Zulu Designer Boutique; വസ്ത്രങ്ങളില്‍ സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ബ്രാന്‍ഡ്

വിവാഹം എന്നത് ഓര്‍മകളുടെ തുടക്കമാണ്. ആ ഓര്‍മകളെ കൂടുതല്‍ മനോഹരമാക്കുന്നത് അണിയുന്ന വസ്ത്രങ്ങളാണ്. അത്തരത്തിലുള്ള സന്തോഷ നിമിഷങ്ങളെ സ്വപ്‌ന തുല്യമായി അലങ്കരിച്ച് നല്‍കുന്ന ഡിസൈനറാണ് തിരുവനന്തപുരം പാറശാല സ്വദേശിനിയായ രാഗവി രവികുമാര്‍. Zulu Designer Boutique എന്ന തന്റെ ബ്രാന്‍ഡിനെ പാഷന്റെ കരുത്തില്‍ വിജയകഥയാക്കി മാറ്റിയ രാഗവിയുടെ സംരംഭയാത്ര അനേകമാളുകള്‍ക്ക് പ്രചോദനകരമാണ്. രാഗവിയുടെ സ്വപ്‌നത്തിനൊപ്പം ഭര്‍ത്താവ് സിജോ. എസ്.എസും കൂടെ നിന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തത് ഇന്ന് കേരളമാകെ അംഗീകരിക്കപ്പെട്ട ഒരു മികച്ച ഡിസൈനിങ് ബ്രാന്‍ഡ് തന്നെയാണ്.
സിജോയുടെ പിന്തുണയാണ് ഈ സംരംഭത്തിന്റെ കരുത്ത്. മെറ്റീരിയല്‍ പര്‍ച്ചേസിങ്ങും അക്കൗണ്ട്‌സും സിജോ കൈകാര്യം ചെയ്യുമ്പോള്‍, ഡിസൈനിങ്ങും കസ്റ്റമര്‍ ഹാന്‍ഡ്‌ലിങ്ങും രാഗവിയുടെ മേല്‍നോട്ടത്തിലാണ്. ഇരുവരുടെയും പരിശ്രമം തന്നെയാണ് ബ്രാന്‍ഡിന് സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്നത്.
ഇലക്ട്രിക്കല്‍ എഞ്ചിനിയറായിരുന്നിട്ടും, ഹൃദയം തിരഞ്ഞെടുത്ത വഴി ഫാഷന്‍ ലോകമായിരുന്നു. ചെറുപ്പം മുതല്‍ സ്റ്റിച്ചിങ്ങിലും ഹാന്‍ഡ് എംബ്രോയിഡറിയിലും താല്‍പര്യമുണ്ടായിരുന്ന രാഗവി, ജോലി ചെയ്തുകൊണ്ടിരിക്കെ സ്വന്തമായൊരു സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിച്ചു. വിവാഹശേഷം ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കി തന്റെ കഴിവിനെ കൂടുതല്‍ മിനുക്കി. 2021ല്‍ കൊച്ചിയിലെ പ്രമുഖ ബുട്ടിക്കില്‍ ഡിസൈനറായി പ്രവര്‍ത്തിക്കുകയും നിരവധി ഫാഷന്‍ ഷോകളില്‍ പങ്കാളിയാകുകയും ചെയ്തു. 2023ല്‍ ലഭിച്ച ‘ബെസ്റ്റ് ഡിസൈനര്‍’ അവാര്‍ഡ് രാഗവിയുടെ ഡിസൈനിങ് മികവിന് ലഭിച്ച അംഗീകാരമാണ്.
സെലിബ്രിറ്റികള്‍ക്ക് വേണ്ടിയും ഡ്രസ് ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. നടി സ്വാസികയ്ക്കായി താജ് മഹല്‍ തീമില്‍ ഒരുക്കിയ കപ്പിള്‍ ഡ്രസ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം നടി ശ്വേത മേനോന്‍ ഉള്‍പ്പടെ മറ്റുപല സെലിബ്രിറ്റികള്‍ക്കും ഡിസൈനര്‍ വെയര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
Zulu Designer Boutique ന്റെ പ്രധാന പ്രത്യേകത വെഡ്ഡിങ് ഡ്രസ് കസ്റ്റമൈസേഷനിലാണ്. ബ്രൈഡിന്റെയും ഗ്രൂമിന്റെയും തീമിനനുസരിച്ച് മുഴുവന്‍ കുടുംബത്തിനുമുള്ള വസ്ത്രങ്ങള്‍ ഒരേ കോണ്‍സെപ്റ്റില്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നത് Zulu Boutique നെ വേറിട്ടുനിര്‍ത്തുന്നു. ബ്രൈഡല്‍ വെയറില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഇവര്‍ എത്ത്‌നിക് വെയര്‍, കോട്ടണ്‍ വെയര്‍, റെഡി ടു വെയര്‍ തുടങ്ങി എല്ലാ ഡിസൈനര്‍ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. സ്വന്തമായ എംബ്രോയിഡറി പാറ്റേണുകളാണ് Zulu Boutique നെ വ്യത്യസ്തമാക്കുന്നത്.
2018 മുതല്‍ ഓണ്‍ലൈന്‍ വഴി ആരംഭിച്ച ഈ യാത്ര ഇന്ന് തിരുവനന്തപുരം, ചെന്നൈ, മധുര, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം മൗത്ത് പബ്ലിസിറ്റിയിലൂടെ ലഭിക്കുന്ന ഓര്‍ഡറുകള്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യത തെളിയിക്കുന്നു. കുട്ടികള്‍ക്കായി pooboo എന്ന പേരില്‍ മറ്റൊരു ബ്രാന്‍ഡും രാഗവി വിജയകരമായി നടത്തുന്നു. നൂലുകെട്ട് മുതല്‍ ബര്‍ത്ത്‌ഡേ വരെ എല്ലാ പ്രത്യേക അവസരങ്ങള്‍ക്കും മനോഹരമായ കസ്റ്റമൈസ്ഡ് ഡ്രസുകള്‍ ഇവിടെ ലഭ്യമാണ്.
സ്വപ്‌നങ്ങളെ വിശ്വസിച്ചാല്‍ ജീവിതം തന്നെ മാറുമെന്ന് തെളിയിക്കുന്നതാണ് രാഗവിയുടെ യാത്ര. ഒരു എഞ്ചിനിയറില്‍ നിന്ന് പ്രൊഫഷണല്‍ ഡിസൈനറായി വളര്‍ന്നത് പാഷനിലൂടെയും നിരന്തരമായ പരിശ്രമത്തിലൂടെയുമാണ്. Zulu Designer Boutique-ന്റെയും pooboo യുടെയും കൂടുതല്‍ ബ്രാഞ്ചുകളും പുതിയ ഉയരങ്ങളും ലക്ഷ്യമിട്ട് മുന്നേറുന്ന രാഗവി, സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ വിജയം ദൂരെയല്ലെന്ന സന്ദേശം ഓരോ സംരംഭകര്‍ക്കും നല്‍കുന്നു.
https://share.google/R6PSjnCtWQWo25tVp
https://www.instagram.com/zulu_designer_boutique?igsh=MXVhaDNubDhzaGZmNA%3D%3D&utm_source=qr
https://www.instagram.com/pooboo_kids?igsh=ZWpiMG04Z2d5OGFs&utm_source=qr



