം തുടങ്ങും.
വേലി കെട്ടുന്ന സ്ഥലം വാഹന സൗകര്യം ലഭിക്കുന്നതാണെങ്കില്‍ ചെയ്യുന്ന വര്‍ക്കിന്റെ തുകയില്‍ നിശ്ചിത ഇളവ് കമ്പനി നല്‍കുന്നതാണ്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാണ്. മഞ്ചേരി, അങ്കമാലി എന്നിവിടങ്ങളില്‍ കമ്പനിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. വേലി കെട്ടുന്നത് പരമാവധി 100 മീറ്റര്‍ സ്ഥലം ഉള്ള പ്രദേശമാകണം. 100 മീറ്ററില്‍ താഴെയുള്ള വര്‍ക്കിന് റേറ്റില്‍ വ്യത്യാസം വരും.
വേലി കെട്ടുന്ന വിധം:
റണ്ണിംഗ് മീറ്ററില്‍ നാല് അടി ഉയരം, നാല് ഇഞ്ച് ഗ്യാപ്പ്, 8 അടി ഇടവിട്ട് പോസ്റ്റ് ഇടും. പോസ്റ്റിന്റെ നീളം അഞ്ചര അടി. അര അടി താഴെ കുഴിച്ചിടും. ജി ഐ പൈപ്പ് മാത്രമാണ് കമ്പനി ഉപയോഗിക്കുന്നത്. അതിനാല്‍ തുരുമ്പ് പിടിക്കും എന്ന ഭയവും വേണ്ട. കോണ്‍ക്രീറ്റ് ചെയ്താണ് പൈപ്പ് ഉറപ്പിക്കുന്നത്. ഒന്നര അടി ഉറപ്പിച്ച ശേഷം പോസ്റ്റിന്റെ മുകളിലൂടെ പാരലല്‍ ആയി, മൂന്ന് ലൈന്‍ കമ്പി വലിക്കുകയും അതിനുശേഷം മുകളിലൂടെ നെറ്റ് കെട്ടുകയും ചെയ്യും. ചെയ്യുന്ന വര്‍ക്കില്‍ ഫെന്‍സിങ് സൊല്യൂഷന് കസ്റ്റമറിന്റെ പൂര്‍ണ സംതൃപ്തി ഉറപ്പ് വരുത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഓള് കേരള ഫെന്‍സിംഗ് സൊല്യൂഷന് ടീം
+91 97464 10676