ബ്യൂട്ടീഷ്യന്: ഉയരുന്ന സാധ്യതകള്‍
കരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും തുടര്‍ച്ചയായി നടന്നുവരികയാണ്. ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്ന കാര്യമാണു എന്ത് പഠിച്ചാലാണ് അവരുടെ മക്കള്‍ക്കു വേഗം ജോലി നേടാനാവുകയെന്നത്.
നിരവധി കോഴ്സുകള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ടെങ്കിലും സാധ്യതകള്‍ തിരിച്ചറിഞ്ഞുവേണം കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍. ഫാഷന്‍, ബ്യൂട്ടിഷന്‍ മേഖലകളോട് യുവതലമുറയ്ക്ക് ഇപ്പോള്‍ താല്പര്യം കൂടുതലാണ്. ഇന്ത്യയ്ക്കകത്തും വിദേശത്തും വളരെ വിശാലമായ കരിയര്‍ സാധ്യതകളാണ് ഈ മേഖലകള്‍ തുറന്നിടുന്നത്. പഠനത്തിനുശേഷം സ്വന്തമായി പാര്‍ലര്‍ തുടങ്ങാനും വിദേശത്തു പോയി നല്ല ശമ്പളമുള്ള ജോലിയില്‍ പ്രവേശിക്കാനും ഇത്തരം കോഴ്സുകളിലൂടെ സാധ്യമാകുന്നു. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ മികച്ച ബ്യൂട്ടീഷ്യന്മാരെ വാര്‍ത്തെടുക്കുന്ന മികച്ച സ്ഥാപനമാണ് നാച്യുറല്‍സ് ട്രെയിനിംഗ് അക്കാഡമി.
കേരളത്തില്‍ നാച്യുറല്‍സിന്റെ ആദ്യത്തെ ബ്യൂട്ടി ട്രെയിനിങ് ഇന്‍സ്റ്റ്യൂട്ടാണ് നാച്യുറല്‍സ് ട്രെയിനിംഗ് അക്കാദമി. തിരുവനന്തപുരം ജില്ലയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് കോഴ്സ് പഠിപ്പിക്കുന്നതിനോടൊപ്പം പഠിപ്പിക്കുന്ന ഓരോ വിഷയവും പരിശീലിപ്പിക്കുക എന്നതു തന്നെയാണ്. മീര അജിത് കുമാര്‍ എന്ന വനിതയാണ് ഈ സ്ഥാപനത്തിന്റെ അമരക്കാരി. നാച്യുറല്‍സ് എന്ന ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസിയായാണ് ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത്. അതിന് മീരയ്ക്ക് വേണ്ട സഹായവും പ്രചോദനവും നല്‍കിയത് ശങ്കര്‍ എന്ന വ്യക്തിയാണ്. അദ്ദേഹം ഈ സ്ഥാപനത്തിന്റെ പങ്കാളി കൂടിയാണ്. ഏവരെയും പോലെ ഒരു ഡിഗ്രി നേടി കഴിഞ്ഞപ്പോഴാണ് ബ്യൂട്ടി റിലേറ്റഡ് മേഖലയോടാണ് തന്റെ പാഷനെന്ന് മീരയ്ക്കും തോന്നിത്തുടങ്ങിയത്. തുടര്‍ന്ന് ഒരു ബ്യൂട്ടീഷന് കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ബ്യൂട്ടീഷനില് ഡിപ്ലോമ കോഴ്സ് ചെയ്തു. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പരിമിതികള്‍ കാരണം പുറത്തുപോയുള്ള പഠനമെന്ന സ്വപ്നം അവര്‍ക്കു താല്‍ക്കാലികമായി മാറ്റിവെക്കേണ്ടിവന്നു.
ഏവരുടെയും ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകാറുണ്ട്. ‘ലക്ഷ്വറി സലൂണി’ന്റെ രൂപത്തിലായിരുന്നു മീരയുടെ ജീവിതത്തിലേക്ക് വഴിത്തിരിവ് കടന്നുവന്നത്. ഡിപ്ലോമ ഉണ്ടായിരുന്നതിനാല്‍ അവിടെ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുകയും തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പഠിച്ചതൊന്നും ശരിയായിട്ടുള്ള കോഴ്സോ ട്രെയിനിങോ അല്ല എന്ന തിരിച്ചറിവാണ് അവര്‍ക്ക് അവിടെ തുടര്‍ന്ന് പഠിക്കുവാനും പരിശീലനം നേടാനുമുള്ള പ്രചോദനമായത്. നമ്മുടെ നാട്ടില്‍ ബ്യൂട്ടി റിലേറ്റഡ് കോഴ്സുകള്‍ പഠിപ്പിക്കുമ്പോള്‍ ‘കണ്ടു പഠിക്കുക’ എന്ന ആശയമാണ് ഉപയോഗിക്കുക. എന്നാല്‍ ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങിലൂടെ മാത്രമേ നല്ലൊരു ബ്യൂട്ടീഷനെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന പരിജ്ഞാനമാണ് പിന്നീട് അവരെ നാച്യുറല്‍സ് ട്രെയിനിംഗ് അക്കാഡമി സ്ഥാപിക്കുന്നതിലേക്കു നയിച്ചത്.
ഇന്ന് ഈ സ്ഥാപനം വളരെയേറെ വളര്‍ന്നിരിക്കുന്നു. മികവുറ്റവരും പരിശീലനം സിദ്ധിച്ചതുമായ ബ്യൂട്ടീഷ്യന്മാരാക്കി വിദ്യാര്‍ത്ഥികളെ മാറ്റുന്നതില്‍ നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി വളരെയധികം വിജയിച്ചിരിക്കുന്നു. മേക്കപ്പിനായാലും ഹെയര്‍ ഡ്രസ്സിങ്ങിനായാലും മറ്റേതൊരു വിഷയത്തിനായാലും വളരെ സൂക്ഷ്മതയോടെ പരിശീലനം നല്കുന്നു. കൂടാതെ, ഓരോ ബാച്ചിനും സിലബസ്സ് അനുസരിച്ചാണ് ക്ലാസുകള്‍ നല്കുന്നത്്. ഒരു ബാച്ചില്‍ എട്ടോാളം വിദ്യാര്‍ത്ഥികളാണ് പരിശീലനം നേടുന്നത്. കൂടാതെ ‘കണ്ടു പഠിക്കുക’ എന്ന ആശയത്തെ മാറ്റിനിര്‍ത്തി ‘പ്രവര്‍ത്തിച്ചു പഠിക്കുക’ എന്ന ആശയത്തിന് പ്രാധാന്യം നല്കി, മേക്കപ്പിനായാലും ഹെയര്‍ ഡ്രെസ്സിങ്ങിനായാലും പഠിപ്പിക്കുന്ന ഓരോ വിഷയത്തിലും മൂല്യനിര്‍ണയം നടത്താറുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥിക്ക് എത്രത്തോളം പരിജ്ഞാനം ലഭ്യമായിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുന്നു. ഈ മേഖലയില്‍ കഴിവ് തെളിയിച്ച മികച്ച വ്യക്തികളെ കൊണ്ടുവരികയും അവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. മേക്കപ്പിനും, സ്കിന്നിനും പ്രശസ്ത സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുമണ് ജോഷിയുടെ നേതൃത്വത്തിലുള്ള ക്ലാസുകളും പരിശീലനവും ഇവിടെ ലഭ്യമാക്കുന്നു.
ഹെയര്‍ ഡ്രസ്സിംഗിനായി അതില്‍ വിദഗ്ധനായ ശങ്കറിന്റെ പരിശീലനവും ഇവിടെ ലഭ്യമാണ്. ഏറ്റവും അടിസ്ഥാനപരമായ കോഴ്സുകള്‍ മുതല്‍ ഇവിടെ പരിശീലനം നല്കുന്നു. ഓരോ വര്‍ഷവും ആണ്-പെണ് വ്യത്യാസമില്ലാതെ ധാരാളം വിദ്യാര്‍ത്ഥികള്‍ ഇത്തരം കോഴ്സുകളില്‍ പ്രവേശനം നേടി, വളരെ വൈദഗ്ധ്യമുള്ളവരായി സ്ഥാപനത്തിന്റെ യശസ്സ് കൂട്ടുന്നു.
ഒരു പാര്‍ലറില്‍ എത്തുന്ന വ്യക്തിക്ക് നല്‍കേണ്ട മര്യാദകളില്‍ തുടങ്ങി മേക്കപ്പിന്റെ ഏറ്റവും അങ്ങേയറ്റം വരെയുള്ള വിഷയങ്ങള്‍ വരെ ഇവര്‍ പരിശീലിപ്പിക്കുന്നു. ഒരു പാര്‍ലറില്‍ ട്രെയിനിയായി പോകുമ്പോഴും സ്വന്തമായി ഒരു പാര്‍ലര്‍ തുടങ്ങുമ്പോള്‍ തുടക്കക്കാരന് എന്ന നിലയിലും ഉണ്ടാകുന്ന യാതൊരുവിധ പ്രശ്നങ്ങളും ഇവിടെ നിന്നു പഠിച്ചിറങ്ങുന്നവര്‍ക്ക് ഉണ്ടാകാറില്ല. ‘കസ്റ്റമര്‍ റിലേഷന്‍’ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും അവര്‍ക്ക് കഴിയുന്നു. ഏവര്‍ക്കും പഠിക്കാവുന്ന തരത്തിലാണ് ഇവിടെ കോഴ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വീട്ടമ്മമാര്‍ക്കും ഇവിടുത്തെ സേവനം ലഭ്യമാക്കാം.
ഓരോ ബാച്ചിനും സിലബസ് അനുസരിച്ചുള്ള പഠനം കഴിയുമ്പോള്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ നടത്താറുണ്ട്. ഇതിനായി അവിടെയുള്ള സ്റ്റാഫുകളോ അതിന്റെ സ്ഥാപകയോയാണ് അവര്‍ക്കുള്ള പ്രാക്ടിക്കല്‍ ബോഡിയായി മാറുന്നത്. ഇങ്ങനെ നിരവധി സവിശേഷതകളാണ് ഈ സ്ഥാപനത്തെ ഒന്നാമതാക്കി നിലനിര്‍ത്തുന്നത്.
വ്യത്യസ്തത കൊണ്ട് ബ്യൂട്ടീഷന് ഫീല്‍ഡില്‍ ഒരു തരംഗമായി മാറുകയാണ് നാച്യുറല്‍സ് ട്രെയിനിംഗ് അക്കാദമി. ഇവിടുത്തെ ഓരോ കോഴ്സുകളും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് അംഗീകരിച്ചിട്ടുള്ളതാണ്. വിദേശത്ത് ഉയര്‍ന്ന സാലറി പാക്കേജ് നല്കുന്ന ഒരു മേഖല കൂടിയാണ് ബ്യൂട്ടീഷന് മേഖല. അതുകൊണ്ടുതന്നെ എക്സ്പീരിയന്‍സുള്ള ബ്യൂട്ടീഷന്മാര്ക്ക് വളരെയേറെ സാധ്യതകളുണ്ട്. ഇവിടുത്തെ വിദ്യാര്‍ത്ഥികളെ ഫാഷന്‍ ഷോകള്‍, ഫോട്ടോ ഷൂട്ട്, പരസ്യം, ഷോര്‍ട്ട് ഫിലിമുകള്‍, പോര്‍ട്ട് ഫോളിയോ ഷൂട്ട്സ് തുടങ്ങിയവക്കായി അയക്കാറുണ്ട്. ഇതു അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പുതിയ ആശയങ്ങള്‍ കണ്ടെത്തുവാനും കാരണമാകുന്നു.
മികച്ച ഒരു കരിയറിനായി നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥാപനമാണ് നാച്യുറല്‍സ് ട്രെയിനിംഗ് അക്കാഡമി. മികച്ച സേവനങ്ങള്‍ക്കൊപ്പം മറ്റുള്ള സ്ഥാപനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയാണ് ഇവര്‍ ഫീസായി ഈടാക്കുന്നത്. കൂടാതെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്ലേസ്മെന്റും നല്‍കാറുണ്ട്. മികവുകൊണ്ടും പ്രവര്‍ത്തനം കൊണ്ടും മറ്റേതൊരു സ്ഥാപനത്തേക്കാളും മുന്നിലാണ് ഇവര്‍. കേരളമൊട്ടാകെ നാച്യുറല്‍സിന്റെ ഫ്രാഞ്ചെസികള്‍ തുടങ്ങണം എന്നതാണ് ഇവരുടെ ലക്ഷ്യം. മീര അജിത്കുമാറിന്റെ നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും തന്നെയാണ് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത്. മികച്ച സേവനം ഉറപ്പു നല്കി നാച്യുറല്‍സ് ട്രെയിനിംഗ് അക്കാഡമി ജൈത്രയാത്ര തുടരുകയാണ്…