EntreprenuershipSuccess Story

ആഘോഷങ്ങളില്‍ തിളങ്ങാന്‍ ‘ഡ്രസ്സ് കോഡ്’ നല്‍കി 23 കാരന്‍ നിസാബുദ്ധീന്‍

പഠനത്തോടൊപ്പം ചെറിയൊരു വരുമാനം എന്ന ചിന്തയില്‍ നിന്ന് തുടങ്ങിയ 23കാരന്‍ നിസാബുദ്ദീന്‍ ഇന്നൊരു സംരംഭകനാണ്. BA പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഡ്രസ്സ് കോഡ് എന്ന് ബ്രാന്‍ഡിന് നിസാബുദ്ദീന്‍ തുടക്കമിടുന്നത്. പേര് പോലെ തന്നെ കോളേജ് പരിപാടികള്‍, വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ ഏത് ആഘോഷങ്ങള്‍ക്കും ഒരുപോലെയുള്ള ഡ്രസ്സ് കോഡ് നല്‍കുക എന്ന ആശയം തന്നെയാണ് ഇതിനുള്ളത്.

നിസാബുദ്ദീന്‍ എന്ന സംരംഭകന്റെ ജനനം

പാലക്കാട് സ്വദേശിയായ നിസാബുദ്ദീന്‍ തന്റെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഹോദരന്‍ അഫ്‌സലിന്റെ സഹായത്തോടെ Kerala Dress Code Boys and Girls എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിച്ചു. പ്രതീക്ഷിച്ചതിലും വലിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി. എങ്കിലും ഒരു ബിസിനസിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ട് കേരളത്തിന് പുറത്തു നിന്ന് ലക്ഷദ്വീപ്, ബാംഗ്ലൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരെ നിസാബുദ്ധീനെ സമീപിക്കാന്‍ തുടങ്ങി. എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡിസൈന്‍ ചെയ്യുകയും സ്റ്റിച്ച് ചെയ്യുകയും അത് സുരക്ഷിതമായി പായ്ക്ക് ചെയ്തു അതാത് സ്ഥലങ്ങളില്‍ എത്തിക്കുക എന്നത് ആദ്യകാലത്ത് വലിയൊരു പ്രതിസന്ധിയായിരുന്നു. എന്നാല്‍ പതിയെ തന്റെ വീഴ്ചകള്‍ മനസ്സിലാക്കി അവയെല്ലാം പരിഹരിക്കാനും കൈകാര്യം ചെയ്യാനും പഠിച്ചു.

കോഴിക്കോട് ഫ്രണ്ട്‌ലൈന്‍ അക്കാദമിയിലെ MA ലോജിസ്റ്റിക്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് നിസാബുദ്ദീന്‍. തന്റെ ഓര്‍ഡറുകള്‍ കൃത്യസമയത്ത് എത്തിക്കുക എന്ന വെല്ലുവിളിയില്‍ നിന്നും നിസാബുദ്ധീനെ സഹായിച്ചത് ലോജിസ്റ്റിക്‌സിലെ അറിവുകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയം തിരഞ്ഞെടുത്തത്. പിന്നീട് ഇന്നുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഏകദേശം കേരളത്തിനകത്ത് ഇരുപതോളം ജീവനക്കാരാണ് നിസാബുദ്ധീന്റെ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നത്. അവരുടെ കൂടി പ്രയത്‌നത്തിന്റെ ഫലമായി, കേരളത്തിനകത്തായാലും പുറത്തായാലും ഇന്ന് കൃത്യസമയത്ത് തന്നെ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ ഏതു കോളേജ് ഫംഗ്ഷനുകളിലെയും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന പേര് Kerala Dress Code Boys and Girls തന്നെയാണ്.

ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഏതു പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ നിസാബുദ്ദീന്‍ തന്നെയാണ് ഡിസൈന്‍ ചെയ്യുന്നത്. ഒരിക്കല്‍ കസ്റ്റമേഴ്‌സ് ആയിട്ടുള്ളവര്‍ തന്നെ വീണ്ടും വസ്ത്രങ്ങള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നു എന്നത് നിസാബുദ്ദീന്റെ വിജയത്തിന് തെളിവാണ്. മൂന്ന് സഹോദരനും ഒരു സഹോദരിയും അമ്മയും അച്ഛനും എല്ലാവരും തന്നെ പൂര്‍ണ പിന്തുണയുമായി നിസാബുദ്ധീനൊപ്പമുണ്ട്.

https://www.instagram.com/kerala_dresscod_boys_girls?igsh=MWRhdXFsaGlkeDZmeA%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button