പാഷനെ പിന്തുടര്‍ന്ന് വിജയം കൈവരിച്ച യുവ സംരംഭക…

വിവാഹാഘോഷങ്ങളെ അവിസ്മരണീയമാക്കുന്ന
‘Devanshi Boutique’
പാഷന് പിന്നാലെ സഞ്ചരിച്ചു വിജയം കൈവരിച്ച ധാരാളം പേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ തന്റെ പാഷനെ സംരംഭമാക്കി മാറ്റുകയും അതിലൂടെ വരുമാനം നേടുകയും ചെയ്യുന്ന ഒരു യുവ സംരംഭകയുണ്ട്. 2021 ലാണ് തിരുവനന്തപുരം സ്വദേശിയായ മേഘ Devanshi Boutique എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി UST Global ല്‍ ജോലി നോക്കുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നം ആയിരുന്നു മേഘയുടെ മനസ്സ് നിറയെ.
ചെറുപ്പത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കണം എന്നതായിരുന്നു മേഘയുടെ ആഗ്രഹം. എന്നാല്‍, മറ്റൊരു തൊഴില്‍ മേഖലയായിരുന്നു മേഘയ്ക്ക് തെരഞ്ഞെടുക്കേണ്ടി വന്നത്. ചെറുപ്പം മുതല്‍ തന്നെ Boutique മേഖലയോട് ഇഷ്ടം ഉണ്ടായിരുന്ന മേഘ അങ്ങനെയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ചെറിയ രീതിയില്‍ ഒരു ‘Boutique’ ആരംഭിക്കുന്നത്. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് ആ മേഖലയോട് താത്പര്യം ഇല്ലാത്തതിനാല്‍ പിന്നീട് പിന്മാറുകയും മേഘ ഭര്‍ത്താവ് അനുരാജിന്റെ സഹായത്തോടെ Devanshi Boutique എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു.
വെഡിങ് കസ്റ്റമൈസേഷന്‍ വര്‍ക്കുകളാണ് പ്രധാനമായും Devanshi Boutique ഏറ്റെടുക്കുന്നത്. ഓരോ കസ്റ്റമറുടെയും മനസ്സിന് ഇണങ്ങുന്ന രീതിയിലും ശരീരത്തിന് അനുയോജ്യമായ രീതിയിലുമാണ് ഓരോ വര്‍ക്കുകളും ഇവര്‍ ചെയ്തു നല്‍കുന്നത്. കസ്റ്റമറുടെ ബജറ്റിന് അനുസരിച്ച് ഏറ്റവും ക്വാളിറ്റിയിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ നിരവധി കസ്റ്റമേഴ്‌സ് ആണ് ഉല്മിവെശ ആീൗശേൂൗല തേടിയെത്തുന്നത്.

തങ്ങളെ സമീപിക്കുന്ന ഓരോ കസ്റ്റമറുടെയും ഇഷ്ടങ്ങള്‍ ചോദിച്ചു മനസ്സിലാക്കി കൃത്യതയോടെയാണ് ഓരോ വര്‍ക്കുകളെയും ഇവര്‍ സമീപിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി നല്‍കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ പ്രാവീണ്യവും മികവുമുള്ള നിരവധി സ്റ്റാഫുകളാണ് Devanshi Boutique ല്‍ പ്രവര്‍ത്തിക്കുന്നത്.
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്ന തിരിച്ചറിവോടെയാണ് ഓരോ വര്‍ക്കുകളും ഇവര്‍ ഏറ്റെടുക്കുന്നത്. അതിനാല്‍ തന്നെ കസ്റ്റമറുടെ സന്തോഷത്തിനാണ് മറ്റെന്തിനേക്കാളും ഇവര്‍ പ്രാധാന്യം നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഓരോ വ്യക്തികള്‍ക്കും ചേരുന്ന നിലയില്‍ അവരുടെ ആത്മവിശ്വാസവും ഭംഗിയും ഇരട്ടിയാക്കുന്ന നിലയിലാണ് ഓരോ വര്‍ക്കുകളും ഇവര്‍ ചെയ്തു നല്‍കുന്നത്. ഭര്‍ത്താവ് അനുരാജിന്റെ പിന്തുണയാണ് മേഘ എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ആ മേഖലയില്‍ നിന്നും മാറി തന്റെ പാഷന്‍ പിന്തുടരാന്‍ സഹായിച്ചത്.
ഏതൊരു തൊഴില്‍ മേഖലയിലും ഇഷ്ടവും അതിനോടുള്ള പാഷനും ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാന്‍ കഴിയു എന്നതിന്റെ ഉദാഹരണമാണ് മേഘ എന്ന ഈ യുവ സംരംഭക. ഉല്മിവെശ ആീൗശേൂൗല ന്റെ ബ്രാഞ്ചുകള്‍ വിവിധ ഇടങ്ങളില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മേഘ എന്ന യുവ സംരംഭക.