കസ്റ്റമേഴ്‌സിനും സേവനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കി മുന്നേറി Zailo Unisex Salon
ഹെയര്‍ ഡ്രസ്സിങ്, ഫേഷ്യല്‍, മേക്കപ്പ് തുടങ്ങിയവക്കായി സലൂണുകളും മേക്കപ്പ് – മേക്കോവര്‍ സ്റ്റുഡിയോകളുമായി നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരിടത്ത് ലഭ്യമാക്കുന്ന സേവനങ്ങള്‍ മറ്റൊരിടത്ത് ലഭിക്കാത്തതും, എല്ലാ സേവനങ്ങളുമുണ്ടെങ്കിലും സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയ സ്ഥാപനങ്ങളും ഇവകള്‍ക്കിടയില്‍ ഉണ്ടാകാം. ഇനി ഉപഭോക്താക്കളെ ഒരുപോലെ പരിഗണിക്കുന്ന യൂണിസെക്‌സ് മേക്കപ്പ് സ്റ്റുഡിയോകള്‍ ഉണ്ടെങ്കില്‍ തന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതും, ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് വലിയ തുക ഈടാക്കുന്നതുമെല്ലാം തലവേദനയായി തുടരാറുണ്ട്. എന്നാല്‍ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഇത്തരത്തില്‍ മറുതൊന്നും ആലോചിക്കാതെ കയറിച്ചെല്ലാവുന്ന ഒരിടമാണ് തിരുവനന്തപുരം കാരക്കോണത്തുള്ള Zaillo Unisex Salon.
മികച്ച സര്‍വീസും ക്വാളിറ്റിയും ലഭ്യമാക്കുന്ന, അനാവശ്യ ചാര്‍ജിങ്ങുകളില്ലാതെ നല്ല ആമ്പിയന്‍സില്‍ സമ്പൂര്‍ണ റിലാക്‌സേഷനോടെ മേക്കോവര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷന്‍ കൂടിയാണ് ഇവിടം. മാത്രമല്ല 2000 സ്‌ക്വയര്‍ ഫീറ്റില്‍ അതിവിശാലമായി ഒരുക്കിയിട്ടുള്ള Zaillo Unisex Salonല്‍ അഞ്ച് മുതല്‍ ആറ് വരെ കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വലിയ പാര്‍ക്കിങ് ഏരിയയുമുണ്ട്.
ദുബൈയില്‍ ഐടി മേഖലയില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കവേയാണ് നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി വിഷ്ണു എം.ജെ സുഹൃത്തുക്കള്‍ക്കൊപ്പം ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പില്‍ പങ്കാളിയാവുന്നത്. ഒരു എക്‌സ്ട്രാ ഇന്‍വെസ്റ്റ്മെന്റ് എന്നതിലുപരി പാഷനായിരുന്നു വിഷ്ണുവിനെ ഇതിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോഴും മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിക്കേണ്ടതായി പോലും വന്നതുമില്ല.
മേക്കോവര്‍ സ്റ്റുഡിയോ മേഖലയില്‍ വിഷ്ണുവിന്റെ പാഷന്‍ മനസ്സിലാക്കിയതോടെ ആദ്യം എതിര്‍ത്തിരുന്ന മാതാപിതാക്കളും ഭാര്യയുമെല്ലാം തന്നെ പിന്തുണയുമായി ഒപ്പം കൂടി. തുടര്‍ന്ന് താന്‍ മനസ്സില്‍കണ്ട രീതിയിലുള്ള ഒരു മേക്കപ്പ് സ്റ്റുഡിയോ ഒരുക്കിയെടുക്കുന്ന തിരക്കിലുമായി ഇദ്ദേഹം.
നാട്ടില്‍ അങ്ങോളമിങ്ങോളം കാണുന്ന മറ്റ് മേക്കപ്പ് സ്റ്റുഡിയോകളില്‍ നിന്ന് വ്യത്യസ്തമായി വേണം തന്റെ സംരംഭം ഒരുക്കിയെടുക്കേണ്ടതെന്ന് വിഷ്ണുവിന് നിര്‍ബന്ധമുണ്ടായിരുന്നു. തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിന് സൗകര്യപൂര്‍വം വിശ്രമിക്കാന്‍ പാകത്തിന് മികച്ച ആമ്പിയന്‍സോടെ തന്നെ സ്റ്റുഡിയോ ഒരുങ്ങണമെന്നും അദ്ദേഹം ചിന്തിച്ചു. മാത്രമല്ല തിരുവനന്തപുരം ജില്ലയുടെ ഹൃദയ ഭാഗങ്ങളില്‍ ഒരുപാട് മേക്കപ്പ് സ്റ്റുഡിയോകളുണ്ടെങ്കിലും കാരക്കോണം ഭാഗത്ത് അത്രമാത്രം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാര്‍ലറുകളില്ലെന്ന് മനസിലാക്കിയതോടെ സ്ഥാപനം അവിടെ തന്നെ തുടങ്ങാനും തീരുമാനമായി.
ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിനായി ഇവിടത്തുകാര്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതും അവിടെ വലിയ തുക ചിലവഴിക്കേണ്ടതായും വരുന്നത് കൂടി പരിഗണിച്ചതോടെ Zaillo Unisex Salon കാരക്കോണത്ത് തുടങ്ങുന്നത് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നേരിട്ട വെല്ലുവിളി സ്ഥലം കണ്ടെത്തലും, സ്റ്റാഫുകളെ എത്തിക്കുന്നതുമെല്ലാമായിരുന്നു. എന്നാല്‍ ഇതെല്ലാം വിജയകരമായി പൂര്‍ത്തിയായത്തോടെ 2023 ജൂണ്‍ 19ന് Zaillo Unisex Salon പ്രവര്‍ത്തനവും ആരംഭിച്ചു.
സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും അവയിലെ സേവനങ്ങള്‍ക്കും പൊള്ളുന്ന വിലയാണെന്നത് ആളുകളെ സംബന്ധിച്ച് പകല്‍പോലെ വ്യക്തമായ ഒന്നാണ്. ഇതിനൊപ്പം ഭൂരിഭാഗം സ്റ്റുഡിയോകളും ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് വലിയ വിലയാണ് ഈടാക്കാറുമുള്ളത്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി പ്രൊഡക്റ്റിന്റെ വിലയും സര്‍വീസ് കോസ്റ്റും മാത്രം ഈടാക്കി കസ്റ്റമറിന്റെ ഭാഗത്ത് നില്‍ക്കുക എന്നതായിരുന്നു Zaillo Unisex Salonന്റെയും വിഷ്ണുവിന്റെയും പക്ഷം.
ഇതില്‍ തന്നെ 70 മുതല്‍ 80 ശതമാനം വരെ പ്രൊഡക്റ്റിന്റെ ലാഭം ഈടാക്കുന്ന മറ്റുള്ളവര്‍ക്കിടയില്‍ ലാഭം പരമാവധി കുറച്ച് 10 മുതല്‍ 20 ശതമാനം വരെ മാത്രം ഈടാക്കിയാല്‍ മതിയെന്നും ഇവര്‍ തീരുമാനിച്ചു. മാത്രമല്ല, സാമ്പത്തികമായ ബാധ്യത പരിഗണിച്ച് ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകള്‍ ഒഴിവാക്കുന്ന ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചാരിറ്റിയായും ഇവര്‍ സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ടിരുന്നു.
തേടിയെത്തുന്ന ഉപഭോക്താക്കള്‍ക്ക് സൗകര്യപൂര്‍വം വിശ്രമിക്കാനുള്ള സൗകര്യവും മികച്ച സേവനവും ലഭ്യമാക്കണം എന്നതാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കായി വിഷ്ണുവിനും Zaillo Unisex Salonയ്ക്കും മുന്നോട്ടു വയ്ക്കാനുള്ള ഉപദേശം. തങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാര്‍ക്കറ്റിങ്ങിനും പ്രാധാന്യം നല്‍കണമെന്നും ഇവര്‍ പറയുന്നു. എല്ലാത്തിലുമുപരി ഇതിനെ ഒരു ഉപജീവന മാര്‍ഗമോ വരുമാന സ്രോതസോ മാത്രമായി കാണാതെ അത്യാവശ്യക്കാരനെ പരിഗണിക്കാനും ചാരിറ്റി മനോഭാവം ഒപ്പമുണ്ടാവണമെന്നും ഇവര്‍ തുടക്കകാരോട് പറയാന്‍ ഉദ്ദേശിക്കുന്നു. അതേസമയം പാഷാനെയും കസ്റ്റമേഴ്‌സിന്റെ ഇഷ്ടങ്ങളെയും മാത്രം പരിഗണിച്ച് മുന്നോട്ടുകുതിക്കുന്ന Zaillo Unisex Salon വൈകാതെ കഴക്കൂട്ടത്ത് പുതുതായൊരു ബ്രാഞ്ച് തുടങ്ങുന്നതിന്റെ തിരക്കുകളിലാണ്.