Special StorySuccess Story

ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിംഗ് ;കേരളത്തിന്റെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം; വ്യാപാരികള്‍ക്കൊരു കൈത്താങ്ങ്

ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുമായി പൊരുത്തപ്പെടാനും ആഗോളതലത്തിലുള്ള അവസരങ്ങള്‍ ഉപയോഗിക്കാനും കഴിയുന്നൊരു ജനത. ഒരു വിരല്‍ത്തുമ്പുകൊണ്ട് ലോകം കാണുന്ന, അറിവുകള്‍ സ്വായത്തമാക്കുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ച നുഴഞ്ഞുകയറ്റവും
ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഉയര്‍ന്ന സാധ്യതകളുണ്ട്. അത്തരത്തിലൊരു ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ സംരംഭകനാണ് മലപ്പുറത്തുള്ള അബ്ദു്ള്‍ ഗഫൂര്‍.

ആമസോണ്‍,ഫ്ളിപ്പ്കാര്‍ട്ട എന്നിങ്ങനെയുള്ള ഇ- കൊമേഴ്സ് മേഖലപോലെ നമ്മുടെ ഗ്രമങ്ങളിലെ വ്യാപാരികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കൂടി വിറ്റഴിക്കാന്‍ കഴിയുക എന്ന ഉദ്ദേശത്തോടെ അബ്ദുള്‍ ഗഫൂര്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി .

ചെറുകിട സംരംഭകന് ഒരു വെബ്സൈറ്റ് ആരംഭിക്കുക, അതിന്റെ പ്രെമോഷന്‍ നടത്തുക എന്നത് ഇന്ന് വളരെ ചെലവേ്റിയ ഒരു കാര്യമാണ്. അവിടെയാണ് ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിംഗ വ്യത്യസ്തമാകുന്നത്. ഏതൊരു വ്യാപാരിക്കും അവരുടെ ഉത്പന്നങ്ങള്‍ ക്ലസ്റ്ററിലൂടെ വിറ്റഴിക്കാന്‍ സാധിക്കും. വളരെ വേഗത്തില്‍ തന്നെ തങ്ങളുടെ ഓഫറുകള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയും. വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ പരസ്പരം അറിയാവുന്ന , ഡെലിവറി വളരെ വേഗത്തിലാക്കുന്ന ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ക്ലസ്റ്റര്‍.

അതായത് ക്ലസ്റ്റര്‍ ഓഫര്‍് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റീട്ടയ്ലറിന് അവരുടെ ഷോപ്പും, അതിലെ വിവരങ്ങളും അതിന്റെ വിശദീകരണങ്ങളുംട നല്കുവാന്‍ കഴിയുന്നു. അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നു. ഇനി വാങ്ങുന്നവര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ നിന്നും അവര്‍ക്ക് അറിയാവുന്ന ഷോപ്പില്‍ നിന്ന് സാധനം വാങ്ങാനും കഴിയുന്നു എന്നതാണ്. അത്തരത്തില്‍ കസ്റ്റമര്‍ റീട്ടെയ്ലര്‍ ബന്ധം സുതാര്യമാക്കാന്‍ കഴിയുന്നു.

പിന്നെ ക്ലസ്റ്റര്‍ മാര്‍ക്കറ്റിങ്ങ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത നമ്മള്‍ ഏത് സ്ഥലത്ത് നിന്നും ലൊക്കേഷന്‍ സെര്‍ച്ച് ചെയ്ത്ാലും അവിടുത്തെ ലോക്കല്‍ വ്യാപാര ശ്രംഖലയുടെ വിവരങ്ങള്‍ ലഭിക്കുകയും, ഏറ്റവും അടുത്തുള്ള ഷോപ്പിന്റെ വിവരങ്ങളും, ഓഫറുകളും ലഭ്യമാകും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും.മാര്‍ക്കറ്റിങ്ങിനായി പ്രമോട്ടേഴ്സിനെയും, ഫ്രാഞ്ചൈസികളേയും നിയമിക്കുന്നു. അങ്ങനെ ഒരു തൊഴില്‍ ദാതാവായും ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിങ്ങ് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തിലാണ് ലോക്കല്‍ റീട്ടെയ്ല്‍ വിവരങ്ങള്‍ കൂടുതലായി നല്കാന്‍ കഴിയുന്നതും.

ക്ലസ്റ്ററിന്റെ ക്യാഷ്ബാക്ക് ഓഫറാണ് മറ്റൊരു പ്രത്യേകത. വ്യാപാരികള്‍ ക്ലസ്റ്ററിനുവേണ്ടി മുടക്കുന്ന തുക അവര്‍ക്ക് തന്നെ ക്യാഷ്ബാക്കായി നല്‍കുന്നു എന്നതാണ്. ഏതൊരു സാധനം വാങ്ങുമ്പോഴും ലഭിക്കുന്ന ക്യാഷ് ബാക്കിലൂടെ അവരുടെ വലിയൊരു തുക നേടാന്‍ കഴിയുന്ന രീതിയിലാണ് കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് പ്ലാന്‍.കൂടാതെ വ്യാപാരികള്‍ക്ക് ഉത്പന്നങ്ങള്‍ വില്പന നടത്തുന്നതോടൊപ്പം തന്നെ ക്രോസ് സെയില്‍ ലഭിക്കത്തക്ക രീതിയും ക്ലസ്റ്റര്‍ പരിചയപ്പെടുത്തുന്നു.

വ്യാപാരിയില്‍ നിന്നും ഉപഭോക്താവിലേക്ക് കാഷ്ബാക്ക് ഓഫറിലൂടെ ഒരു ചെറിയ തുക ലഭിക്കും. കൂടാതെ ആപ്ലിക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിലൂടെയും, നിരന്തര ഷോപ്പിംങിലൂടെയും ഉപഭോക്താവിന് ഒരു വരുമാന മാര്‍ഗ്ഗംകൂടിയാണ് ക്ലസ്റ്റര്‍. വ്യാപാരി ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഷോപ്പിന്റെ പ്രെമോഷന്‍ മറ്റും സൗജന്യസേവനമായി കമ്പനി നല്കുന്നു. അങ്ങനെ വില്‍ക്കുന്നവരും, വാങ്ങുന്നവരും ക്ലസ്റ്റര്‍ നിരന്തരം ഉപയോഗിക്കും. ഇതിലൂടെ നിലനില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാക്കി ക്ലസ്റ്ററിനെ മാറ്റാന്‍ കഴിയും. നാം ഓരോരുത്തരും നിരന്തരം ഉപയാഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരികയും, ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും അതിലൂടെ ഒരു വരുമാന മാര്‍ഗ്ഗവുമാണ് ക്ലസ്റ്റര്‍ നല്‍കുന്നത്.

എല്ലാ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, മൊത്ത വില്‍പ്പനക്കാര്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ക്ലസ്റ്റര്‍ സഹായിക്കു. സ്വന്തമായി നിര്‍മ്മിച്ച് ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ഡെവലപ്പ്മെന്റ്ിന് വേണ്ടി ക്ലസ്റ്റര്‍ ഓഫറുകളായി നല്കുന്നു. അതിലൂടെ ഉത്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകളും വളരുന്നു.

എന്തും ഏതിനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ രീതിയിലുമുള്ള യൂട്ടിലിറ്റി സര്‍വ്വീസുകള്‍ ലഭിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ക്ലസ്റ്റര്‍. സാധനങ്ങള്‍ വാങ്ങാം എന്നതിനപ്പുറം മൊബൈല്‍ റിച്ചാര്‍ജ്ജിങ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ അടയ്ക്കുക, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍, ഡ്രൈവര്‍ എന്നീ തൊഴില്‍ മേഖലയിലുള്ളവരുടെ സേവനങ്ങള്‍ക്കായും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.

ബീസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുള്ള പരിചയം സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കൂടിയായ അബ്ദുള്‍ ഗഫൂറിന്റെ എട്ട് വര്‍ഷത്തെ കഠിനശ്രമത്തോടെയാണ് ഇത്തരത്തിലൊരു ആശയത്തിലെത്തിയതും അത് പ്രാവര്‍ത്തികമാക്കിയതും. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ക്ലസ്റ്റര്‍ ലെവല്‍ മാര്‍ക്കറ്റിങ്ങ് ജനശ്രദ്ധ നേടികഴിഞ്ഞു. ഇപ്പോള്‍ എറണാകുളത്തേക്കും ബിസിനസ് വ്യാപിപ്പിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനതലത്തില്‍ ഇതിന്റെ ഉദ്ഘാടനം നടത്തി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് അബ്ദുള്‍ ഗഫൂറും സംഘവും ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ സ്വന്തം ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം, നമ്മുടെ നാട്ടിലെ വ്യാപാരികളുടെ സുരക്ഷയ്ക്കും, അവരുടെ സംരക്ഷണത്തിനുമായാണ് രൂപം നല്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള സംരംഭം ഇപ്പോള്‍ നമ്മുടെ നാടിനാവശ്യമാണ് എന്ന് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും മനസിലാകുമെന്ന് അബ്ദുള്‍ ഗഫൂര്‍ പറയുന്നു.

നിരവധി ഷോപ്പുകള്‍ കയറിയിറങ്ങി സാധനങ്ങള്‍ വാങ്ങുകയെന്നത് പഴംകഥയായി മാറിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം എന്തിനും ഏതിനും ഉപയോഗിക്കുന്ന തലമുറയിലാണ് ഇത്തരം ബിസിനസുകള്‍ വിജയിക്കുന്നത്. ഏത് കാറ്റഗറിയില്‍ ഉള്ള ആളാണെങ്കിലും അവരുടെ സംരംഭം ക്ലസ്റ്റര്‍ ആപ്പിലൂടെ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ആപ്പ് വ്യാപാരികള്‍ക്ക് നല്‍കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ക്ലസ്റ്റര്‍. സ്മാര്‍ട്ട് ഫോണിലേക്ക് നമ്മള്‍ മാറുമ്പോള്‍ ക്ലസ്റ്റര്‍ മാര്‍ക്കറ്റിങ്ങിലൂടെ നമ്മുടെ നാട്ടിലെതന്നെ ഉത്പന്ന-ഉപഭോക്തൃസംസ്‌കാരത്തെ ചേര്‍ത്ത് പിടിക്കാനും സാധിക്കണം. നാടിന്റെ വികസനം ലക്ഷ്യം വയ്ക്കുന്ന ബിസിനസ് ആശയമായതിനാല്‍ തന്നെ ഇന്ത്യയില്‍ ഇതിന്റെ പ്രാധാന്യം വര്‍ധിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസികള്‍ക്കും മറ്റുമായി നിരവധി ആളുകള്‍ അബ്ദുള്‍ ഗഫൂറിനെ സമീപിക്കുന്നുമുണ്ട്.

നമ്മുടെ ഉത്പന്നവും, സമ്പാദ്യവും നമ്മള്‍ക്കിടയിലുള്ള സംരംഭകര്‍ക്ക് പകര്‍ന്ന് നല്കുന്ന മികച്ചൊരു ആശയത്തെ വിജയത്തിലെത്തിച്ച അബ്ദുള്‍ ഗഫൂര്‍ എന്ന സംരംഭകനെയും അദ്ദേഹത്തിന്റെ ക്ലസ്റ്റര്‍ മാര്‍ക്കറ്റിങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കുമായി അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.

ABDUL GAFOOR: 99462 20005, 80861 20005

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button