EntreprenuershipSuccess Story

ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍

മര്‍മ ചികിത്സയില്‍ ഏറ്റവും പ്രായം കുറഞ്ഞ വൈദ്യന്റെ വിജയഗാഥ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍.

തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത വിജയത്തിന് കരുത്ത് പകര്‍ന്ന ഒന്നാണ്.

പിന്നിട്ട വഴികള്‍

നന്നേ ചെറുപ്പത്തില്‍ തന്നെ കളരിയോട് താത്പര്യം തോന്നി, പിന്നീട് ജില്ലാതലത്തില്‍ ജേതാവായി. കളരിയഭ്യാസികള്‍ക്ക് നല്‍കുന്ന മര്‍മ ചികിത്സയും പഠിച്ചു. അങ്ങനെ സ്വന്തം കഴിവും കൈപുണ്യവും ഏതു മാറാരോഗവും മാറ്റുന്ന വൈദ്യത്തിലാണെന്നു തിരിച്ചറിഞ്ഞ സുമേഷ് അവിടെനിന്നും വൈദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

തന്നില്‍ വിശ്വാസം അര്‍പ്പിച്ച് തേടിയെത്തുന്ന എല്ലാവര്‍ക്കും നൂറു ശതമാനം സംതൃപ്തി നല്‍കുന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍ നട്ടെല്ല് സംബന്ധമായ ചികിത്സയില്‍ അഗ്രഗണ്യനാണ്. വൈദ്യമേഖലയില്‍ ചെറുപ്പക്കാരനായ പാങ്ങോട് വൈദ്യന്റെ തുടക്കത്തില്‍ വീട്ടുകാര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ, എതിര്‍ത്തവരുടെയെല്ലാം രോഗങ്ങളോടൊപ്പം അവരുടെ എതിര്‍പ്പിനെയും എന്നെന്നേക്കുമായി തുടച്ചുനീക്കി, വൈദ്യശാസ്ത്രത്തിലെ തന്റെ കൈപുണ്യത്തിലൂടെ സുമേഷ് മറുപടി നല്‍കി.

ഒരു പരസ്യങ്ങളും ഇല്ലാതെ നൂറു ശതമാനം സംതൃപ്തി നേടിയ അനുഭവസ്ഥരുടെ അഭിപ്രായ പ്രകാരം പാങ്ങോട് വൈദ്യന്റെ അരികില്‍ എത്തുന്നവര്‍ നിരവധിയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തില്‍ പാങ്ങോട് ഇടപ്പഴഞ്ഞിയില്‍ MS വൈദ്യശാലയിലാണ് സുമേഷ് ചികിത്സ നല്‍കുന്നത്. കൂടാതെ പല വൈദ്യശാലകളിലും ഇദ്ദേഹം ചികിത്സ നല്‍കാനായി പോകാറുണ്ട്.

ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയുന്ന അസുഖമാണെങ്കില്‍ അദ്ദേഹം രോഗിയുടെ അരികിലെത്തി ചികിത്സിക്കാറുണ്ട്. രോഗമുക്തിയിലൂടെ രോഗിക്കു ലഭിക്കുന്ന സന്തോഷത്തിന് പ്രാധാന്യം നല്‍കുന്നതാണ് സുമേഷ് വൈദ്യനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇരുപത്തി മൂന്നാമത്തെ വയസില്‍ ചികിത്സ തുടങ്ങി, മര്‍മ ചികിത്സയില്‍ ഏറ്റവും പ്രായം കുറഞ്ഞ വൈദ്യനായ സുമേഷിന്, തന്നെപോലെ മര്‍മ ചികിത്സയില്‍ താല്പര്യമുള്ള ശിഷ്യന്മാര്‍ക്ക് വൈദ്യം പകര്‍ന്നു നല്കുന്നതില്‍ സന്തോഷമേയുള്ളൂ.

എന്നാല്‍, മര്‍മ ചികിത്സ പഠിക്കാന്‍ വരുന്നവര്‍ ശാരീരിക ബലമുള്ളയാളും രോഗമുക്തനുമായിരിക്കണം. കൂടാതെ നമുക്കു വേണ്ടിയല്ലാതെ അവര്‍ക്കുവേണ്ടി സ്‌നേഹത്തോടെ ചികിത്സ നടത്താനുള്ള മനസുമുണ്ടാവണം എന്നതും നിര്‍ബന്ധമാണ്.

വൈദ്യത്തിലൂടെ പണം സമ്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന വൈദ്യന്മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് പാങ്ങോട് വൈദ്യന്‍. കാരണം ഇദ്ദേഹം ശ്രദ്ധ കൊടുക്കുന്നത് വൈദ്യ ചികിത്സയുടെ ഗുണങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാനും രോഗങ്ങള്‍ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളിലും ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളിലുമാണ്.

രോഗികളെ സുഹൃത്തുക്കളായി കാണുന്ന സുമേഷ് എന്ന 2020 ല്‍ ചികിത്സ ആരംഭിച്ച പാങ്ങോട് വൈദ്യന്‍ ഏഴായിരത്തിനു മുകളില്‍ പേരുടെ രോഗം പൂര്‍ണമായും ഭേദപ്പെടുത്തിയിട്ടുണ്ട്. അതില്‍ സര്‍ജറി പോലും ആവശ്യമായിരുന്ന രോഗങ്ങള്‍ അതില്ലാതെ തന്നെ ഭേദമാക്കിയതും സുമേഷ് എന്ന യുവവൈദ്യനെ പാങ്ങോട് വൈദ്യനാക്കിയതില്‍ പങ്കുവഹിച്ചവയാണ്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button