വരൂ, ഇംഗ്ലീഷിനെ കൈപ്പിടിയിലാക്കാം
പാശ്ചാത്യ ലോകത്തിന്റെ മാത്രം കുത്തകയായിരുന്ന ഇംഗ്ലീഷ് ഭാഷയെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു വ്യക്തിക്കും അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാക്കുന്ന സ്ഥാപനമാണ് ഐ.ഐ.എല്‍.ടി എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്.
കട്ടപ്പന ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും വളരെ പെെട്ടന്ന് തന്നെ കോട്ടയം കഞ്ഞിക്കുഴിയിലേക്ക് ഇവരുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. കട്ടപ്പന സ്വദേശികളും അഭ്യസ്തവിദ്യരുമായ മൂന്ന് യുവാക്കള്‍… അവരുടെ ആശയമായിരുന്നു ഐ.ഐ.എല്‍.ടി. മലയാളം മീഡിയം പഠിച്ചു വന്ന ഇവര്‍ക്ക് സ്വന്തം അനുഭവങ്ങള്‍ തന്നെയായിരുന്നു ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിന് പ്രചോദനമായത്. ഇരട്ട സഹോദരന്മാരായ ഉണ്ണി മൈക്കിള്‍, കണ്ണന് മൈക്കിള്‍ സുഹൃത്തായ സെബിന് ജോസഫ് എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തി സംഘമാണ് ഐ.ഐ.എല്‍.ടിയുടെ സാരഥികള്‍.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവര്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്, ഇംഗ്ലീഷ് ഭാഷയോടുള്ള പേടിയില്‍ നിന്നുണ്ടാകുന്ന അപകര്‍ഷതാബോധം ഇവയെല്ലാം പല ഉദ്യോഗാര്‍ഥികളുടെയും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനു കാരണമായി. കൂടാതെ, വിദേശത്ത് ജോലി സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും അവരുടെ സ്വപ്നത്തിന്റെ അവസാന പടിയാണ് ഐ ഇ എല്‍ റ്റി എസ്, ഒ ഇ റ്റി നേടുക എന്നത്. ഇംഗ്ലീഷ് വിഷയത്തിന് പിന്നിലായി പോകുന്നതുകൊണ്ട് മാത്രം തോറ്റു പിന്മാറേണ്ടി വന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമായിരുന്നു ഇവര്‍ ഡെവലപ്പ് ചെയ്ത പ്രീ- ഐ ഇ എല്‍ റ്റി എസ്, ഫൗണ്ടേഷന് കോഴ്സ് ഫോര്‍ ഒ ഇ റ്റി എന്നീ കോഴ്സുകള്‍.
ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പേടി എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയില്‍ നിന്നാണ് കോളേജ് അധ്യാപകരായിരുന്ന ഇവര്‍ ജോലി ഉപേക്ഷിച്ച് ഇങ്ങനെയൊരു ഉദ്യമത്തിന് സജ്ജരായത്. തുടക്കത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ ട്രെയിനിങ് നല്‍കിയത്. പിന്നീട് വളരെ വേഗം അവര്‍ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തിയെടുത്തു. ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ദിനംതോറും നമ്മുടെ സമൂഹത്തില്‍ മുളച്ചുപൊങ്ങുന്നത്. എന്നാല്‍ ഇതില്‍ പൂര്‍ണമായും പ്രയോജനം നേടിത്തരുന്നവ വളരെ വിരളവുമാണ്. അവിടെയാണ് ഐ.ഐ.എല്‍.ടി എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രസക്തി.
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയില്‍ ഒരു വിശ്വസ്ത നാമധേയമായി മാറാന്‍ ഇവര്‍ക്ക് സാധിച്ചു. ഈ ചെറുപ്പക്കാരുടെ ചിട്ടയായ പ്രവര്‍ത്തനവും ഈ രംഗത്ത് ചുവടുറപ്പിച്ചു മുന്നോട്ടുപോകുമെന്ന നിശ്ചയദാര്‍ഢ്യവുമാണ് ഇവരുടെ വിജയത്തിന് കരുത്തുപകര്‍ന്നത്. ഏതു വിശ്വസിക്കണം, ഏതു തെരഞ്ഞെടുക്കണമെന്നുള്ള ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണ് ഐ.ഐ.എല്‍.ടി എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.
ഇംഗ്ലീഷ് ഭാഷ സുരക്ഷിതമാക്കുക, എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഗുണമേന്മയില് അധിഷ്ഠിതമായ അധ്യാപന ശൈലിയാണ് ഇവരുടേത്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളിലൂടെ 40 ദിവസങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ സജ്ജരാക്കുന്നു. ഇതിന് സഹായിക്കുന്ന നിരവധി കോഴ്സുകളാണ് ഇവര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 28 രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിനുള്ള വിദ്യാര്‍ഥികളാണ് ഇവിടുത്തെ കോഴ്സുകള്‍ പഠിക്കുന്നത്. 55-ല്‍ പരം റഗുലര്‍ സ്റ്റാഫുകളും 105-ല്‍ പരം പാര്‍ടൈം സ്റ്റാഫുകളും ഇവിടെ ജോലി ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷ വളരെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഇവിടെ സ്റ്റാഫ് ആയി നിയമിക്കുന്നത്.
ഇംഗ്ലീഷ് വേഗം പഠിച്ചെടുക്കുന്നതിനായി ഓണ്‍ലൈനായും ഇവര്‍ ധാരാളം കോഴ്സുകള്‍ ചെയ്യുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്ന ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നു. കൂടാതെ മൂന്നു തവണയില്‍ കൂടുതല്‍ പരാജയപ്പെട്ടവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ട്രെയിനിംഗ് കൊടുത്ത് അവരെ വിജയത്തിലെത്തിക്കാന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നു.
എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി ‘യൂ സ്പീക്ക്’ എന്ന ഓണ്‍ലൈന്‍ കോഴ്സിന്റെ പണിപ്പുരയിലാണ് ഇവര്‍ മൂന്നു പേരും. ഇപ്പോള്‍ മലയാളത്തിന്റെ ബേസിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതെങ്കില്‍ വരും കാലങ്ങളില്‍ എല്ലാ ഭാഷയുടെയും ബേസിലും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും ഇവര്‍ ലക്ഷ്യമിടുന്നു. അവയെല്ലാം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാക്കി മാറ്റാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഐ.ഐ.എല്‍.ടിക്കു പ്രാരംഭം കുറിക്കുമ്പോള്‍ ഇവരെ നിരുത്സാഹപ്പെടുത്തിയവര്‍ ഇപ്പോള്‍ പൂര്‍ണ പിന്തുണ നല്കുന്നുവെന്നത് ഇവരുടെ ആത്മവിശ്വാസത്തിനു ലഭിക്കുന്ന പ്രശംസാപത്രമാണ്. ഈ ചെറുപ്പക്കാരുടെ ആത്മവിശ്വാസവും ചിട്ടയായ പ്രവര്‍ത്തനശൈലിയും കൊണ്ടുതന്നെയാണ് ഐ.ഐ.എല്‍.ടിക്കു വളരെ വേഗം ഇന്ത്യയിലെ ഫാസ്റ്റ് ഗ്രോയിങ് ഇംഗ്ലീഷ് ടീച്ചിംഗ് സ്ഥാപനം എന്ന പേര് നേടാനായത്. ഇന്ത്യയിലെ തന്നെ ഒന്നാമത്തെ സ്ഥാപനം എന്ന പേര് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോള്‍. നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിച്ചു വിജയിച്ച ഈ യുവാക്കളുടെ പ്രവര്‍ത്തനശൈലി നിരവധി യുവതലമുറക്ക് മാതൃക തന്നെയാണ.് ഇംഗ്ലീഷ് പഠന രംഗത്ത് വിജയ ചുവടുകളുമായി ജൈത്രയാത്ര തുടരുകയാണ് ഐ.ഐ.എല്‍.ടി.