അയ്യായിരത്തിലധികം വിവാഹ ഓര്‍മകള്‍ക്ക് നിറം പകര്‍ന്ന ‘ലുമിന വെഡിങ്’

പാഷനെ സംരംഭമാക്കിയ യുവ സംരംഭകര്‍…
പാഷന് തിരിച്ചറിഞ്ഞ വ്യക്തികളാണ് ജീവിത വിജയം കൈവരിച്ചിട്ടുള്ളത്. അവര്‍ വ്യത്യസ്ത ആശയങ്ങള്‍ കൊണ്ടും സംരംഭ മികവ് കൊണ്ടും എന്നും സമൂഹത്തില്‍ തങ്ങളുടേതായ മുഖ മുദ്ര പതിപ്പിക്കുന്നവരാണ്. അത്തരത്തില്‍ തങ്ങളുടെ പാഷനെ സംരംഭമാക്കി മാറ്റി വിജയം നെയ്ത രണ്ട് സംരംഭകരുണ്ട്. കൊല്ലം സ്വദേശികളായ അന്‍ഷാദ് ജലീല്‍ റാവുത്തര്‍, വിഷ്ണു മോഹന്‍ എന്നീ സുഹൃത്തുക്കള്‍ 22 -ാം വയസിലാണ് ‘ലുമിന വെഡിങ്’ എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്.
പഠന സമയത്ത് തന്നെ ഫോട്ടോഗ്രഫിയോട് അതിയായ താത്പര്യം ഉണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു ഇരുവരും. പാഷനെ പിന്തുടരുന്ന സംരംഭം തന്നെ സ്വന്തമായി ആരംഭിക്കണമെന്നും അതിലൂടെ വരുമാനം കണ്ടെത്തണം എന്നതുമായിരുന്നു ഇരുവരുടെയും ആഗ്രഹം. അങ്ങനെയാണ് പഠന ശേഷം നുജൂം അബാബ എന്ന ഫോട്ടോഗ്രാഫറുടെ സഹായത്തോടെ ഇരുവരും ഫോട്ടോഗ്രാഫി പഠിക്കുന്നത്.
ഫോട്ടോഗ്രാഫിയില്‍ മികച്ച പ്രാവീണ്യം കൈവരിച്ചതോടെയാണ് ഇരുവരും സംരംഭം എന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കുന്നത്. തുടക്കത്തില്‍ ബന്ധുക്കളും നാട്ടുകാരും ഒരുപാട് കുറ്റപ്പെടുത്തിയെങ്കിലും തങ്ങളുടെ പാഷനില്‍ നിന്നും മാറാന്‍ ഇരുവരും ഒരുക്കമായിരുന്നില്ല. ഇന്ന് കേരളത്തില്‍ എല്ലായിടങ്ങളിലും സേവനം ലഭിക്കുന്ന ഒരു വിജയ സംരംഭമാണ് ‘ലുമിന വെഡിങ്’. ദുബായ് അല്നാദയിലും ‘ലുമിന വെഡിങ്’ കമ്പനിയുടെ ബ്രാഞ്ച് ഇന്ന് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും മികച്ച ക്യാമറയില്‍ മനോഹരമായ വിവാഹ നിമിഷങ്ങളെ ജീവന് തോന്നിപ്പിക്കും വിധത്തില്‍ പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ് നിരവധി കസ്റ്റമേഴ്സ് തേടിയെത്തുന്ന സ്ഥാപനമാക്കി ‘ലുമിന വെഡിങ്’-നെ മാറ്റിയത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ ഓര്‍മകള്‍ക്ക് യാതൊരു മങ്ങലും ഏല്ക്കാതെ മികവോടും കൃത്യതയോടും പ്രവര്‍ത്തിക്കാനുള്ള ഇവരുടെ വൈഭവവും ശ്രദ്ധേയമാണ്.
10 വര്‍ഷങ്ങള്‍ കൊണ്ട് നിരവധി വിവാഹനിമിഷങ്ങളാണ് ആണ് ഇവര്‍ തങ്ങളുടെ ക്യാമറ ഫ്രെയിമിനുള്ളിലാക്കിയത്. തുടക്കത്തില്‍ രണ്ട് സ്റ്റാഫുകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് പത്തില്‍ അധികം സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘ലുമിന വെഡിങ്’. പാഷനും തൊഴില്‍ മേഖലയിലുള്ള പ്രാവീണ്യവും വിജയമുറപ്പാക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ യുവ സംരംഭകര്‍.



