EntreprenuershipSuccess Story

നിങ്ങളുടെ ബിസിനസും ഇനി ‘ബ്രാന്‍ഡ്’ ആയി മാറും

‘ARINE DIGI HUB PVT LTD’

ഏതൊരു മനുഷ്യന്റെയും ജീവിതത്തെ മാറ്റി മറിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. ജീവിതത്തിലെ ഒരു ‘ടേണിങ് പോയിന്റ്’ എന്ന് എല്ലാ വിജയിച്ച വ്യക്തിത്വങ്ങളും ചൂണ്ടികാട്ടുന്ന ഒരു സംഭവം. ഗോപകുമാര്‍ എസ് വി എന്ന അധ്യാപകനെ സംരംഭത്തിന്റെ മികവിലേക്ക് എത്തിച്ചതും എല്ലാ മേഖലയിലേക്കും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കെല്‍പ്പുള്ള പ്രതിഭയാക്കി മാറ്റിയതും അത്തരത്തില്‍ ഒരു ചോദ്യമാണ്.

അധ്യാപകനായ പിതാവിന്റെ ശിക്ഷണവും ബാങ്ക് ഉദ്യോഗസ്ഥയായ അമ്മയുടെ സാമ്പത്തിക വിഷയങ്ങളിലുള്ള കരുതലും ഗോപകുമാറിന് പഠനവും പുസ്തകങ്ങളും ഒപ്പം ബിസിനസും ഏറെ പ്രിയപ്പെട്ടതാക്കി മാറ്റി. ഒരു മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്നും അത് ലോകത്തിന്റെ നെറുകയിലേക്ക് ചുവട് വയ്ക്കാന്‍ ഏതൊരാള്‍ക്കും കരുത്ത് പകരുമെന്നും ഗോപകുമാര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കിയ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദമായിരുന്നു ടെക്‌നിക്കല്‍ പ്രതിഭയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് വഴിയൊരുക്കുന്നത്. പിന്നീട് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും MBA ബിരുദവും മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ബിസിനസ് ഓപ്പറേഷന്‍ മാനേജ്‌മെന്റി’ല്‍ പി ജി ഡിപ്ലോമയും അദ്ദേഹം നേടി. ഇതിന് പുറമെ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളെ സംബന്ധിച്ചുള്ള പ്രാവീണ്യവും അറിവും നേടുന്നതിനായി IIM Rohtakല്‍ നിന്നും പ്രോഡക്റ്റ് & ബ്രാന്‍ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സും അദ്ദേഹം പൂര്‍ത്തിയാക്കി എന്നത് ശ്രദ്ധേയമാണ്. അറിവുകള്‍ കൊണ്ട് മുന്നില്‍ വെളിച്ചം തെളിയുമെന്നും അത് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കരുത്തും ഊര്‍ജവും നല്‍കുമെന്നും സ്വന്തം ജീവിതം കൊണ്ട് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ജീവിതത്തെ മാറ്റി മറിച്ച ചോദ്യം

തന്റെ അധ്യയന ജീവിതത്തിലെ ആ ദിവസം ഗോപകുമാറിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റിലെ അധ്യാപകനായി ചുമതലയേറ്റത് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകരില്‍ ഒരാളായി ഗോപകുമാര്‍ മാറിയിരുന്നു. കോളേജിന്റെ എല്ലാ കാര്യങ്ങള്‍ക്കും ആവേശത്തോടെ, ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്ന ആ അധ്യാപകന്റെ അറിവും പ്രവീണ്യവും വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.

അധ്യായന ജീവിതത്തിലെ ഒരു സെമിനാറിലായിരുന്നു തന്നെ ഏറെ ചിന്തിപ്പിക്കുന്ന ചോദ്യം ആ അധ്യാപകന് നേരിടേണ്ടി വന്നത്. വിദ്യാര്‍ഥികളുടെ സംരംഭകത്വ കഴിവ് വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ധാരാളം ക്ലബുകള്‍ ഗോപകുമാറിന്റെ കീഴില്‍ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നു.

”കുട്ടികളെ ബിസിനസ് തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ എന്ത് കൊണ്ട് ഇതുവരെ ഒരു ബിസിനസും തുടങ്ങിയില്ല” എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യം ആ അധ്യാപകനെ ഏറെ ചിന്തിപ്പിച്ചു. ‘എന്ത് കൊണ്ട് തന്റെ അറിവും കഴിവും ഒരു ബിസിനസ് നടത്തി വിജയിപ്പിക്കുന്നതിലേക്ക് കൂടി ഉപയോഗിച്ചു കൂടാ’ എന്ന നിരന്തര ചിന്ത ആ അധ്യാപകനെ പിന്നീട് എത്തിച്ചത് യുവ സംരംഭകനിലേക്കാണ്.

‘ARINE DIGI HUB PVT LTD’ ; ബ്രാന്‍ഡിങ്ങിന്റെ നവീന മുഖം

ഏതൊരു ബിസിനസിനെയും മാര്‍ക്കറ്റിംഗ് ചെയ്ത് അതിനെ ബ്രാന്‍ഡാക്കി മാറ്റുക എന്നത് പ്രധാനമാണ്. കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജികളാണ് ഒരു ബിസിനസിനെ ‘ബ്രാന്‍ഡ് വാല്യു’വിലേക്ക് ഉയര്‍ത്തുന്നത്. ഈ അറിവും പരിജ്ഞാനവും തന്നെയാണ് ‘ARINE DIGI HUB PVT LTD’ എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലേക്ക് ഇദ്ദേഹത്തെ നയിച്ചതും. 13 വര്‍ഷക്കാലമായി മാര്‍ക്കറ്റിങ്, ബ്രാന്‍ഡിംഗ് മേഖലയില്‍ വേരുറപ്പിച്ചു നില്‍ക്കുന്ന സ്ഥാപനമാണ് ARINE DIGI HUB PVT LTD.

ബ്രാന്‍ഡിംഗ്, അഡൈ്വര്‍ടൈസിങ് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഈ സ്ഥാപനം കസ്റ്റമൈസെഷനിലൂടെ ഡിസൈനിങ്, പ്രിന്റിങ്, സൈനേജ് എന്നിങ്ങനെ ഒരു സ്ഥാപനത്തിന് ആവശ്യമായ എല്ലാ ബ്രാന്‍ഡിംഗ് സേവനങ്ങളും നിറവേറ്റി നല്‍കുന്നു. ഇതിനായി മികച്ച ഡിസൈന്‍ ടീം, പ്രഗത്ഭരായ ക്രിയേറ്റീവ് ഡയറക്‌ടേഴ്‌സ് എന്നിവരാണ് ARINE നോടൊപ്പമുള്ളത്. ഈ പ്രാവീണ്യവും മികവും തന്നെയാണ് ഡിജിറ്റല്‍ പ്രിന്റിങ് സൈനേജ് മേഖലയില്‍ മാറ്റി നിര്‍ത്താനാകാത്ത സംരംഭമാക്കി ‘ARINE DIGI HUB PVT LTD’ നെ മാറ്റിയത്. ഇവരുടെ നൂതനമായ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സിലൂടെയും ബ്രാന്‍ഡിങ് തന്ത്രങ്ങളിലൂടെയും ധാരാളം പേരാണ് തങ്ങളുടെ സംരംഭങ്ങളെ വിജയത്തിലേക്ക് എത്തിച്ചിട്ടുള്ളത്.

പിന്നീട്, സുഹൃത്തായ രാഹുല്‍ എസ് എല്‍-നൊപ്പം ചേര്‍ന്ന് ARINE SOLAR SOLUTIONS എന്ന സ്ഥാപനവും ഇദ്ദേഹം ആരംഭിച്ചു. സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍, ഫാന്‍, ഹീറ്റര്‍, ചാര്‍ജര്‍ ഇങ്ങനെ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന നിരവധി ഗൃഹോപകരണങ്ങളാണ് മിതമായ നിരക്കില്‍ ഇവര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓന്‍ഗ്രിഡ് സോളാര്‍ കമ്പനികളില്‍ ഒന്നാണ് ഇത്.

അതോടൊപ്പം UI/UX ഡിസൈന്‍, വെബ് ഡെവലപ്പ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്ന ‘TAURUS INFINITY TECHNOLOGIES’ എന്ന സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

ARINE DIGI HUB PVT LTD
Law College – GH Road, Miranda Junction
Thiruvananthapuram – 695035

Scan Here:

Contact Number : +91 9446529090

Web: http://www.arinedigihub.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button